ശശി തരൂരിന്റെ പാകിസ്ഥാനി മാധ്യമപ്രവർത്തകയുമായുള്ള വിവാഹം? മറുപടിയുമായി മെഹർ തരാർ!

By Shafik
|

ശശി തരൂരിനെ സംബന്ധിച്ചെടുത്തോളം വിവാദങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത മനുഷ്യനാണ്. സ്വന്തമായി പല വിവാദം നിറഞ്ഞ അല്ലെങ്കിൽ ആളുകൾക്ക് അങ്ങനെ തോന്നിയേക്കാവുന്ന പ്രസ്താവനകൾ ഇറക്കാറുള്ള തരൂർ ചിലപ്പോഴെങ്കിലും താൻ പോലുമറിയാതെ പല കുരുക്കുകളിലും വന്നുവീഴാറുമുണ്ട്. അത്തരത്തിൽ ഒരു സംഭവത്തിന് കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്റർ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

 

ഇല്ലാത്ത വിവാഹത്തിന്റെ വാർത്ത

ഇല്ലാത്ത വിവാഹത്തിന്റെ വാർത്ത

സംഭവം ഇല്ലാത്ത വിവാഹത്തിന്റെ വാർത്ത ട്വിറ്റർ വഴി വന്നു എന്നതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. പാകിസ്ഥാനി മാധ്യമപ്രവർത്തക മെഹർ തരാറിനെ ശശി തരൂർ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള ഒരു ട്വീറ്റ് ഒരു ന്യൂസ് ചാനലിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് വഴി വന്നതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണമായത്.

ട്വീറ്റ് വന്നത് @CNNNewsI8 എന്ന അക്കൗണ്ടിൽ നിന്നും

ട്വീറ്റ് വന്നത് @CNNNewsI8 എന്ന അക്കൗണ്ടിൽ നിന്നും

@CNNNewsI8 എന്ന പേരിലുള്ള ഈ അക്കൗണ്ടിൽ നിന്നും "#Breaking : Wedding bells for #ShashiTharoor all set to marry #MehrTarar in Dubai.-Sources" എന്ന ഒരു ട്വീറ്റ് വരികയായിരുന്നു. പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു ലോഗോ ആയിരുന്നു ഈ ട്വിറ്റർ അക്കൗണ്ടിന് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇങ്ങനെ ഒരു വാർത്തയും അതിന് CNNNewsI8 എന്ന പേരിലുള്ള അക്കൗണ്ടും കണ്ടതോടെ ആളുകൾ മൊത്തം തെറ്റിദ്ധരിച്ച് ഒറ്റയടിക്ക് വിഷയം സോഷ്യൽ മീഡിയയിൽ വ്യാപിപ്പിക്കുകയായിരുന്നു.

പ്രതികരണവുമായി മെഹർ തരാർ
 

പ്രതികരണവുമായി മെഹർ തരാർ

വിഷയം മെഹർ തരാറിന്റെ ശ്രദ്ധയിൽ പെട്ടതോടെ പ്രതികരണവുമായി അവർ രംഗത്തെത്തുകയായിരുന്നു. വെറും 66 ഫോളോവെർസ് മാത്രമുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്ന വാർത്ത, അത് സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാതെ അത് ഇട്ട അക്കൗണ്ടിനെ കുറിച്ച് പോലുംതിരക്കാതെ അന്ധമായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകളെ വിമർശിച്ചുകൊണ്ടായിരുന്നു ഇവരുടെ ട്വിറ്റർ പോസ്റ്റ്.

അക്കൗണ്ട് വെറും വ്യാജം മാത്രം!

അക്കൗണ്ട് വെറും വ്യാജം മാത്രം!

ഈ ട്വിറ്റർ അക്കൗണ്ടിനെ കുറിച്ച് പറയുമ്പോൾ വെറും 11 പോസ്റ്റുകൾ മാത്രമുള്ള ഒപ്പം വെറും 66 ഫോളോവെർസ് മാത്രമുള്ള ഒരു വ്യാജ അക്കൗണ്ട് ആണെന്ന് കാണുന്ന ആർക്കും മനസ്സിലാകും. CNNNewsI8 എന്ന പേര് മാറ്റി CNNNews69 എന്നാക്കി പിന്നീട് ഈ അക്കൗണ്ട് മാറ്റിയിട്ടുമുണ്ട്. ആളുകൾ തെറ്റിദ്ധരിച്ചതിന് പിന്നിൽ ഈ CNNNewsI8 എന്ന പേരും ഉണ്ടെന്ന കാര്യം ഉറപ്പാണ്. കാരണം ഒറ്റയടിക്ക് CNN എന്നും സൂക്ഷിച്ചു നോക്കുമ്പോൾ CNN എന്നും ഒപ്പം news18 എന്നുംകൂടെ കാണുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കാൻ ഏറെ സാധ്യതയുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.

ഇന്ത്യൻ കറൻസികൾ ഇനി മുതൽ ചൈനയിൽ നിന്നും അച്ചടിക്കും? വിവാദം പുകയുന്നു!ഇന്ത്യൻ കറൻസികൾ ഇനി മുതൽ ചൈനയിൽ നിന്നും അച്ചടിക്കും? വിവാദം പുകയുന്നു!

Best Mobiles in India

Read more about:
English summary
Shashi Tharoor Marriage Fake Twitter Post.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X