കുട്ടികൾക്ക് ഫോൺ കൊടുക്കുന്നത് പിള്ള കളി അല്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
കുട്ടികൾക്ക് ഫോൺ കൊടുക്കുന്നവർ ആണോ നിങ്ങൾ? അല്ലെങ്കിൽ അത്തരത്തിലുള്ള സാഹചര്യം നിങ്ങളുടെ വീട്ടിലോ പരിചയക്കാർക്ക് ഇടയിലോ സംഭവിക്കാറുണ്ടോ? എങ്കിൽ താഴെ പറയുന്നവ തീർച്ചയായും വായിച്ചിരിക്കണം. ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന്റെ നിർദേശ പ്രകാരം നടത്തിയ പഠനത്തിൽ നിന്നും ലഭിച്ച റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്.
ഇമ്മാനുവൽ മാക്രോൺ നിയോഗിച്ച വിദഗ്ധരുടെ റിപ്പോർട്ട് അനുസരിച്ച് 13 വയസ്സ് വരെ കുട്ടികളെ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ കൺവെൻഷണൽ സോഷ്യൽ മീഡിയകൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്നും പറയുന്നു. കുട്ടികളുടെ എക്സ്പോഷർ പരിമിതപ്പെടുത്തുന്നതിന് ഫ്രാൻസ് എവിടെയും കാണാത്ത രീതിയിൽ ഉള്ള നടപടികൾ കൈക്കൊള്ളുന്നതിനാൽ കുട്ടികൾക്കായി സ്‌ക്രീൻ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കാൻ ഫ്രഞ്ച് പ്രസിഡൻ്റ് ശാസ്ത്രജ്ഞരോടും വിദഗ്ധരോടും ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സർക്കാർ എങ്ങനെ മുന്നോട്ട് പോകുമെന്ന് വ്യക്തമല്ല. ജനുവരിയിൽ മാക്രോൺ പറഞ്ഞത് നിരോധനങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകും എന്നാണ്. ഈ പുതിയ സാങ്കേതിക വിപണിയിൽ കുട്ടികളേ ഫോണുകളുടെ മാർക്കറ്റിങ് രീതികൾ ആകർഷിക്കുന്നുണ്ട്. അവരെ കൂടുതൽ ഫോണുമായി പരിചിതമാക്കാൻ പരസ്യങ്ങൾ ശ്രമിക്കുന്നുണ്ട്.
ന്യൂറോളജിസ്റ്റ് സെർവാൻ മൗട്ടൺ, പോൾ-ബ്രൂസ് ഹോസ്പിറ്റലിലെ സൈക്യാട്രി ആൻഡ് അഡിക്ഷൻ സർവീസ് മേധാവി അമിൻ ബെൻയാമിന എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരും വിദഗ്ധരും നടത്തിയ മൂന്ന് മാസത്തെ പഠനത്തിൽ, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള സ്ക്രീനുകൾ പൂർണമായും ഒഴിവാക്കണമെന്ന് പറയുന്നു. കൂടാതെ 11 വയസ്സിന് മുമ്പ് ഒരു കുട്ടിക്കും ഫോൺ നിർബന്ധമായും ഉണ്ടാകരുത് എന്നും റിപ്പോർട്ടിൽ ഊന്നൽ നൽകി പറയുന്നുണ്ട്.
11നും 13നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന ഏത് ഫോൺ ആയാലും അത് ഇൻ്റർനെറ്റ് ആക്‌സസ് ഇല്ലാത്ത ഒരു ഹാൻഡ്‌സെറ്റ് ആയിരിക്കണം. ഇൻ്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഏത് തരത്തിലുള്ള സ്‌മാർട്ട്‌ഫോണും അനുവദിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രായം 13 ആണെന്ന് അതിൽ പറയുന്നു.

15 വയസ്സുള്ള കുട്ടികൾക്ക് എത്തിക്കൽ (ethical) സോഷ്യൽ മീഡിയ എന്ന് വിളിക്കുന്നവ മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ എന്ന് റിപ്പോർട്ട് പറയുന്നു. ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ സ്‌നാപ്‌ചാറ്റ് പോലെയുള്ള കൺവെൻഷണൽ സോഷ്യം മീഡിയകൾ ലാഭം മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സോഷ്യൽ മീഡിയകൾ പോലുള്ളവ കൗമാരക്കാർക്ക് 18 വയസ്സ് ആകുന്നതുവരെ നൽകുവാൻ പാടില്ല. അതോടൊപ്പം, ആവശ്യത്തിന് ഉറങ്ങേണ്ടതിൻ്റെ ആവശ്യകതയ്ക്ക് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചുള്ള മികച്ച വിദ്യാഭ്യാസവും കൗമാരക്കാർക്ക് ലഭിക്കണം.
കുട്ടികളെ പോലെ തന്നെ അവരുമായി ബന്ധപ്പെട്ടവരെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മാതാപിതാക്കളെ അവരുടെ കുഞ്ഞുങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് പ്രസവ വാർഡുകളിൽ ഫോണുകളും സ്‌ക്രീനുകളും കഴിയുന്നത്ര പരിമിതപ്പെടുത്തണം എന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ പരിചരിക്കുന്നവരും ഫോൺ ഉപയോഗം കുറയ്ക്കാനായി മാതാപിതാക്കൾ ആവശ്യപ്പെടണമെന്നും അതിൽ പറയുന്നുണ്ട്.
ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക്, എല്ലാ തരത്തിലുമുള്ള സ്‌ക്രീനുകളും ശക്തമായി പരിമിതപ്പെടുത്തിയിരിക്കണം. കൂടാതെ മുതിർന്നവരോടൊപ്പം ഇരിക്കുമ്പോൾ സ്ക്രീനുകൾ കാണുന്ന അവസരം ഉണ്ടായാൽ വിദ്യാഭ്യാസപരമായ കണ്ടന്റുകൾ മാത്രം കാണുന്ന തരത്തിൽ ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള നഴ്‌സറി സ്‌കൂളുകളിൽ സ്‌ക്രീനുകൾ പൂർണമായും നിരോധിക്കണം. പ്രൈമറി സ്കൂളുകളിൽ, ഒരു സ്‌പേഷ്യൽ ഡിസബിലിറ്റി ഉള്ള സാഹചര്യത്തിൽ അല്ലാതെ കുട്ടികൾക്ക് വ്യക്തിഗത ടാബ്‌ലെറ്റുകളോ ഡിജിറ്റൽ ഉപകരണങ്ങളോ നൽകരുത്.
ആറ് വയസ്സിന് മുമ്പ്, ഒരു കുട്ടിക്കും വളരാൻ സ്‌ക്രീൻ ആവശ്യമില്ല. മറിച്ച്, ഈ പ്രായത്തിൽ കുട്ടികളുടെ ശരിയായ വളർച്ച തടയാൻ സ്ക്രീനുകൾക്ക് കഴിയും. ശക്തമായ സാങ്കേതിക വ്യവസായത്തിൻ്റെ ഇരകളായ മാതാപിതാക്കളെ ശരിയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ടെക്നോ-റഫറൻസ് എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കളെ സഹായിക്കണമെന്ന് അവർ പറഞ്ഞു.
അതായത്, മാതാപിതാക്കൾ അവരുടെ സ്വന്തം ഫോണുകൾ നിരന്തരം പരിശോധിക്കുന്നത് ഒഴിവാക്കി കുട്ടികളോട് സംസാരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും കളിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ മാതാപിതാക്കൾ പെരുമാറണമെന്ന് ആണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇത് കുട്ടികളിലെ വൈകാരിക വളർച്ചയെ (emotional development) ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്‌ക്രീനുകൾ കുട്ടികളിലെ കാഴ്ച്, മെറ്റബോളിസം, ബുദ്ധി, ഏകാഗ്രത, എന്നിവയുടെ കാര്യത്തിൽ ദോഷ ഫലങ്ങൾ ഉണ്ടാക്കും. ഒന്നോ രണ്ടോ വീഡിയോകൾ കാണണമെന്ന് നിങ്ങൾ തീരുമാനിക്കുകയും മണിക്കൂറുകൾ നിങ്ങൾ അതിൽ ചിലവഴിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങളും ശ്രദ്ധിക്കേണ്ടിരിക്കുന്നു. നിങ്ങളെ നിയന്ത്രിക്കേണ്ടത് നിങ്ങൾ ആണ് സോഷ്യൽ മീഡിയകൾ അല്ല എന്ന് ഓർക്കുക.


Click it and Unblock the Notifications








