ആന്‍ഡ്രോയ്ഡ് ഒ.എസില്‍ വന്‍ സുരക്ഷാ ഭീഷണി

Posted By:

ആന്‍ഡ്രോയ്ഡിന്റെ ജെല്ലിബീന്‍, ഏറ്റവും പുതിയ പതിപ്പായ കിറ്റ്കാറ്റ് എന്നിവയില്‍ വന്‍ സുരക്ഷാ ഭീഷണി ഉള്ളതായി കണ്ടെത്തല്‍. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ക് ചോര്‍ത്താന്‍ കഴിയുമെന്നാണ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ ഇന്ത്യ (CERT-In) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഒ.എസില്‍ വന്‍ സുരക്ഷാ ഭീഷണി

വി.പി.എന്‍ (വര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്) വഴിയുള്ള സൈബര്‍ ആക്രമണം ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നീ ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഭീഷണിയാവുക.

ഇമെയില്‍ അഡ്രസ്, ഐ.എം.ഇ.ഐ നമ്പര്‍, എസ്.എം.എസ, ഇന്‍സ്റ്റാള്‍ ചെയ്ത അപ്ലിക്കേഷന്‍ എന്നിവയിലൂടെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും സി.ഇ.ആര്‍.ടി- ഇന്‍ മുന്നറിയിപ്പുനല്‍കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot