തിമിംഗല ആക്രമണത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത് സെല്‍ഫികള്‍ എടുത്ത്..!

Written By:

സെല്‍ഫി ഭ്രമം സ്മാര്‍ട്ട്‌ഫോണ്‍ ഡിവൈസിന്റെ ജനകീയതയുടെ അടയാളമായി കാണാവുന്നതാണ്. എന്നാല്‍ സെല്‍ഫികള്‍ എടുക്കുന്നതിന്റെ കമ്പം ചിലപ്പോള്‍ അതിര് വിട്ട് ജീവഹാനി വരെ സംഭവിക്കുന്നത് വാര്‍ത്തകളില്‍ വന്ന് കൊണ്ടിരിക്കുന്നതു നമ്മള്‍ ഈയിടെയായി കൂടുതല്‍ കാണുന്നു.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

തിമിംഗലങ്ങളുടെ ആക്രമണത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ ഈ കൊല്ലം സെല്‍ഫി എടുക്കുന്നതില്‍ മരിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

ഇക്കൊല്ലം ഇതുവരെ 12 ആളുകളാണ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

 

സെല്‍ഫി

എന്നാല്‍ സ്രാവ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഇക്കൊല്ലം 8 മാത്രമാണ്.

 

സെല്‍ഫി

താജ്മഹലില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഈയടുത്ത് ജപ്പാനില്‍ നിന്നുളള 66-കാരനായ വിനോദ സഞ്ചാരി പടികളില്‍ നിന്ന് വീണ് മരണപ്പെട്ടിരുന്നു.

 

സെല്‍ഫി

ജൂലൈയില്‍ മിസിസിപ്പിയില്‍ യെല്ലൊസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ മൃഗങ്ങളുടെ വളരെ അടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു സ്ത്രീ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായി ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

 

സെല്‍ഫി

ഇക്കൊല്ലം ആദ്യം സുരക്ഷിത സെല്‍ഫി പ്രചരണത്തിന്റെ ഭാഗമായി റഷ്യന്‍ സര്‍ക്കാര്‍ വിശദമായ ഒരു ബുക്ക്‌ലെറ്റ് വിതരണം ചെയ്തിരുന്നു.

 

സെല്‍ഫി

സെല്‍ഫി എടുക്കുമ്പോള്‍ ഒഴിവാക്കേണ്ട അപകടകരമായ സാഹചര്യങ്ങളെക്കുറിച്ചാണ് ഈ ബുക്ക്‌ലെറ്റ് പ്രതിപാദിക്കുന്നത്.

 

സെല്‍ഫി

സുരക്ഷിത സെല്‍ഫി എടുക്കേണ്ടത് എങ്ങനെയാണെന്നാണ് ഞങ്ങളുടെ ബുക്ക്‌ലൈറ്റ് ഓര്‍മിപ്പിക്കുന്നതെന്ന് ബുക്ക്‌ലെറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യെലെനാ അലെക്ക്‌സെയെവാ പറയുന്നു. ഇത് വായിക്കുന്നത് നിങ്ങള്‍ എടുക്കുന്ന ചിത്രം നിങ്ങളുടെ അവസാന സെല്‍ഫി ആയി മാറാതിരിക്കാനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാന്‍ സഹായകമാകുമെന്നും യെലെനാ ചൂണ്ടിക്കാണിക്കുന്നു.

 

സെല്‍ഫി

നിങ്ങളുടെ ജീവനും സ്വാസ്ഥ്യവും സോഷ്യല്‍ മീഡിയയില്‍ 10 ലക്ഷം ലൈക്കുകള്‍ കിട്ടുന്നതിനേക്കാള്‍ വലുതാണ് എന്നതാണ് സുരക്ഷിത സെല്‍ഫി പ്രചരണത്തിന്റെ മുദ്രവാക്ക്യം.

 

സെല്‍ഫി

മോസ്‌കോയില്‍ 21-കാരിയായ യുവതി തോക്കുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍ വെടിയുതിര്‍ത്ത സംഭവമാണ് റഷ്യന്‍ സര്‍ക്കാരിനെ ഇത്തരമൊരു പ്രചരണം നടത്താന്‍ പ്രേരിപ്പിച്ചത്.

 

സെല്‍ഫി

ബിബിസി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Selfies kill more people than shark attacks.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot