Home
News

ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷാ പാളിച്ചകൾ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സർക്കാർ

ആപ്പിൾ ഉപഭോക്താക്കളുടെ പഴയ ഉപകരണങ്ങളിൽ വലിയ രീതിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന മുന്നറിയിപ്പുമായി സർക്കാർ. ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് ഈ അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സിഇആർടി-ഇൻ ഈ വിവരം പുറത്ത് വിട്ടത്.

ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്നുള്ള ഡാറ്റ മോഷ്ടിക്കാൻ സഹായിക്കുന്ന അനധികൃത ആക്‌സസ് അനുവദിക്കുന്ന നിരവധി സാങ്കേതിക തകരാറുകൾ ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിൽ കണ്ടെത്തി എന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ പ്രധാനിയാണ് വെബ്കിറ്റ് ബ്രൗസർ എഞ്ചിൻ. ഐഫോണുകൾ ആപ്പിൾ വാച്ചുകളിൽ എന്നിവയിൽ നിന്ന് ഇതുവഴി ഡാറ്റകൾ മോഷ്ടിക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ക്ഷുദ്രകരമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതും അപകടത്തിന്റെ ആക്കം കൂട്ടും.

ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷാ പാളിച്ചകൾ; മുന്നറിയിപ്പുമായി സർക്കാർ

ഒന്നിൽ കൂടുതൽ സുരക്ഷാ പ്രശ്നങ്ങളാണ് ആപ്പിളിന്റെ ചില ഉപകരണങ്ങളിൽ‌ കണ്ടെത്തിയിരിക്കുന്നത്. ഇവ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. iOS 16.7-ന് മുമ്പുള്ള iOS പതിപ്പുകളിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഉപകരണങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നത്. 12.7-ന് മുമ്പുള്ള ആപ്പിൾ macOS മോൻടെറി പതിപ്പുകൾ ഈ വിഭാ​ഗത്തിൽ പെടുന്ന ഒന്നാണ്. ഇതിന് പുറമെ 13.6-ന് മുമ്പുള്ള macOS വെൻടുറ, 9.6.3-ന് മുമ്പുള്ള ആപ്പിൾ വാച്ച് ഒഎസ് പതിപ്പുകൾ എന്നിവയും ഈ ഭീഷണി നേരിടുന്നുണ്ട്.

സ്മാർട്ട് വാച്ചുകളിൽ ഭീഷണി നേരിടുന്ന മറ്റൊരു ആപ്പിൾ വാച്ചാണ് 10.0.1-ന് മുമ്പുള്ള വാച്ച് ഒഎസ് പതിപ്പുകൾ. ചില ഐപാഡുകളും സമാനമായ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 16.7-ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 16.7-ന് മുമ്പുള്ള ഐപാഡ്OS പതിപ്പുകളും ആണ് ഇവ. മാത്രമല്ല 17.0.1-ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 17.0.1-ന് മുമ്പുള്ള ഐപാഡ്OS പതിപ്പുകൾക്കും ഈ പ്രശ്നം ഉണ്ട്.

ആപ്പിൾ ഉപകരണങ്ങളിൽ സുരക്ഷാ പാളിച്ചകൾ; മുന്നറിയിപ്പുമായി സർക്കാർ

16.6.1-ന് മുമ്പുള്ള ആപ്പിൾ സഫാരി പതിപ്പുകകളിൽ നിന്നും ഇത്തരത്തിൽ ധാരളമായി ഡാറ്റകൾ മോഷണം പോകാൻ സാധ്യത ഉണ്ടെന്ന് സിഇആർടി-ഇൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരം അപകടങ്ങളിൽ നിന്ന് എങ്ങനെ സുരക്ഷിതമായി രക്ഷപെടാമെന്ന് പരിശോധിക്കാം. ഇവരുടെ പഴയ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് പുതിയതിലേക്ക് അപ്​ഗ്രേഡ് ചെയ്യുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർ​ഗം. ദേശീയ അതോറിറ്റിയും ഈ പരിഹാരമാണ് മുന്നോട്ട് വെയ്ക്കുന്നത്.

അല്ലാത്ത പക്ഷം സോഫ്റ്റുവെയറുകൾ അപ്ഡേറ്റ് ചെയ്യാനും ഇവർ നിർദേശിക്കുന്നു. cert-in.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നവീകരണങ്ങളും വിവരങ്ങളും ആപ്പിൾ നൽകിയിട്ടുണ്ട്. നമ്മൾ ഉപയോ​ഗിക്കുന്ന ഇലക്ട്രോണി​ക് ​ഗാർജറ്റുകൾ യഥാസമയം സോഫ്റ്റുവെയർ അപ്ഡേറ്റിന് വിധേയം ആക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രവർത്തനക്ഷമതയ്ക്ക് പുറമെ മികച്ച സെക്യൂരിറ്റി സേവനങ്ങളും ഇത്തരം സോഫ്റ്റുവെയർ അപ്ഡേറ്റുകൾ വാ​ഗ്ദാനം ചെയ്യുന്നു.

നിലവിൽ ആപ്പിളിന്റെ ചില ഉത്പന്നങ്ങൾ നിരവധി സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിൽ അമിത റേഡിയേഷൻ പുറപ്പെടുവിച്ചതിനെ തുടർന്ന് ഫ്രാൻസിൽ അടുത്തിടെ ഐഫോൺ 12ന്റെ വിൽപന നിരോധിച്ചിരുന്നു. വിറ്റുപോയ ഫോണുകളെ തിരിച്ച് വിളിക്കണമെന്നും ഫ്രാൻസ് സർക്കാർ ആപ്പിളിനെ അറിയിച്ചിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാനായി ഐഫോൺ 12 ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റുവെയർ പാച്ചും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്നം അവസാനിച്ചത്.

തുടർന്ന് ഫ്രഞ്ച് റെഗുലേറ്റർമാർ ഉപയോഗിക്കുന്ന ഒരു നിർദ്ദിഷ്ട ടെസ്റ്റിംഗ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉണ്ടായതെന്നും ഫോണിന് സുരക്ഷാ ആശങ്കയല്ലെന്നും ആപ്പിൾ പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയൻ റേഡിയേഷൻ എക്സ്പോഷർ പരിധി ലംഘിച്ചു എന്ന പേരിലാണ് ഐഫോൺ 12 മോഡലുകൾക്ക് ഫ്രാൻസിൽ സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ഫോൺ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോ​ഗസ്ഥരെ ആപ്പിൾ സ്റ്റോറുകളിലേക്ക് അയയ്ക്കും എന്നും ഫ്രാൻ‌സ് ​ഗവൺമെന്റ് പറഞ്ഞിരുന്നു.

Best Mobiles in India

English summary
The warning said that several technical flaws were found in various Apple devices that could allow unauthorized access that could help steal data from customers' phones. Chief among these is the WebKit browser engine. According to the report, data can be stolen from iPhones and Apple Watches.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X