ടെക്‌നോളജി "വൈകല്ല്യം" നിങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന 10 ലക്ഷണങ്ങള്‍..!

Written By:

ടെക്‌നോളജി നമ്മുടെ ജീവിതത്തില്‍ പല വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കുമാണ് അടിവരയിട്ടിരിക്കുന്നത്. എന്നാല്‍ മികച്ച ഗാഡ്ജറ്റുകള്‍ കൈയില്‍ ആഢംബര വസ്തുക്കളായി കൊണ്ടു നടക്കുന്നവരും കുറവല്ല.

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

ഇത്തരത്തില്‍ മികച്ച സാങ്കേതികത കൈവശമുണ്ടായിട്ടും അതുപയോഗിക്കാന്‍ ശ്രദ്ധ ചെലുത്താത്ത ആളുകളെ തിരിച്ചറിയാനുളള ലക്ഷണങ്ങള്‍ രസകരമായ വീക്ഷണ കോണിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്‌നോളജി

നിങ്ങളുടെ ഗാഡ്ജറ്റില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും, അത് പരിഹരിക്കാനുളള ഏക മാര്‍ഗമായി നിങ്ങള്‍ അവലംബിക്കുക ഡിവൈസ് സ്വിച്ച് ഓഫ് ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്യുക എന്നതാണ്. ആശ്ചര്യജനകമെന്ന് പറയട്ടെ, ഇത് മിക്കപ്പോഴും വിജയിക്കുന്നതായി നിങ്ങള്‍ക്ക് കാണാവുന്നതാണ്.

 

ടെക്‌നോളജി

നിങ്ങള്‍ വില കൂടിയ മികച്ച സവിശേഷതകളുളള ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും സെല്‍ഫികള്‍ എടുക്കാനും, കോള്‍ ചെയ്യാനും, എസ്എംഎസ് അയയ്ക്കാനും മാത്രമാണ് അത് ഉപയോഗിക്കുക.

 

ടെക്‌നോളജി

നിങ്ങളുടെ ഏറ്റവും വലിയ പേടി സ്വപ്‌നം എന്ന് പറയുന്നത് നിങ്ങളുടെ ഫോണിന്റെയോ ലാപ്‌ടോപിന്റെയോ പ്രവര്‍ത്തനം ഒരു ദിവസം നിലയ്ക്കുമെന്നും നിങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നതും ആയിരിക്കും.

 

ടെക്‌നോളജി

ടെക്ക്‌നോളജിയെക്കുറിച്ച് നന്നായി പിടിപാടുളള ഒരു വിശ്വസ്ത സുഹൃത്ത് നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. ടെക്‌നോളജി സംബന്ധിച്ച അടിയന്തരഘട്ടങ്ങളില്‍ ഇവര്‍ എപ്പോഴും നിങ്ങളെ സഹായിക്കാനെത്തുന്നു.

 

ടെക്‌നോളജി

നിങ്ങള്‍ ഏത് പ്രൊസസ്സര്‍ ആണ് ഉപയോഗിക്കുന്നതെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ അന്ധം വിട്ട പ്രതികരണമായിരിക്കും നിങ്ങള്‍ക്കുണ്ടാകുക.

 

ടെക്‌നോളജി

നിങ്ങള്‍ ദീര്‍ഘ നാള്‍ ഒരു ടച്ച് സ്‌ക്രീന്‍ ഫോണ്‍ വാങ്ങാതെ വഴുതി മാറി നടന്നിട്ടുണ്ടാകുക നിങ്ങള്‍ക്ക് അത് അതുപയോഗിക്കാന്‍ സാധിക്കുമോ എന്ന് സംശയം ബലപ്പെട്ടതുകൊണ്ടാകാം.

 

ടെക്‌നോളജി

നിങ്ങള്‍ ഒരു പുതിയ ഫോണ്‍ വാങ്ങുമ്പോള്‍, ദീര്‍ഘ നാളുകള്‍ എടുത്തിട്ടുണ്ടാകും അതിലെ എല്ലാ സവിശേഷതകളും മനസ്സിലാക്കാന്‍.

 

ടെക്‌നോളജി

നിങ്ങളുടെ ഗാഡ്ജറ്റിനെക്കുറിച്ച് നിങ്ങളെക്കാള്‍ കൂടുതല്‍ നിങ്ങളുടെ സുഹൃത്തിന് അറിയാം എന്ന അവസ്ഥ നിങ്ങള്‍ക്ക് നാണം കെടുത്തലായി അനുഭവപ്പെടും.

 

ടെക്‌നോളജി

ഒരു ഫോണ്‍ വാങ്ങുമ്പോള്‍ മറ്റുളളവര്‍ അതിലെ അധിക സവിശേഷതകള്‍ എന്താണെന്ന് നോക്കുമ്പോള്‍, നിങ്ങള്‍ അതിന്റെ ബാറ്ററി കാലാവധി മികച്ചതാണോ എന്ന് മാത്രമാണ് ചിന്തിക്കുക.

 

ടെക്‌നോളജി

ഒട്ടനവധി പാസ്‌വേര്‍ഡുകള്‍ നിങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും ഉപയോഗിക്കുന്നതും അത് ഓര്‍ത്തിരിക്കുന്നതും നിങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതായിരിക്കും. അതിനാല്‍ നിങ്ങളുടെ എല്ലാ അക്കൗണ്ടുകള്‍ക്കും ഒറ്റ പാസ്‌വേര്‍ഡായിരിക്കും നിങ്ങള്‍ നല്‍കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Signs You Are Seriously Technologically Challenged.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot