Just In
- 9 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 9 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 12 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 13 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
Don't Miss
- News
അഗ്നിവീർ റിക്രൂട്മെന്റിന്റെ പേരുപറഞ്ഞ് തട്ടിപ്പ്; 30 ലക്ഷം രൂപ തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ
- Sports
IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ
- Movies
'സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം ഞാൻ പിന്നീട് സ്വന്തമാക്കിയിട്ടുണ്ട്, കൊവിഡിന് ശേഷം മുടി കൊഴിഞ്ഞു'; ലെന
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് വോള്പേജ് ഹാക്ക്ചെയ്യപ്പെട്ടു
ഫേസ് ബുക്കില്‍ സുരക്ഷാ പാളിച്ചയുണ്ടെന്നു തെളിയിക്കുന്നതിനായി സുരക്ഷാ ഗവേഷകന്, ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വോള്‍ ഹാക്ക് ചെയ്തു. നിരവധി തവണ സുരക്ഷാ പാളിച്ചയെ കുറിച്ച് അറിയിച്ചിട്ടും ഫേസ് ബുക്ക് സുരക്ഷാ വിഭാഗം അത് ഗൗരവമായി എടുക്കാതിരുന്നതാണ് സുക്കര്ബറഗിന്റെ പേജ് ഹാക്ക് ചെയ്യാന്‍ സുരക്ഷാ ഗവേഷകനെ പ്രേരിപ്പിച്ചത്.

ഇക്കാര്യം അറിയിച്ചുകൊണ്ട് സുക്കര്‍ബര്‍ഗിന്റെ വോള്‍ പേജില്‍ ഖലീല്‍ എന്ന സുരക്ഷാ ഗവേഷകന്റെ പോസ്റ്റും പ്രത്യക്ഷപ്പെട്ടു. 'ഫേസ് ബുക്ക് ടീമിന് പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പരിഗണിക്കാത്തതുകൊണ്ടാണ് താങ്കളുടെ പേജ് ഹാക്ക് ചെയ്തത്' എന്നാണു സന്ദേശത്തില്‍ പറയുന്നത്.
ആദ്യം ഫേസ് ബുക്ക് ടീമിന് അയച്ച സന്ദേശത്തില്‍, സൈറ്റില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടെന്നും ഹാക്കര്‍മാര്‍ക്ക് ആരുടെ പേജിലും സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. ഇതു തെളിയിക്കാനായി സുക്കര്‍ ബര്‍ഗിന്റെ സുഹൃത്ത് സാറ ഗൂഡിന്റെ വോള്‍ പേജില്‍ ഒരു ലിങ്ക് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇക്കാര്യം പരിശോധിച്ച ഫേസ് ബുക്ക് സുരക്ഷാ വിഭാഗത്തിനു പക്ഷേ ഒന്നും കെണ്ടത്താനായില്ല. സാറാ ഗൂഡിന്റെ പ്രൈവസി സെറ്റിംഗ്സ് അനുസരിച്ച് സുഹൃത്തുക്കള്‍ക്കു മാത്രമെ അവരുടെ വാള്പോസ്റ്റ്് കാണാന്‍ സാധിക്കുമായിരുന്നുള്ളു. പരിശോധന നടത്തിയ ഉദ്യോഗസ്ഥന് സാറാ ഗൂഡിന്റെ ഫേസ് ബുക്ക് ഫ്രണ്ട് അല്ലാതിരുന്നതുകൊണ്ട് ഖലീലിന്റെ പോസ്റ്റ് കാണാന്‍ കഴിഞ്ഞില്ല.
അതുകൊണ്ടുതന്നെ സുരക്ഷാപാളിച്ചകള്‍ ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നു കാണിച്ച് സുരക്ഷാ ഗവേഷകന് മറുപടി നല്‍കുകയും ചെയ്തു.
എന്നാല്‍ സാറാ ഗൂഡിന്റെ ഫേസ് ബുക്ക് സുഹൃത്തുക്കള്ക്കുമാത്രമെ ലിങ്ക് കണ്ടെത്താന്‍ കഴിയു എന്നു കാണിച്ച് സുരക്ഷാ ഗവേഷകന് വീണ്ടും സന്ദേശമയച്ചു. അതിനും സമാനമായ മറുപടിയാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് സുക്കര്‍ബര്‍ഗിന്റെ വാളില്‍ സന്ദേശമയച്ച് സുരക്ഷാ ഗവേഷകന് തന്റെ വാദം െതളിയിച്ചത്.
ഗിസ്ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ ഖലീലിന്റെ നടപടിയില്‍ ഫേസ് ബുക്ക് ടീം കടുത്ത അതൃപ്തി അറിയിച്ചു. സൈറ്റില്‍ സുരക്ഷാ പാളിച്ച കണ്ടെത്തുന്നവര്‍ക്ക് ഫേസ് ബുക്ക് പാരിതോഷികം നല്‍കാറുണ്ടെങ്കിലും ഖലീല്‍ അതിന് അര്‍ഹനല്ല എന്നാണ് അവര്‍ പറയുന്നത്.
ഫേസ് ബുക്ക് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഖലീല്‍ സുരക്ഷാ പാളിച്ചയെ കുറിച്ച് അറിയതെന്നും വ്യക്തമായ തെളിവുകള്‍ നല്കാന് ഇയാള്‍ തയാറായില്ലെന്നുമാണ് അതിനായി ഉയര്‍ത്തുന്ന വാദം. സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയാല്‍ ടെസ്റ്റ് പേജിലൂടെ കാര്യകാരണ സഹിതം അതു തെളിയിക്കണമെന്നാണ് ഫേസ് ബുക്ക് നിര്‍ദേശിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470