ജിയോ ഉപഭോക്താക്കള്‍ കുടുങ്ങുമോ?

Written By:

ജിയോ ഓഫറുകള്‍ നല്‍കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ആറു മാസം ആകുന്നു. ഇതിനിടയില്‍ തന്നെ വന്‍ മാറ്റങ്ങളാണ് ടെലികോം മേഖലയില്‍ സൃഷ്ടിച്ചത്.

എന്നാല്‍ ജിയോയുടെ എല്ലാ സൗജന്യ ഓഫറുകളും നിര്‍ത്തലാക്കാന്‍ ട്രായി നിര്‍ദ്ദേശം നല്‍കി. അതിനെ തുടര്‍ന്ന് സൗജന്യ ഓഫറുകള്‍ ജിയോ നിര്‍ത്തലാക്കുകയും ചെയ്തു.

ഷവോമി മീ 6: 6ജിബി റാമുമായി ബജറ്റു വിലയില്‍!

ജിയോ ഉപഭോക്താക്കള്‍ കുടുങ്ങുമോ?

ജിയോ സൗജന്യ ഓഫറില്‍ ഏറ്റവും വലിയ കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു നല്‍കിയത്. കോടിക്കണക്കിന് നഷ്ടമാണ് പല ടെലികോം കമ്പനികള്‍ക്കും സംഭവിച്ചിരിക്കുന്നത്.

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിം റദ്ദാക്കുന്നു

ജിയോ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കൊണ്ടു വന്നിരിക്കുന്ന ഓഫര്‍ ധന്‍ ധനാ ധന്‍ എന്ന പേരിലാണ്. ഏപ്രില്‍ 15നാണ് സൗജന്യ ഓഫറുകള്‍ അവസാനിച്ചത്. എന്നാല്‍ ഇതു വരെ റീച്ചാര്‍ജ്ജ് ചെയ്യാത്ത സിമ്മുകളില്‍ ജിയോ സേവനം അവസാനിക്കുന്നു എന്ന് അംബാനി വ്യക്തമാക്കി.

നടപടി ആരംഭിച്ചു

എന്നാല്‍ ഇപ്പോള്‍ പല സിമ്മുകളിലും ജിയോ സേവനം ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനര്‍ദ്ധം റീച്ചാര്‍ജ്ജ് ചെയ്യാത്ത പല സിമ്മുകളിലും ജിയോ സേവനം റദ്ദാക്കിയിരിക്കുന്നു എന്നാണ്.

ജിയോ മെസേജ് അയയ്ക്കുന്നുണ്ട്

റീച്ചാര്‍ജ്ജ് ചെയ്യാത്ത സിമ്മുകളില്‍ ജിയോ ഒറ്റയടിക്ക് കണക്ഷന്‍ നിര്‍ത്തലാക്കില്ല. അതിനു മുന്‍പ് ഉപഭോക്താക്കളുടെ മൊബൈലില്‍ മേസേജുകള്‍ അയയ്ക്കാറുണ്ട്. മെസേജ് അയച്ചതിനു ശേഷവും റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ പല ഘട്ടങ്ങളായി ഡിം റദ്ദാക്കുന്നു.

ഈ ഓഫര്‍ ലഭ്യമാകുന്നു

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!നിലവില്‍ ധന്‍ ധനാ ധന്‍ ഓഫറാണ് ജിയോ നല്‍കിയിരിക്കുന്നത്. 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാത്തവര്‍ക്കും ചെയ്തര്‍ക്കും ഈ ഓഫര്‍ ലഭ്യമാകുന്നു.

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

ജിയോ ഓഫര്‍ ഇങ്ങനെ തുടരാം

നിലവില്‍ സിം ആക്ടിവേറ്റ് ആണെങ്കിലും റീച്ചാര്‍ജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് 408 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യാം. ഇതില്‍ 84 ദിവസത്തെ വാലിഡിറ്റിയും 1ജിബി 4ജി ഡാറ്റയും പ്രതിദിനം ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio users in the country have been enjoying the free 4G data services along with free voice calls and a few other offers that came bundled with the "Welcome Offer."

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot