അബദ്ധത്തില്‍ വാട്ട്‌സാപ്പ് സന്ദേശം അയച്ചോ? അഞ്ച് മിനിറ്റിനുളളില്‍ നിങ്ങള്‍ക്കതു പിന്‍വലിക്കാം!

Written By:

വാട്ട്‌സാപ്പിന്റെ സവിശേഷതകള്‍ ഓരോ ദിവസവും കൂടി വരുകയാണ്, അതിനാല്‍ വാട്ട്‌സാപ്പ് ഉപഭോക്താക്കളും കൂടുന്നു. 'റീകോള്‍' എന്ന പുതിയ സവിശേഷതയുമായി വാട്ട്‌സാപ്പ് എത്തിയിരിക്കുകയാണ്.

അതായത് നിങ്ങള്‍ അബദ്ധത്തില്‍ ആര്‍ക്കെങ്കിലും വാട്ട്‌സാപ്പ് മെസേജ് അയച്ചാല്‍, അഞ്ച് നിനിറ്റിനുളളില്‍ നിങ്ങള്‍ക്കു തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

അബദ്ധത്തില്‍ അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഉടന്‍ പിന്‍വലിക്കാം!

ഈ സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അഞ്ച് മിനിറ്റ് വിന്‍ഡോയില്‍ അതിനെ തിരിച്ചു കൊണ്ടു വന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

വാട്ട്‌സാപ്പിന്റെ 2.17.30+ എന്ന വേര്‍ഷനിലായിരിക്കും ഈ സവിശേഷത ലഭ്യമാകുക. 2.17.190 ആണ് വാട്ട്‌സാപ്പിന്റെ നിലവിലെ വേര്‍ഷന്‍.

അബദ്ധത്തില്‍ അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഉടന്‍ പിന്‍വലിക്കാം!

നിലവിലെ മെസേജുകള്‍ മാത്രമേ നിങ്ങള്‍ക്ക് എഡിറ്റ്/അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ. നിലവില്‍ 200 മില്ല്യന്‍ ഉപഭോക്താക്കളാണ് പ്രതിമാസം ഇന്ത്യയില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്.

English summary
The users will be able to recall or unsend texts, images, videos, GIFs, documents, quoted messages and even status replies within a five-minute window,

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot