അടുത്ത പതിറ്റാണ്ടുകളില്‍ അന്യഗ്രഹ ജീവികളെ വെളിപ്പെടുത്തുമെന്ന് നാസാ...!

Written By:

അന്യഗ്രഹങ്ങളില്‍ ജീവന്റെ പഴുത് തേടി മനുഷ്യന്‍ അലയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ നിലപാടിലെത്താന്‍ ശാസ്ത്ര ലോകത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല.

അടുത്ത പതിറ്റാണ്ടുകളില്‍ അന്യഗ്രഹ ജീവികളെ വെളിപ്പെടുത്തുമെന്ന് നാസാ..!

ഇതിന് വിരാമമിട്ടുകൊണ്ട് ഒരു പ്രഖ്യാപനം അടുത്തിടെ നടന്നിരിക്കുന്നു. ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ച് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടുത്തെത്തിയതായാണ് നാസയുടെ പ്രധാന ഗവേഷകയായ എലന്‍ സ്‌റ്റോഫന്‍ വ്യക്തമാക്കുന്നത്.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

അടുത്ത പതിറ്റാണ്ടുകളില്‍ അന്യഗ്രഹ ജീവികളെ വെളിപ്പെടുത്തുമെന്ന് നാസാ..!

ഭൂമിക്ക് പുറത്ത് ജീവിക്കാവുന്ന ലോകങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവികളെക്കുറിച്ചും സംബന്ധിച്ച ഒരു സമ്മേളനത്തിലാണ് എലന്‍ ഈ ധീരമായ പ്രഖ്യാപനം നടത്തിയത്. ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ജീവന്‍ ഉണ്ടോ എന്നതിനെക്കുറിച്ചല്ല, മറിച്ച് ചെറിയ മൈക്രോബുകളെക്കുറിച്ചാണ് താന്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷക കൂട്ടിച്ചേര്‍ക്കുന്നു.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

അടുത്ത പതിറ്റാണ്ടുകളില്‍ അന്യഗ്രഹ ജീവികളെ വെളിപ്പെടുത്തുമെന്ന് നാസാ..!

ഇരുപതോ മുപ്പതോ വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് എലന്‍ പറയുന്നത്. എവിടെ ഏത് രീതിയില്‍ തിരയണമെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചതായും ഈ ഗവേഷക വ്യക്തമാക്കി.

Read more about:
English summary
Signs of Alien Life Will Be Found by 2025, NASA's Chief Scientist Predicts.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot