ത്വക്ക് രോഗ ചികിത്സയില്‍ സെല്‍ഫിക്ക് സ്ഥാനമുണ്ടെന്ന്...!

Written By:

സെല്‍ഫി ഒരു മാനസീകരോഗമാണെന്ന് വരെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സെല്‍ഫിഭ്രമം അത്ര മോശമല്ലെന്നാണ് പഠനം പറയുന്നത്. ത്വക് രോഗ ചികിത്സയില്‍ സെല്‍ഫിക്ക് പ്രധാന പങ്കുവഹിക്കാനാണ്ടുന്നാണ് അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്.

ത്വക്ക് രോഗ ചികിത്സയില്‍ സെല്‍ഫിക്ക് സ്ഥാനമുണ്ടെന്ന്...!

ചര്‍മരോഗമുള്ളവര്‍ രോഗബാധയുള്ള ഭാഗത്തിന്റെ സെല്‍ഫിയെടുത്ത് ഡോക്ടമാര്‍ക്ക് അയച്ചു കൊടുക്കുക. എക്‌സിമ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. എക്‌സിമ ബാധിച്ച 156 പേരെയാണ് ഇത് സംബന്ധിച്ച പഠനത്തിന് സര്‍വകലാശാല തിരഞ്ഞെടുത്തത്. സെല്‍ഫിയായി ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ഇവര്‍ക്കെല്ലാം ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദേശിച്ചത്.

ഡോക്ടറെ നേരിട്ട് ചെന്ന് കാണാന്‍ സാധിക്കാതെ അകലെ താമസിക്കുന്നവര്‍ സെല്‍ഫിയെടുത്ത് ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്താണ് ചികിത്സ നേടിയത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot