പതിനൊന്നു വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ഫേസ് ബുക്കിലൂടെ പുന:സമാഗമം

Posted By:

പതിമൂന്നാം വയസില്‍ നാടുവിട്ടു പോവുക, വര്‍ഷങ്ങള്‍ക്കു ശേഷം വീടും വീട്ടുകാരെയും കാണണമെന്ന് ആഗ്രഹം തോന്നുക. ഫോണ്‍ നമ്പറോ മേല്‍വിലാസമോ ഇല്ല. എന്തുചെയ്യും. അങ്കുഷ് ഡൊമാലെ എന്ന പഞ്ചാബിയോടു ചോദിച്ചാല്‍ പറയും ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങുക. കൂടുതല്‍ അറിയണമെങ്കില്‍ അങ്കുഷിന്റെ കഥകേള്‍ക്കുക.

പതിനൊന്നു വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ഫേസ് ബുക്കിലൂടെ പ

13-ാം വയസില്‍ അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് അങ്കുഷ് വീടുവിട്ടത്. ഒരു ട്രക്ക് ഡ്രൈവറുടെ അടുത്താണ് എത്തിയത്. അയാള്‍ ദൂരെയുള്ള ഗുരുദ്വാരയില്‍ കൊണ്ടുചെന്നാക്കി. 11 വര്‍ഷങ്ങള്‍ കടന്നുപോയി. സിഖ് മതം സ്വീകരിച്ച് ഗുരുദ്വാരയിലെ സേവന പ്രവൃത്തികളുമായി കഴിയുന്നതിനിടെയാണ് വീട്ടുകാരെ കുറിച്ചും വീടിനെ കുറിച്ചുമുള്ള ഓര്‍മകള്‍ വീണ്ടുമെത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ തിരികെച്ചെല്ലാന്‍ മടി. ബന്ധപ്പെടാമെന്നു കരുതിയാല്‍ ഫോണ്‍ നമ്പറോ മേല്‍വിലാസമോ അറിയില്ല.

അവിടെയാണ് ഫേസ് ബുക്കിന്റെ രംഗപ്രവേശം. ഫേസ്ബുക്കില്‍ അക്കൗണ്ട് ആരംഭിച്ച അങ്കുഷ് സഹോദരന്‍ സന്തോഷ് ഡൊമാലെയുടെ പ്രൊഫൈല്‍ അന്വേഷിച്ചു. അധികം പ്രയാസപ്പെടാതെതന്നെ കണ്ടെത്തുകയും ചെയ്തു. ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഒപ്പം താനാരാണെന്ന വിവരവും. മെസേജ് കണ്ട നിമിഷം സന്തോഷ് അങ്കുഷിനെ ബന്ധപ്പെട്ടു. പിന്നീടു നടന്നത് ചരിത്രം. ഇപ്പോള്‍ വീട്ടുകാരോടൊപ്പം അങ്കുഷ് സന്തോഷ ജീവിതം നയിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot