ഫേസ്ബുക്കിൽ 74 സൈബർ കുറ്റകൃത്യ ഗ്രൂപ്പുകളിലായി 385,000 അംഗങ്ങൾ

|

ഫേസ്ബുക്കിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ തുടർച്ചയായി പൊരുതുന്നുണ്ടെന്ന് പുതിയ റിപ്പോർട്ടിൽ പോലീസ് സൈബർ ക്രൈം വിഭാഗം പറയുന്നു. സിസ്ക്രൂസ് തലോസ് ഇൻറലിജൻസ് ഗ്രൂപ്പിലെ സുരക്ഷാ ഗവേഷകർ 74 ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഡ്രൈവർ ലൈസൻസുകൾ, ഫോട്ടോ ഐഡന്റിഫിക്കേഷൻ രൂപങ്ങൾ, ഇ-മെയിൽ ഫിഷിംഗ് കിറ്റുകൾ, ചാരപ്പണി സേവനങ്ങൾ, മറ്റ് അനധികൃത അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ വാങ്ങുന്നതായും വിൽക്കുന്നതായുമാണ് കണ്ടെത്തിയത്. 385,000 അംഗങ്ങളുള്ള ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് ഗവേഷകർ പറഞ്ഞു.

ഫേസ്ബുക്കിൽ 74 സൈബർ കുറ്റകൃത്യ ഗ്രൂപ്പുകളിലായി 385,000 അംഗങ്ങൾ

ഓൺലൈൻ ക്രിമിനൽ ഫ്ളീ മാർക്കറ്റ്
 

ഓൺലൈൻ ക്രിമിനൽ ഫ്ളീ മാർക്കറ്റ്

ഇത്തരം ഫേസ്ബുക്ക് ഗ്രൂപ്പുകളെ കണ്ടെത്താൻ അവർക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്ന് ഗവേഷകർ പറഞ്ഞു. 'ഓൺലൈൻ ക്രിമിനൽ ഫ്ളീ മാർക്കറ്റ്' എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. സ്പാം, കാർഡിംഗ് അല്ലെങ്കിൽ സിവിവി എന്നി പദങ്ങൾ ഉപയോക്താക്കൾക്ക് തിരയുവാൻ കഴിയും, തുടർന്ന് ലഭിക്കുന്നത് പല ഫലങ്ങളാണ്. ഇതിൽ പല പോസ്റ്റുകൾക്കും അപഹരിക്കപ്പെട്ട വിവരങ്ങളിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്, ഇതിൽ പറയുന്നത്, സിവിവി വിൽക്കുന്നത് 5 ഡോളർ മുതൽ ആയിരം വരെയെന്നാണ്.

വ്യാജ ആപ്പിൾ ഇൻവോയിസുകൾ

വ്യാജ ആപ്പിൾ ഇൻവോയിസുകൾ

ഹോട്മെയിൽ, യാഹൂമെയിൽ ഉപയോക്താക്കൾക്ക് വ്യാജ ആപ്പിൾ ഇൻവോയിസുകൾ നൽകുന്ന ഒരു സ്പാം കിറ്റിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നതായി ഒരു ഗവേഷകൻ കണ്ടെത്തി. ഉപയോക്താക്കൾ ഇൻവോയിസിൽ ക്ലിക്ക് ചെയ്താൽ അത് ഒരു അപകടം പിടിച്ച വെബ്സൈറ്റിലേയ്ക്ക് അയയ്ക്കുന്നു. ഫിഷിംഗ് സ്കാമുകളുമായി ഈ ഇൻവോയ്സുകൾക്ക് ബന്ധമുണ്ടെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് പരിശോധിച്ചതായി തലോസ് ഗവേഷകർ സ്ഥിരീകരിച്ചു.

ടാലോസ്

ടാലോസ്

ഈ ഗ്രൂപ്പുകളിൽ ചിലത് ഫേസ്ബുക്കിൽ എട്ട് വർഷം വരെ നിലനിന്നിട്ടുണ്ട്. ഈ പ്രക്രിയയിൽ പതിനായിരക്കണക്കിന് ഗ്രൂപ്പ് അംഗങ്ങളെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്', ടാലോസ് ഗവേഷകർ വിശദീകരിച്ചു. ഈ ഗ്രൂപ്പുകളെ കുറിച്ച് ഗവേഷകർ അന്യോഷിച്ച് തുടങ്ങിയപ്പോൾ ഗവേഷകർ ഈ ഗ്രൂപ്പുകൾ തിരയാൻ തുടങ്ങിയപ്പോൾ, ഫേസ്ബുക്ക് അൽഗോരിതം അതിന്റെ സൈറ്റിലെ നിർദ്ദേശിതഗ്രൂപ്പുകൾക്ക് പുറമെ അതിന്റെ വിഭാഗത്തിൽ അധിക ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിച്ചു.

 ഗ്രൂപ്പുകൾ
 

ഗ്രൂപ്പുകൾ

ടാലോസ് ഗ്രൂപ്പുകളെ കണ്ടെത്തിയത് മുതൽ ഫേസ്ബുക്ക് ആ 74 അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. 'എന്നിരുന്നാലും ഇത്തരം പുതിയ ഗ്രൂപ്പുകൾ വളർന്നുകൊണ്ടേയിരിക്കുന്നു', ഗവേഷകൻ പറഞ്ഞു. 'പുതിയ ഗ്രൂപ്പുകൾ പോപ്പ് തുടരുന്നു,' ഗവേഷകർ അഭിപ്രായപ്പെട്ടു, അവർ ഇപ്പോഴും ഈ സ്വഭാവമുള്ള ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള ജോലി ഫേസ്ബുക്ക് ആരംഭിച്ചു.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

സ്പാം, സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയുള്ള ഞങ്ങളുടെ നയങ്ങൾ ഈ ഗ്രൂപ്പുകൾ ലംഘിക്കുകയും അത്തരം ഗ്രൂപ്പുകളെ നീക്കം ചെയ്യുന്നതായി ഫേസ്ബുക്ക് വക്താവ് മെയിൽഓൺലൈനിൽ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും 2018-ൽ സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്, ഈ പ്രവർത്തനത്തെ നേരിടാൻ നമ്മൾ വലിയ നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു".

സാമ്പത്തിക തട്ടിപ്പുകൾ

സാമ്പത്തിക തട്ടിപ്പുകൾ

ഇത്തരം ഗ്രൂപ്പുകളെ നീക്കം ചെയ്യുന്നതിനു പുറമേ, അവരുടെ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് കൂടുതൽ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിനുള്ള അവരുടെ കഴിവിനെ ഫേസ്ബുക്ക് തടഞ്ഞു. 2018 ജൂലൈ മുതൽ സെപ്തംബർ വരെ ഫെയ്സ്ബുക്കിന് 1.2 ബില്ല്യൺ സ്പാം അക്കൗണ്ടുകളെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് അടുത്തിടെ സുരക്ഷാസംവിധാനത്തിൻറെ ജോലിക്കാരുടെ എണ്ണം 30,000 ത്തിലേറെ ഇരട്ടിയാക്കി.

Most Read Articles
Best Mobiles in India

English summary
Security researchers from Cisco's Talos Intelligence Group discovered 74 Facebook groups buying, selling or trading stolen credit card information, identity information like drivers licenses and forms of photo identification, as well as email phishing kits, forging services and other illegal or illicit activities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more