ട്വിറ്ററില്‍ തരൂരിനെ മറികടന്ന് നരേന്ദ്രമോഡി ഒന്നാമന്‍

Posted By:

അടുത്തകാലത്തായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഓണ്‍ലൈനില്‍ സജീവമാണ്. പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍. ട്വിറ്ററാണ് ഇതില്‍ കൂടുതല്‍ പേരും നേരിട്ടുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ ഒന്നാമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. കേന്ദ്രമന്ത്രി ശശി തരൂരിനെ മറികടന്നാണ് അദ്ദേഹം നേട്ടം സ്വന്തമാക്കിയത്. 21,67,541 പേരാണ് മോഡിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. തൊട്ടു പിന്നിലുള്ള തരൂരിന് 18,77,710 ഫോളോവേഴ്‌സാണുള്ളത്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോക രാഷ്ട്രീയ നേതാക്കളില്‍ പതിനൊന്നാമതാണ് മോഡിയുടെ സ്ഥാനം. മുന്‍ നിരയിലുള്ള മറ്റു ലോക നേതാക്കള്‍ ആരെല്ലാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Barack Obama

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവ്. 35610658 ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.

Michelle Obama

രണ്ടാം സ്ഥാനത്ത് ഒബാമയുടെ ഭ്യാര്യ മിഷേല്‍ ആണ്. 5169414 ഫോളോവേഴ്‌സ്

Hugo Chávez

അന്തരിച്ച വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. 4185285 ഫോളോവേഴ്‌സ്. ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തെ മറികടക്കാന്‍ മറ്റു നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

Abdullah Gül

 

3620167 ഫോളോവേഴ്‌സുമായി തുര്‍ക്കി പ്രസിഡന്റ് അബ്ദുള്ള ഗുല്‍ നാലം സ്ഥാനത്താണ്‌.

 

Henrique Capriles R.

 

വെനസ്വേലയിലെ മിറാന്‍ഡ പ്രവിശ്യയുടെ ഗവര്‍ണറായ ഹെന്‍ റിക് കാപ്രില്‍സ് ആണ് അഞ്ചാമത്‌. 3549679 ഫോളോവേഴ്‌സ്.

 

Rania Al Abdullah

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ ഭാര്യ റാനിയ അല്‍ അബ്ദുള്ളയ്ക്ക് 2876700 ഫോളോവേഴ്‌സാണുള്ളത്.

 

Arnold Schwarzenegger

 

ഹോളിവുഡ് ആക്ഷന്‍ ഹീറോയും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ ഷ്വാസ്‌നഗര്‍ക്ക് 2848623 ഫോളോവേഴ്‌സുണ്ട്.

 

Al Gore

 

എട്ടാം സ്ഥാനത്തുള്ള അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിന് 2682358 ഫോളോവേഴ്‌സുണ്ട്.

 

UK Prime Minister David Cameron

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒമ്പതാമതാണ്. 2406399 ഫോളോവേഴ്‌സ്.

 

Cristina Fernández de Kirchner

അര്‍ജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റായ ക്രിസ്റ്റീന 2266954 ഫോളോവേഴ്‌സുമായി പത്താമതാണ്.

 

Narendra Modi

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് 21,67,541 ഫോളോവേഴ്‌സാണുള്ളത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ട്വിറ്ററില്‍ തരൂരിനെ മറികടന്ന് നരേന്ദ്രമോഡി ഒന്നാമന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot