ജിയോ സെലിബ്രേഷന്‍ പാക്ക്: 10ജിബി അധിക ഡേറ്റ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

|

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. ജിയോ പ്രഖ്യാപിച്ച സെലിബ്രേഷന്‍ പായ്ക്കില്‍ തിരഞ്ഞെടുത്ത കുറച്ച് ഉപയോക്താക്കള്‍ക്ക് 10ജിബി അധിക ഡേറ്റ വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍.

 
ജിയോ സെലിബ്രേഷന്‍ പാക്ക്: 10ജിബി അധിക ഡേറ്റ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് എ

10ജിബി ഡേറ്റ എന്നത് 2ജിബി ഡേറ്റ വീതം അഞ്ച് ദിവസം തുടര്‍ച്ചയായി ലഭിക്കുന്നു. ഒക്ടോബര്‍ 31 വരെയാണ് ഈ പദ്ധതിയുടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കുന്നത്.

  10ജിബി ഡേറ്റ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍:

10ജിബി ഡേറ്റ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍:

സ്‌റ്റെപ്പ് 1: അധിക ഡേറ്റ ലഭിച്ചോ എന്നു പരിശോധിക്കാനായി ആദ്യം മൈജിയോ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2: ആപ്പ് തുറന്ന് നിങ്ങളുടെ ജിയോ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക. ഈ സേവനം സ്വപ്രേരിതമായി ആധികാരികത ഉറപ്പിക്കുകയും നിങ്ങളുടെ താരിഫ് പ്ലാന്‍ വിശദാംസങ്ങള്‍ അറിയാന്‍ അനുവദിക്കുകയും ചെയ്യുന്നു.

സ്‌റ്റെപ്പ് 3: ഒരിക്കല്‍ ആധികാരികത ഉറപ്പു വരുത്തിയാല്‍ ഉപയോക്താക്കള്‍ മെനു ഐക്കണില്‍ ക്ലിക്ക് ചെയ്ത് 'My Plans' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ജിയോ സെലിബ്രേഷന്‍ പാക്കില്‍ ആഡ്-ഓണ്‍ ഓഫറായി അടയാളപ്പെടുത്തിയിരിക്കുന്നതു കാണാം.

 

ജിയോ 1699 രൂപ പ്ലാന്‍

ജിയോ 1699 രൂപ പ്ലാന്‍

ഒരു വര്‍ഷം വാലിഡിറ്റിയുളള പായ്ക്കാണ് ജിയോയുടെ 1,699 രൂപയുടേത്, അതായ്ത 365 ദിവസം. ഇതില്‍ മൊത്തത്തില്‍ 547ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, എസ്എംഎസ് എന്നിവയാണ് ലഭിക്കുന്നത്.

 ജിയോ ദീപാവലി ഓഫര്‍
 

ജിയോ ദീപാവലി ഓഫര്‍

ജിയോ ദീപാവലി ഓഫറില്‍ 100 രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 100% ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാണ്. റിലയന്‍സ് ജിയോ വ്വൗച്ചറുകള്‍ എന്ന രൂപത്തിലാണ് ഈ ക്യാഷ്ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ വ്വൗച്ചറുകള്‍ ഉപയോഗിച്ച് റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്നും 5000 രൂപയ്‌ക്കെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങിയിരിക്കണം.

എങ്ങനെ ഷവോമി ഫോണുകളുടെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം?എങ്ങനെ ഷവോമി ഫോണുകളുടെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം?


Best Mobiles in India

Read more about:
English summary
Select Jio Users Can Now Get 10 GB Additional Data, Here is How to Check

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X