സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ പത്ത് ലക്ഷണങ്ങള്‍ ഇതാ...!

By Sutheesh
|

ടെക്‌നോളജിയുടെ അടയാളങ്ങള്‍ ഇന്ന് നിത്യജീവിതത്തില്‍ നമുക്ക് എല്ലായിടത്തും കാണാവുന്നതാണ്. നമ്മുടെ ജീവിതത്തെ കൂടുതല്‍ എളുപ്പവും കാര്യക്ഷമവും ആക്കുന്നതിന് ടെക്‌നോളജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!ടെക്‌നോളജി ആളുകളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ...!

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പൂര്‍ണ സമയം മുങ്ങി ജീവിക്കുന്ന ആളുകളുടെ എണ്ണവും ഈ കാലത്ത് വര്‍ദ്ധിക്കുകയാണ്. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചോയെന്ന് അടയാളപ്പെടുത്തുന്ന ലക്ഷണങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

1

1

ഒരു ടെക്‌സ്റ്റ് പൂര്‍ത്തിയാക്കുന്നതിനായോ, ഒരു വീഡിയോ കാണുന്നതിനായോ, ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ചെയ്യുന്നതിനായോ നിങ്ങള്‍ നിങ്ങളുടെ മുന്‍പിലുളള ആളോട് കാത്ത് നില്‍ക്കാന്‍ പറയുകയും, അവര്‍ നിങ്ങളുടെ അടുത്ത് നിന്ന് പോകുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക.

 

2

2

നിങ്ങള്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിരന്തരം അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

 

3

3

നിങ്ങളുടെ പങ്കാളിയോടും, കുട്ടികളോടും, മറ്റ് കുടുംബാംഗങ്ങളോടും നേരിട്ട് സംസാരിക്കുന്നതിനേക്കാള്‍ ടെക്‌സ്റ്റ് ചെയ്യുന്നു.

 

4

4

ഓരോ തവണയും നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവിടുന്നു.

 

5

5

നിങ്ങള്‍ ഓണ്‍ലൈനില്‍ ഒരുപാട് സമയം വെറുതെ കളയുന്നു, കൂടാതെ ആരെങ്കിലും നിങ്ങള്‍ ഓണ്‍ലൈനില്‍ ആണ് കൂടുതല്‍ സമയം എന്ന് പറഞ്ഞാല്‍ അത് നിരാകരിക്കുന്നു.

 

6

6

നിങ്ങളുടെ പഴയ സ്‌കൂള്‍ സുഹൃത്തുക്കളുടെ കൂടിച്ചേരലുകള്‍ അവര്‍ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഉളളവരാണെന്ന് കരുതി ഒഴിവാക്കുന്നു.

 

7

7

നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഉറങ്ങി എഴുന്നേറ്റതിന് ശേഷവും ഉടനെ ഓണ്‍ലൈന്‍ സമൂഹത്തിലും ഇമെയിലിലും സ്മാര്‍ട്ട്‌ഫോണിലൂടെ അപ്‌ഡേറ്റുകള്‍ തിരയുന്നു.

 

8

8

അത്താഴം കഴിക്കുന്ന സമയത്തോ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി സിനിമ കാണുന്ന സമയത്തോ സ്മാര്‍ട്ട്‌ഫോണില്‍ സര്‍ഫ് ചെയ്യാനും, ട്വീറ്റ് ചെയ്യാനും, നിങ്ങളുടെ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനും വ്യഗ്രത കാണിക്കുന്നു.

 

9

9

കുറച്ച് മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് മാറിയാല്‍ നിങ്ങള്‍ക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു.

 

10

10

ഓണ്‍ലൈനില്‍ നടക്കുന്ന ഏത് സംഭാഷണങ്ങളിലും നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

 

Best Mobiles in India

Read more about:
English summary
Signs That Tell You Are Addicted to Your Gadgets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X