സിം സ്വാപ് തട്ടിപ്പ്: സ്മാര്‍ട്ട്‌ഫോണില്ലാത്ത എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് 6.8 ലക്ഷം രൂപ നഷ്ടമായി

|

സിം സ്വാപ് തട്ടിപ്പിലൂടെ എസ്ബിഐ അക്കൗണ്ട് ഉടയുടെ 6.8 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് മാസത്തിനിടെ യുപിഐ ബാങ്കിംഗിലൂടെ ഏഴ് തവണകളായി തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുകയായിരുന്നു. അക്കൗണ്ട് ഉടമ പണം പിന്‍വലിക്കുന്നതിനായി എടിഎം സന്ദര്‍ശിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം പുറംലോകം അറിഞ്ഞത്. ഇദ്ദേഹത്തിന് സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

 

1. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരുന്നിട്ടും എങ്ങനെ പണം നഷ്ടമായി?

1. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതിരുന്നിട്ടും എങ്ങനെ പണം നഷ്ടമായി?

ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. തട്ടിപ്പിന് ഇരയായ വ്യക്തി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളായിരിക്കും. ഈ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകും.

2. അനായാസം പണമിടപാട് നടത്താന്‍ യുപിഐ; സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമില്ല

2. അനായാസം പണമിടപാട് നടത്താന്‍ യുപിഐ; സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമില്ല

ചില യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാത്രം മതി യുപിഐ ഉപയോഗിക്കാന്‍. ഏത് ഫോണിലും *99# എന്ന് ടൈപ്പ് ചെയ്താല്‍ യുപിഐ പ്രൊഫൈല്‍ ലഭിക്കും. തട്ടിപ്പിനിരയായ ആളുടെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്താമെന്ന് സാരം.

3. എന്തുകൊണ്ട് ഇരയ്ക്ക് ഇടപാട് സംബന്ധിച്ച സന്ദേശം ലഭിച്ചില്ല?
 

3. എന്തുകൊണ്ട് ഇരയ്ക്ക് ഇടപാട് സംബന്ധിച്ച സന്ദേശം ലഭിച്ചില്ല?

സിം സ്വാപ് ചെയ്തുകഴിഞ്ഞാല്‍ യഥാര്‍ത്ഥ സിം പ്രവര്‍ത്തനരഹിതമാകും.

4. സിം കാര്‍ഡിന്റ് വ്യാജ പതിപ്പുണ്ടാക്കുന്നതാണ് സിം സ്വാപ്

4. സിം കാര്‍ഡിന്റ് വ്യാജ പതിപ്പുണ്ടാക്കുന്നതാണ് സിം സ്വാപ്

മറ്റൊരാളുടെ സിം കാര്‍ഡിന്റെ വ്യാജ പതിപ്പുണ്ടാക്കുന്നതിനെയാണ് സിം സ്വാപ് എന്നുപറയുന്നത്. ഇതോടെ യഥാര്‍ത്ഥ സിം പ്രവര്‍ത്തിക്കാതാകും. നിങ്ങളുടെ നമ്പരിലേക്ക് വരുന്ന ഒപിടി അടക്കമുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത് തട്ടിപ്പുകാര്‍ക്കായിരിക്കും.

5. തട്ടിപ്പിന്റെ തുടക്കം ഫോണ്‍ കോളില്‍ നിന്ന്

5. തട്ടിപ്പിന്റെ തുടക്കം ഫോണ്‍ കോളില്‍ നിന്ന്

മൊബൈല്‍ കമ്പനിയിലെ ജീവനക്കാരന്‍ എന്ന വ്യാജേന നിങ്ങളെ ചിലര്‍ ഫോണില്‍ വിളിക്കാം. ഇവിടെയാണ് തട്ടിപ്പിന്റെ തുടക്കം. മെച്ചപ്പെട്ട സേവനം നിങ്ങള്‍ക്ക് നല്‍കുന്നതിനെ കുറിച്ചും ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റിയും ഇവര്‍ വാചാലരാകും.

6. എല്ലാം ആ ഇരുപത് അക്കത്തിന് വേണ്ടി

6. എല്ലാം ആ ഇരുപത് അക്കത്തിന് വേണ്ടി

നിങ്ങളുടെ സിം കാര്‍ഡിന്റെ പിന്നിലുള്ള 20 അക്ക നമ്പര്‍ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നത്. ഈ നമ്പര്‍ തട്ടിപ്പുകാരന്‍ നല്‍കുന്ന ഫോണ്‍ നമ്പരിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. വാഗ്ദാനം ചെയ്ത സേവനം ലഭിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും.

 7. 1 അമര്‍ത്തിയാല്‍ തട്ടിപ്പ് പൂര്‍ത്തിയായി

7. 1 അമര്‍ത്തിയാല്‍ തട്ടിപ്പ് പൂര്‍ത്തിയായി

ഇതിന് ശേഷം നിങ്ങളോട് ഒന്ന് അമര്‍ത്താന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടും. നിങ്ങള്‍ ഇത് ചെയ്തുകഴിഞ്ഞാല്‍ 20 അക്ക സിം നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ക്ക് സേവനദാതാവില്‍ നിന്ന് തന്നെ നിങ്ങളുടെ സിം കാര്‍ഡിന്റെ വ്യാജ പതിപ്പ് സ്വന്തമാക്കാന്‍ കഴിയും. ഒന്നില്‍ അമര്‍ത്തുന്നതിലൂടെ നിങ്ങള്‍ സിം കാര്‍ഡിന്റെ പതിപ്പ് എടുക്കുന്നതിന് സമ്മതം നല്‍കുകയാണ് ചെയ്യുന്നത്.

8. ഫോണില്‍ സിഗ്നല്‍ കിട്ടുകയില്ല

8. ഫോണില്‍ സിഗ്നല്‍ കിട്ടുകയില്ല

സിം സ്വാപ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലുള്ള സിം കാര്‍ഡില്‍ സിഗ്നല്‍ കിട്ടുകയില്ല. എന്നാല്‍ വ്യാജ സിം കാര്‍ഡില്‍ ഫുള്‍ സിഗ്നല്‍ ലഭിക്കും.

 9. വ്യാജ സിമ്മിലൂടെ പണം തട്ടുന്നത് എങ്ങനെ?

9. വ്യാജ സിമ്മിലൂടെ പണം തട്ടുന്നത് എങ്ങനെ?

ഇതിന് രണ്ട് ഘട്ടങ്ങളാണുള്ളത്. രണ്ടാംഘട്ടത്തിലാണ് തട്ടിപ്പുകാര്‍ സിം സ്വാപ് ചെയ്യുന്നത്. അതിന് മുമ്പേ അവര്‍ നിങ്ങളുടെ ബാങ്കിംഗ് ഐഡിയും പാസ്‌വേഡും സ്വന്തമാക്കിയിരിക്കും. പണമിടപാട് നടത്താന്‍ വേണ്ട ഒടിപി ലഭിക്കുന്നതിന് വേണ്ടിയാണ് മിക്കപ്പോഴും തിട്ടിപ്പുകാര്‍ സിം സ്വാപ് ചെയ്യുന്നത്.

10. ബാങ്കിംഗ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കിട്ടുന്നത് എങ്ങനെ?

10. ബാങ്കിംഗ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കിട്ടുന്നത് എങ്ങനെ?

ഫിഷിംഗ് ആക്രമണങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ ഇത്തരം വിവരങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നത്. ബാങ്കിംഗ് വെബ്‌സൈറ്റിന്റെ വ്യാജപതിപ്പ് ഉപയോഗിക്കാന്‍ ഇടയായാല്‍ ബാങ്കിംഗ് ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്താം.

11. ഫോണ്‍ വഴി ആധാര്‍ നമ്പര്‍ പങ്കുവയ്ക്കരുത്

11. ഫോണ്‍ വഴി ആധാര്‍ നമ്പര്‍ പങ്കുവയ്ക്കരുത്

ഫോണ്‍ നമ്പരും ആധാര്‍ നമ്പരും തട്ടിപ്പുകാരുടെ പക്കലെത്തിയാലുള്ള അപകടം പറയേണ്ടതില്ലല്ലോ? അതിനാല്‍ ഫോണ്‍ വഴി ആരുമായും ആധാര്‍ നമ്പര്‍ പങ്കുവയ്ക്കരുത്.

 12. അജ്ഞാത കോളുകള്‍ ഒഴിവാക്കാന്‍ ഫോണ്‍ ഓഫ് ആക്കരുത്

12. അജ്ഞാത കോളുകള്‍ ഒഴിവാക്കാന്‍ ഫോണ്‍ ഓഫ് ആക്കരുത്

സിം സ്വാപിന് ശ്രമിക്കുന്ന തട്ടിപ്പുകാര്‍ നിങ്ങളുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്താന്‍ സാധ്യതയുണ്ട്. ശല്യം സഹിക്കവയ്യാതെ നിങ്ങള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുകയോ സൈലന്റ് ആക്കുകയോ ചെയ്താല്‍ തട്ടിപ്പുകാര്‍ വിജയിച്ചു. പുതിയ സിം ആക്ടിവേറ്റാകാന്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണം. ഈ സമയം ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയോ സൈലന്റാക്കുകയോ ചെയ്താല്‍ സിം സ്വാപ് ചെയ്ത വിവരം നിങ്ങള്‍ അറിയുകയില്ല.

13. സ്വിം സ്വാപ് നിയമപരം

13. സ്വിം സ്വാപ് നിയമപരം

3G സിം കാര്‍ഡില്‍ നിന്ന് 4G-യിലേക്ക് മാറുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് സിം സ്വാപ് ആണ്. സാധാരണ സിം കാര്‍ഡില്‍ നിന്ന് നാനോ സിമ്മിലേക്ക് മാറുമ്പോള്‍ ചെയ്യുന്നതും ഇതേ പ്രവര്‍ത്തനം തന്നെ. അതിനാല്‍ സിം സ്വാപ് നിയമവിരുദ്ധമല്ലെന്ന് ഓര്‍മ്മിക്കുക.

14. സിം സ്വാപ് നിയമപരമാണെങ്കില്‍ എങ്ങനെ തട്ടിപ്പ് നടക്കുന്നു?

14. സിം സ്വാപ് നിയമപരമാണെങ്കില്‍ എങ്ങനെ തട്ടിപ്പ് നടക്കുന്നു?

നിങ്ങള്‍ അറിഞ്ഞുകൊണ്ട് പൂര്‍ണ്ണ ബോധ്യത്തോടെ സിം സ്വാപ് ചെയ്യുകയാണെങ്കില്‍ പ്രശ്‌നമില്ല. ഇവിടെ തട്ടിപ്പുകാര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഗൂഢലക്ഷ്യത്തോടെ സിം സ്വാപിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. അതിനായി അവര്‍ 20 അക്ക സിം നമ്പര്‍ ആവശ്യപ്പെടുകയും 1-ല്‍ അമര്‍ത്താന്‍ പറയുകയും ചെയ്യുന്നു. ഇത് രണ്ടും ചെയ്യാതിരുന്നാല്‍ സിം സ്വാപില്‍ നിന്ന് രക്ഷനേടാം.

Most Read Articles
Best Mobiles in India

Read more about:
English summary
SIM swap fraud alert: Man without smartphone loses Rs 6.8 lakh from SBI UPI account

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X