ലോകം പൂച്ചയുടെ കണ്ണില്‍ ഇങ്ങനെ!!!

By Bijesh
|

നമ്മള്‍ കാണുന്ന രീതിയിലായിരിക്കില്ല മറ്റുള്ളവര്‍ ലോകത്തെ കാണുന്നത്. ഓരോരുത്തര്‍ക്കും അവരുടെ 'കാഴ്ച'പ്പാട് ഉണ്ടായിരിക്കും. ഓരോ ദൃശ്യങ്ങളും അതിനനുസരിച്ചാണ് നോക്കിക്കാണുന്നത്. പറഞ്ഞുവരുന്നത് ഭൗതികമായ കാഴ്ചയെ കുറിച്ചാണ്. അതായത് ഒരു വസ്തുവോ സ്ഥലമോ നമ്മള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന്.

 

എന്നാല്‍ മൃഗങ്ങളുടെ കണ്ണിലൂടെ ലോകത്തെ നോക്കുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. തീര്‍ത്തും വ്യത്യസ്തമായിരിക്കും. കാരണം ബുദ്ധിപരം മാത്രമല്ല. മൃഗങ്ങളുടെയും മനുഷ്യന്റെയും കാഴ്ചശക്തിയിലുള്ള വ്യത്യാസം തന്നെ. ചില മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ ഉയര്‍ന്ന കാഴ്ചശക്തിയാണെങ്കില്‍ ചില മൃഗങ്ങള്‍ക്ക് ഇത് തീരെ കുറവാണ്.

ഇവിടെ നിക്കോളെ ലാം എന്നയാള്‍, പൂച്ചയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ലോകം എങ്ങനെയിരിക്കുമെന്നാണ് ചിത്രങ്ങളുടെ സഹായത്തോടെ കാണിക്കുന്നത്. ഇതെല്ലാം സാധാരണ ചിത്രങ്ങളാണ് അവയുടെ താഴ്ഭാഗം പൂച്ചയുടെ ദൃഷ്ടിയില്‍ ഈ സ്ഥലങ്ങള്‍ എങ്ങനെയിരിക്കുമെന്നാണ് ദൃശ്യവല്‍കരിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അതായത് മനുഷ്യന്റെ ഫീല്‍ഡ് ഓഫ് വിഷന്‍ 180 ഡിഗ്രിയാണെങ്കില്‍ പൂച്ചയുടേത് 200 ഡിഗ്രിയാണ്. എന്നാല്‍ പകല്‍ സമയങ്ങളില്‍ കാഴ്ച ശക്തി നമ്മുടെതിനേക്കാള്‍ അഞ്ചു മടങ്ങി കുറവാണുതാനും. അതുപോലെ നിറങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയും പൂച്ചകള്‍ക്ക് കുറവാണ്.

ഇതെല്ലാം അടിസ്ഥാനമാക്കിയണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഇനി പൂച്ചയുടെ കണ്ണില്‍ ലോകം എങ്ങനെയെന്ന് നോക്കിക്കാണു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

#1

#1

തിരക്കേറിയ ഷോപ്പിംഗ് മാളില്‍നിന്നുള്ള ദൃശ്യം. പൂച്ചയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇത് താഴ്ഭാഗത്തു കാണുന്ന വിധമാണ് ദൃശ്യമാവുക.

 

#2

#2

ഈ ചിത്രം കണ്ടാല്‍ നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണെന്ന് മനസിലാവും. മനോഹരമായ ഈ പ്രകൃതി ദൃശ്യം പൂച്ചയ്ക്ക് വെറും പുറമറ മാത്രം.

 

#3

#3

ഇതും മറ്റൊരു മനോഹരമായ ദൃശ്യം. ഇവിടെയും അവ്യക്തമായി മാത്രമെ പൂച്ചയ്ക്കു കണാനാകു. നിറങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി കുറവാണെങ്കിലും നീലയും മഞ്ഞയും നന്നായി കാണാന്‍ പൂച്ചയ്ക്കു കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെറിയ രീതിയില്‍ പച്ചയും കാണാം.

 

#4
 

#4

ന്യൂയോര്‍ക് നഗരത്തില്‍ നിന്നുള്ള ദൃശ്യമാണിത്. ഇവിടെയും ചുവപ്പുനറം പൂച്ചയ്ക്കു തെളിയില്ല എന്ന് വ്യക്തമാവുന്നു.

 

#5

#5

കാഴ്ചശക്തി കുറവാണെങ്കിലും മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീല്‍ഡ് ഓഫ് വിഷന്‍ പൂച്ചയ്ക്കാണ് കൂടുതല്‍. അതായത് മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യന് പരമാവധി 180 ഡിഗ്രിയില്‍ കാഴ്ച ലഭിക്കുമ്പോള്‍ പൂച്ചയ്ക്ക് 200 ഡിഗ്രി ദൃശ്യമാവും.

 

#6

#6

രാത്രിയില്‍ നോക്കുമ്പോള്‍ കാഴ്ച എങ്ങനെ എന്നു വ്യക്തമാക്കുന്ന ചിത്രമാണിത്. പൂച്ചയ്ക്ക് രാത്രികാലങ്ങളില്‍ മനുഷ്യനേക്കാള്‍ എട്ടിരട്ടി കാഴ്ചശക്തിയാണ് ഉള്ളത്. അതുകൊണ്ടുതന്നെ മുകള്‍ഭാഗത്ത് പൂര്‍ണമായും ഇരുണ്ടുനില്‍ക്കുന്ന ഭാഗങ്ങള്‍ താഴത്തെ ചിത്രത്തില്‍ വ്യക്തമായി കാണാം.

 

#7

#7

ഇതും രാത്രിയിലെ മറ്റൊരു ദൃശ്യം. വ്യത്യാസം കണ്ടറിയുക. തന്റെ ചിത്രങ്ങള്‍ കൃത്യമാണെന്നും പൂച്ചയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇതുപോലെ തന്നെയാണെന്നും ഉറപ്പു വരുത്താന്‍ നിക്കോളെ ലാം ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധരെ കൊണ്ട് ചിത്രങ്ങള്‍ പരിശോധിപ്പിച്ചിരുന്നു.

 

ലോകം പൂച്ചയുടെ കണ്ണില്‍ ഇങ്ങനെ!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X