രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

Posted By:

രക്ഷാബന്ധന്‍... സ്‌നേഹവും സാഹോദര്യവും വിളിച്ചോതുന്ന ആഘോഷം. ഈ വിശേഷാവസരത്തില്‍ ഗിസ്‌ബോട്ട്, വായനക്കാര്‍ക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. രക്ഷാബന്ധന്‍ ആഘോഷവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഫോട്ടോകള്‍ അയയ്ക്കുകമാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഏറ്റവും മികച്ച ഫോട്ടോ അയയ്ക്കുന്ന വ്യക്തിക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി ലഭിക്കും.

രക്ഷാബന്ധന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കൂ, സ്മാര്‍ട്ട്‌ഫോണ്‍ നേടൂ

ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളറിലും ചിത്രങ്ങള്‍ അയയ്ക്കാം. രക്ഷാബന്ധന്‍ ആഘോഷവുമായി ബന്ധപ്പെട്ടതും സാഹോദര്യം വിളിച്ചോതുന്നതുമായ ചിത്രങ്ങളാണ് അയയ്‌ക്കേണ്ടത്. ഒപ്പം മികച്ച ഒരു സന്ദേശവും വേണം. ഇന്ന് (ഓഗസ്റ്റ് 20) മുതല്‍ എന്‍ട്രികള്‍ അയയ്ച്ചു തുടങ്ങാം. 22-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ ലഭിക്കുന്ന ചിത്രങ്ങളേ മത്സരത്തിനു പരിഗണിക്കു. അന്നുതന്നെ വിജയിയെ പ്രഖ്യാപിക്കും.

നിബന്ധനകള്‍:

അയയ്ക്കുന്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുത്തതായിരിക്കണം
ഒരാള്‍ ഒരു ചിത്രം മാത്രമെ അയയ്ക്കാവു
രക്ഷാബന്ധന്‍ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മാത്രമെ പരിഗണിക്കു.
ഫോട്ടോയോടൊപ്പം നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഏതു ഫോണ്‍ ഉപയോഗിച്ചാണ് ഫോട്ടോ എടുത്തത് (മോഡല്‍ ഉള്‍പ്പെടെ) എന്നീ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഇ മെയില്‍ ചെയ്യുമ്പോള്‍ സബ്ജക്റ്റ് എന്നയിടത്ത് GizBot Raksha Bandhan Contest: Name (നിങ്ങളുടെ പേര്‌) എഴുതണം.

അയയ്‌ക്കേണ്ട വിലാസം gadgets@oneindia.co.in, harishkumar.m@oneindia.co.in.

Please Wait while comments are loading...

Social Counting