Home
News

ഷെർവാണിയിൽ മുങ്ങിയ സിലിക്കൺ വാലി: ടെക് കരുത്തരെ അ‌ണിനിരത്തിയ അ‌ംബാനിക്കല്യാണം

ഒരു ബ്ലോക്ക്ബസ്റ്ററിന്റെ എല്ലാ ചേരുവകളും നിറഞ്ഞതായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം - ബോളിവുഡിലെ പ്രമുഖരുടെ സാന്നിധ്യം, അ‌വിസ്മരണീയ മുഹൂർത്തങ്ങൾ, ആഗോള തലത്തിലെ വാർത്താ പ്രാധാന്യം എന്നിവയെല്ലാം ഇതിൽ നിറഞ്ഞുനിന്നു. എന്നാൽ ഇതിനെല്ലാമപ്പുറം ലോകത്തിലെ ഏറ്റവും ശക്തരായ ചില ടെക്നോളജി വിദഗ്ധരുടെ നിശബ്ദ സാന്നിധ്യം ഈ ചടങ്ങിനെ അ‌പൂർവ്വങ്ങളിൽ അ‌പൂർവ്വമാക്കി മാറ്റി.

താരപ്രഭയുള്ള അ‌ഭിനേതാക്കളല്ല, ഇൻഫ്ലുവൻസേഴ്സുമല്ല. യഥാർഥത്തിൽ ഡിജിറ്റൽ ലോകത്തെ സൃഷ്ടിച്ച സ്ഥാപകരും, സിഇഒമാരും ശതകോടീശ്വരന്മാരും, അ‌വരാണ് ഈ ചടങ്ങിനെ അ‌പൂർവങ്ങളിൽ അ‌പൂർവ്വമാക്കി മാറ്റിയത്. ഒരു ഇന്ത്യൻ വിവാഹത്തിൽ പങ്കെടുക്കാൻ വിവിധ ഭൂഖണ്ഡങ്ങളിലൂടെ പറന്ന് എത്തിയ അ‌വരാണ് മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു അ‌പൂർവ മുഹൂർത്തം ഈ ഇവന്റിൽ സൃഷ്ടിച്ചത്. ഇതിന് മുൻപ് ഇതുപോലെ ഒരു ഒത്തുചേരൽ ലോകം കണ്ടിട്ടുണ്ടാകില്ല.

ഷെർവാണിയിൽ സിലിക്കൺ വാലി: ടെക് കരുത്തരെ അ‌ണിനിരത്തിയ അ‌ംബാനിക്കല്യാണം

സംഗീത് ഇവന്റിൽ, മാർക്ക് സക്കർബർഗും പ്രിസില്ല ചാനും ഇന്ത്യൻ വസ്ത്രത്തിൽ ഫോട്ടോകൾക്ക് പോസ് ചെയ്തു. ഇന്ത്യൻ വ്യവസായികളുമായി വളരെ അ‌ടുത്തിടപഴകുകയും സംസാരിക്കുകയും ചെയ്യുന്ന ബിൽ ഗേറ്റ്സിനെ അ‌വിടെ കാണപ്പെട്ടു. ആർഭാടങ്ങളില്ലാതെ സുന്ദർ പിച്ചൈ ആഘോഷങ്ങളുടെ ഭാഗമായി. മറ്റ് ആരൊക്കെ? സോഫ്റ്റ്ബാങ്കിന്റെ സൺ മസയോഷി, ബ്ലാക്ക് റോക്കിലെ ലാറി ഫിങ്ക്, അഡോബിലെ ശന്തനു നാരായൺ, എന്നിങ്ങനെ സാധാരണയായി ദാവോസിൽ മാത്രം ​ഒന്നിച്ച് വേദി പങ്കിടുന്ന നിരവധി പ്രമുഖരും ഇവന്റിൽ അ‌ണിനിരന്നു.

ഇത് വെറുമൊരു അതിഥി പട്ടിക മാത്രമായിരുന്നില്ല, ഒരു ബോർഡ് റൂം പുനഃസമാഗമമായിരുന്നു എന്നുപറയാം. പക്ഷേ അ‌ത് മും​ബൈയിൽ മിഠായികൾക്കും മംഗളസൂത്രങ്ങൾക്കും നടുവിലായിരുന്നു എന്നുമാത്രം.

ഈ ഒത്തുചേരലിന്റെ കാരണം എന്താണ്?

അതിന്റെ ഒരു കാരണം വ്യക്തിപരം എന്നാണ്. ടെക്, ഇൻവെസ്റ്റേഴ്സ് ലോകത്തുടനീളം അംബാനി ദീർഘകാലമായി ബന്ധങ്ങൾ നിലനിർത്തിപ്പോരുന്നു. എന്നാൽ ഇതിന്റെ മറ്റൊരു വലിയ ചിത്രം അവഗണിക്കാൻ പറ്റില്ല. ആഗോള ടെക് ഡവലപ്മെന്റിന്റെ ഗുരുത്വാകർഷണ കേന്ദ്രമായി ഇന്ത്യ നിശബ്ദമായി മാറിയിരിക്കുന്നു, ഈ വിവാഹം, മനഃപൂർവ്വമോ അല്ലാതെയോ, അത് അംഗീകരിക്കപ്പെട്ട ഒരു ഘട്ടമായിക്കൂടി മാറി. പതിറ്റാണ്ടുകളായി, ഇന്ത്യ ടെക്നോളജി ടാലന്റുകളുടെ എഞ്ചിനാണ്. ഇപ്പോൾ, അത് മാർക്കറ്റ്, പാർട്നർ, അവസരങ്ങൾ എന്നിവയാണ്. ജിയോ അ‌തിലേക്ക് ഉൾപ്പെടുമ്പോൾ, അത് വെറുമൊരു വിവാഹ ക്ഷണനം മാത്രമല്ല. അതൊരു സൂചനയാണ്.

ഷെർവാണിയിൽ സിലിക്കൺ വാലി: ടെക് കരുത്തരെ അ‌ണിനിരത്തിയ അ‌ംബാനിക്കല്യാണം

ടെക് പ്രമുഖർ ലോകവുമായി എങ്ങനെ ഇടപഴകുന്നു എന്നതിലും ഈ ഇവന്റ് ഒരു മാറ്റത്തെ അടയാളപ്പെടുത്തി. സംഗീത് ഇവന്റിൽ കുംടുംബസമേതം ബന്ധ്ഗാല എന്ന രാജസ്ഥാനി സ്യൂട്ട് അ‌ണിഞ്ഞെത്തിയ സക്കർബർഗ്, സിനിമാതാരങ്ങുമായും രാജകുടുംബവുമായും ഇടപഴകുന്ന ഗേറ്റ്സ് എന്നിവരെയൊക്കെ ഈ ഇവന്റിൽ കാണാനായി. 2024 ൽ, സ്വാധീനം അളക്കുന്നത് മുഖ്യപ്രഭാഷണങ്ങളിലൂടെയോ ഐ‌പി‌ഒകളിലൂടെയോ മാത്രമല്ല, സാന്നിധ്യം, പ്രസക്തി, സാംസ്കാരിക നിമിഷങ്ങളുടെ ഭാഗമാകൽ എന്നിവയിൽക്കൂടിയുമാണ്. ഈ നിമിഷങ്ങളൊക്കെ നിറഞ്ഞ അംബാനി കല്യാണത്തെ കൾച്ചറൽ മൊമെന്റ് ഓഫ് ദ ഇയർ എന്നുതന്നെ വിശേഷിപ്പിക്കാം.

ഇതിൽ ഏറെ ശ്രദ്ധേയം എന്തെന്നാൽ ഈ ടെക്​ലീഡേഴ്സിന് ലഭിച്ച സ്വസ്ഥതയായിരുന്നു എന്നുപറയാം. കാരണം ഇവിടെ പത്രസമ്മേളനങ്ങളോ രഹസ്യമായി സംഘടിപ്പിച്ച പരിപാടികളോ അ‌വർക്കായി ഉണ്ടായിരുന്നില്ല. ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് ഇതിഹാസങ്ങൾ, മിഡിൽ ഈസ്റ്റിലെ രാജകുടുംബം എന്നിവർക്കിടയിൽ ആഘോഷിക്കുന്ന ടെക് ലോകത്തെ ചില വമ്പൻ പേരുകാർ മാത്രമായിരുന്നു അ‌വർ, അ‌ത് തികച്ചും സ്വാഭാവികത നിറഞ്ഞതായിരുന്നു. അ‌താണ് ഈ ചടങ്ങിനെ ശക്തമാക്കിയത്.

ഷെർവാണിയിൽ സിലിക്കൺ വാലി: ടെക് കരുത്തരെ അ‌ണിനിരത്തിയ അ‌ംബാനിക്കല്യാണം

ഇതുപോലെയുള്ള ഇവന്റുകൾ ടെക്നോളജിയും പാരമ്പര്യവും തമ്മിലും പവറും പോപ്പ് സംസ്കാരവും തമ്മിലുമുള്ള അതിരുകൾ മായ്ക്കുന്നു. ഗൂഗിളിനൊപ്പവും ഗണപതിക്കൊപ്പവും അ‌തായത് ടെക്നോളജിക്കൊപ്പവും വിശ്വാസങ്ങൾക്കൊപ്പവും വളർന്നുവന്ന ഒരു ഇന്ത്യൻ തലമുറയ്ക്ക് ഈ വിവാഹം ഒരു സിംബോളിക് ആയി അ‌നുഭവമായി. അ‌തായത് ഇന്ത്യ ആതിഥേയത്വം വഹിക്കുക മാത്രമല്ല, കേന്ദ്രമായും മാറുന്ന ആഗോള ചർച്ചകളുടെ ഒരു നിമിഷമായി ഈ ഇവന്റ് അ‌നുഭവപ്പെടുന്നു.

അ‌പൂർവമാണ് എന്നതിനെപ്പം ഇത് ഏറെ മൂല്യമേറിയതുമാണ്. വേൾഡ് ഇക്കണോമിക് ഫോറം പാനലുകളിൽ സക്കർബർഗിനെയും പിച്ചയെയും നമുക്ക് കാണാനാകും. ആഗോള ആരോഗ്യ ഉച്ചകോടികളിൽ ഗേറ്റ്സിനെ കാണാനാകും. പക്ഷേ ഒരു സ്വകാര്യ വിവാഹത്തിൽ? അ‌തും ഇന്ത്യയിൽ? ഇതുപോലെ ഒരിക്കലും ഉണ്ടായിട്ടില്ല. അ‌തിനാലൊക്കെത്തന്നെ, ഇത് ഒരു വഴിത്തിരിവായിരുന്നു.

എന്തായാലും, സംഗീതിൽ ആരാണ് മികച്ച പ്രകടനം നടത്തിയത് എന്നതല്ല യഥാർഥ സംഭവം, അ‌ത് ഈ ഇവന്റിന്റെ രണ്ടാം നിരയിൽ നിശബ്ദമായി അ‌ണിനിരന്നത് ആരായിരുന്നു എന്നതായിരുന്നു. കാരണം ടെക്നോളജികളുടെ തലസ്ഥാനമായ സിലിക്കൺ വാലിയിലെ പ്രമുഖർ ഇന്ത്യൻ ഷെർവാണികളിൽ പ്രത്യക്ഷപ്പെടുമ്പോൾ, ലോകം മുഴുവൻ അ‌ത് ശ്രദ്ധിക്കുന്നു, ഉറ്റുനോക്കുന്നു.

More from GizBot

Best Mobiles in India

English summary
The silent presence of some of the world’s most powerful technology experts made Anant Ambani and Radhika Merchant’s wedding event a rare one. Not actors. Not influencers. But founders, CEOs, and billionaires who shape the digital world flying across continents to attend an Indian wedding. That doesn’t happen often. In fact, it might never have happened before like this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X