ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

സെല്‍ഫി ഭ്രമം അതിര് കടക്കുമ്പോള്‍ സംഭവിക്കുന്നത് പലതാണ്. അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് റൊമാനിയയില്‍ ഒരു കൗമാരക്കാരിക്ക് സംഭവിച്ചത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

ട്രയിനിന്റെ മുകളില്‍ കയറി അതി സാഹസമായ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ഇലക്ട്രിക്ക് ഷോക്ക് ഏറ്റ് മരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും, ഇവരുടെ ചിത്രങ്ങളും കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

അന്നാ ഉര്‍സു എന്ന 18-കാരി തന്റെ സുഹൃത്തിനോടൊപ്പം റൊമാനിയയിലെ ഒരു നഗരമായ ലാസിയിലെ ട്രയിന്‍ സ്റ്റേഷനിലേക്ക് സാഹസികത നിറഞ്ഞ ഒരു സെല്‍ഫി എടുക്കാന്‍ പുറപ്പെടുകയായിരുന്നു.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

അന്നാ ഈ 'പ്രത്യേക സെല്‍ഫി' ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

ഒരു ലൊക്കൊമൊട്ടിവ് ട്രയിനിന്റെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാനാണ് അന്നയും 17-കാരിയായ സുഹൃത്തും ശ്രമിച്ചത്.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

ഫോട്ടോ എടുക്കുന്നതിനായി അന്നാ ഒരു കാല്‍ പൊന്തിക്കുന്ന അവസരത്തിലാണ്, അപ്രതീക്ഷിതമായി ഇലക്ട്രിക്ക് വയറില്‍ തൊട്ടത്.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

27,000 വോള്‍ട്ട്‌സിന്റെ ഇലക്ട്രിക്കല്‍ ഫീല്‍ഡ് കടന്ന് പോകുന്ന കേബിളിന് സമീപമാണ് ഇവര്‍ സെല്‍ഫി എടുക്കാന്‍ നിന്നിരുന്നത്.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

അന്നയുടെ ശരീരത്തില്‍ പ്രവഹിച്ച വൈദ്യുതിയുടെ ആഘാതം മൂലം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ട്രയിനിന് മുകളില്‍ നിന്ന് താഴേക്ക് തെറിച്ച് വീഴുകയായിരുന്നു.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

രണ്ട് പേരെയും ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, 50 ശതമാനം പൊളളലോടെ ആശുപത്രിയില്‍ അന്ന മരിക്കുകയായിരുന്നു. അന്നയുടെ സുഹൃത്ത് സുഖം പ്രാപിച്ചു വരികയാണ്. ത്രസിപ്പിക്കുന്ന സെല്‍ഫി എടുക്കാന്‍ തീരുമാനിച്ചാണ് സ്‌റ്റേഷനില്‍ എത്തിയതെന്നും, ഇതിന്റെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഒരുമ്പട്ടില്ലെന്നും ഇവര്‍ അന്വേഷകരോട് പറഞ്ഞു.

ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കൗമാരക്കാരി ഷോക്കേറ്റ് മരിച്ചു...!

ഇലക്ട്രിക്ക് വയറില്‍ അന്നാ നേരിട്ട് തൊട്ടിട്ടില്ലെന്നും, അതിന്റെ അതി മാരകമായ ഇലക്ട്രിക്കല്‍ ഫീല്‍ഡിനുളളില്‍ അന്നാ അകപ്പെട്ടതാണ് അന്നയുടെ ശരീരത്തിലൂടെ പ്രവഹിച്ചതെന്നും ഹോസ്പിറ്റലിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Selfie-obsessed Romanian teen burst into flames when she touched live wire while trying to take the 'ultimate' photograph of herself on top of a train's roof.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot