ഇലോൺ മസ്കിന്റെ മുഖം പോലും കാണണ്ട; മസ്കെത്തിയതോടെ ട്വിറ്റർ ഉപേക്ഷിച്ച പ്രമുഖർ

|

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള കോലാഹലങ്ങളെപ്പറ്റി പറയേണ്ടതില്ലല്ലോ? ജീവനക്കാരെ പിരിച്ചുവിട്ടതും പിരിച്ചുവിടാതെ നിലനിർത്തിയവരിൽ പലരും രാജി വച്ചതും അങ്ങനെ തുടങ്ങി പ്രശ്നങ്ങളോട് പ്രശ്നമാണ് ട്വിറ്ററിലെങ്ങും... മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കലിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ട്വിറ്റർ ഉപേക്ഷിച്ചത്. അക്കൂട്ടത്തിലെ ചില സെലിബ്രറ്റികളെ പരിചയപ്പെടാം.

 

വൂപീ ഗോൾഡ്ബെർഗ്

വൂപീ ഗോൾഡ്ബെർഗ്

അമേരിക്കൻ നടിയും എഴുത്തുകാരിയുമൊക്കെയായ വൂപീ ഗോർഡ്ബെർഗ് കഴിഞ്ഞ നവംബർ 7നാണ് താൻ ട്വിറ്റർ ഉപയോഗം അവസാനിപ്പിക്കുന്നതായി ട്വീറ്റ് ചെയ്യുന്നത്. "I'm getting off today," എന്ന ട്വീറ്റിന് ശേഷമാണ് ഗോൾഡ്ബെർഗ് ട്വിറ്റർ ഉപയോഗം നിർത്തിയത്. നിലവിൽ ട്വിറ്റർ വല്ലാത്ത ഒരു അവസ്ഥയിലാണ്. നേരത്തെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയ ചില 'നിലപാടുകൾ' മസ്കിന്റെ കാലത്ത് മടങ്ങിവരികയാണ്. ട്വിറ്ററിൽ നിന്ന് പുറത്ത് പോകുകയാണെന്നും എല്ലാം കലങ്ങിത്തെളിഞ്ഞാൽ ഒരു പക്ഷെ മടങ്ങി വരുമെന്നും ഗോൾഡ്ബെർഗ് ട്വീറ്റ് ചെയ്തു. തുടർന്ന് അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയും ചെയ്തു.

ഷോൻഡ റൈംസ്

ഷോൻഡ റൈംസ്

അമേരിക്കൻ ടിവി സ്ക്രീൻ റൈറ്ററും നിർമാതാവും എഴുത്തുകാരിയുമായ ഷോൻഡ ലിൻ റൈംസും ട്വിറ്റർ ഉപയോഗം നിർത്തിയ സെലിബ്രറ്റികളിൽ ഒരാളാണ്. ഇലോൺ മസ്കിന്റെ പ്ലാനുകൾക്കൊപ്പം മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നായിരുന്നു ഷോൻഡയുടെ നിലപാട്. ഒക്ടോബർ 29ന് ഈ അവസാന ട്വീറ്റ് നടത്തിയ ശേഷം പിന്നീട് ഇത് വരെ ഷോൻഡ ഒന്നും തന്നെ ട്വീറ്റ് ചെയ്തിട്ടില്ല. ഷോൻഡ റൈംസിന്റെ അക്കൌണ്ട് ഇപ്പോഴും നിലവിലുണ്ട്.

ജനപ്രീതിയിൽ ഇന്നും ഒന്നാമത്; അറിയാം 15,000 ൽ താഴെയുള്ള സാംസങ് സ്മാർട്ട്ഫോണുകളെക്കുറിച്ച്ജനപ്രീതിയിൽ ഇന്നും ഒന്നാമത്; അറിയാം 15,000 ൽ താഴെയുള്ള സാംസങ് സ്മാർട്ട്ഫോണുകളെക്കുറിച്ച്

ജീജി ഹഡീഡ്
 

ജീജി ഹഡീഡ്

അമേരിക്കൻ മോഡലും ടെലിവിഷൻ പേഴ്സണാലിറ്റിയുമൊക്കെയായ ജീജി ഹഡീഡും ട്വിറ്റർ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിരുന്നു. നവംബർ 7ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ട്വിറ്റർ ഉപയോഗം അവസാനിപ്പിച്ചതായി ജീജി അറിയിച്ചത്. "I deactivated my Twitter account today," ഇൻസ്റ്റാഗ്രാം പേജിലെ ഈ സന്ദേശം വൈറലുമായിരുന്നു. പുതിയ നേതൃത്വം വന്നതോടെ ട്വിറ്റർ വിദ്വേഷത്തിന്റെ വിളനിലമായെന്നും അതിൽ പങ്കാളിയാകാനില്ലെന്നും മോഡൽ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

ഡേവിഡ് സൈമൺ

ഡേവിഡ് സൈമൺ

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ എല്ലാം പ്രശസ്തനായ വ്യക്തിയായാണ് ഡേവിഡ് സൈമൺ. സൈമൺ ട്വിറ്റർ ഉപയോഗം അവസാനിപ്പിച്ചോ എന്ന കാര്യത്തിൽ ഇത് വരെയും വ്യക്തതയില്ല. ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നവംബർ 9ന് സൈമൺ ട്വീറ്റ് ചെയ്തിരുന്നു. വംശീയ വിദ്വേഷവും തെറ്റായ വിവരങ്ങളുടെ പ്രചാരണവുമടക്കമുള്ള വിഷയങ്ങളാണ് സൈമൺ പരാമർശിച്ചത്. ഇതിന് ശേഷം 10 തവണയെങ്കിലും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകൾ

ടോണി ബ്രാക്സ്റ്റൺ

ടോണി ബ്രാക്സ്റ്റൺ

അമേരിക്കൻ ആർ&ബി ഗായികയാണ് ടോണി മിഷേൽ ബ്രാക്സ്റ്റൺ. ട്വിറ്ററിൽ ഫ്രീ സ്പീച്ചിന്റെ പേരിൽ നടക്കുന്ന കാര്യങ്ങൾ പേടിപ്പെടുത്തുന്നുവെന്നാണ് അവർ വിമർശിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന വിദ്വേഷ പ്രസംഗം അംഗീകരിക്കാൻ കഴിയില്ല. ഇനി ട്വിറ്ററിൽ തുടരാനില്ലെന്നും ഒക്ടോബർ 28ന് ടോണി ബ്രാക്സ്റ്റൺ പ്രഖ്യാപിച്ചു.

എറിക് ലാർസെൻ

എറിക് ലാർസെൻ

കോമിക് ബുക്ക് ആർട്ടിസ്റ്റ്, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ എറിക് ലാർസെനും മസ്കിന്റെ കടന്ന് വരവോടെ ട്വിറ്റർ ഉപേക്ഷിച്ചിരുന്നു. മസ്ക് ട്വിറ്റർ എറ്റെടുത്താൽ പുറത്ത് പോകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചയാളാണ് ലാർസെൻ. തീവ്ര ദേശീയവാദികളും വംശീയ വിദ്വേഷം പടർത്തുന്നവർക്കുമെല്ലാം ട്വിറ്ററിലേക്ക് വീണ്ടും കടന്ന് വരാൻ മസ്ക് വഴിയൊരുക്കിയെന്നും അദ്ദേഹം വിമർശിക്കുന്നു.

ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

 ജാക്ക് വൈറ്റ്

ജാക്ക് വൈറ്റ്

അമേരിക്കൻ ഗായകനും ഗിറ്റാറിസ്റ്റുമായ ജാക്ക് വൈറ്റ് ഇലോൺ മസ്കിനെതിരെ തുറന്ന കത്തെഴുതിയിട്ടാണ് ട്വിറ്റർ ഉപയോഗം അവസാനിപ്പിച്ചത്. ട്രംപിനെപ്പോലെയുള്ളവർക്ക് പ്ലാറ്റ്ഫോമിൽ വീണ്ടും അവസരം നൽകുന്നതിൽ വലിയ വിമർശനമാണ് ജാക്ക് വൈറ്റ് നടത്തിയത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന നുണയന്മാർ, അവർ രാജ്യത്തെയും ലോകത്തെയും പിന്നോട്ട് കൊണ്ട് പോകുകയും നിങ്ങളെ സമ്പന്നരും വിജയകരവുമാക്കിയ ജനാധിപത്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്നും ജാക്ക് ഇൻസ്റ്റയിൽ വ്യക്തമാക്കി.

Best Mobiles in India

English summary
We don't even have to mention the uproar after Elon Musk took over Twitter. Twitter has been plagued with issues ranging from employee layoffs to resignations from those who were not fired.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X