അടിയന്തര സഹായത്തിന് ഇനി '112' എന്ന ഒരു നമ്പന്‍ മാത്രം, അറിയേണ്ടതെല്ലാം..!

|

ഇന്ത്യയിലുടനീളം എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഇനി ഒരേ ഒരു നമ്പര്‍. പോലീസ് (100), ഹെല്‍ത്ത് (108), വനിത സുരക്ഷ (108) എന്നീ നമ്പറുകള്‍ക്കു പകരമാണ് '112' എന്ന ഒറ്റ നമ്പര്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി രാജ്‌നാഫ് സിംഗാണ് നമ്പര്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്.

 
അടിയന്തര സഹായത്തിന് ഇനി '112' എന്ന ഒരു നമ്പന്‍ മാത്രം, അറിയേണ്ടതെല്ലാം

16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് തുടക്കത്തില്‍ ഈ സേവനം നിലവില്‍ വരുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്യദീപ്, ആന്‍ഡമാന്‍, ജമ്മു ആന്റ് കാശ്മീര്‍ തുടങ്ങിയിടങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കുളള സംവിധാനം ഇപ്പോള്‍ അഹമ്മദാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, കൊല്‍ക്കട്ട, ലക്‌നൗ, മുംബൈ എന്ന എട്ട് നഗരങ്ങളിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

#1. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

സ്മാര്‍ട്ട്‌ഫോണുകളില്‍ പവര്‍ ബട്ടണ്‍ മൂന്ന് തവണ വേഗത്തില്‍ അമര്‍ത്തിയാല്‍ സ്വമേധയ 112 വിളി എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിലെത്തും.

#2. എന്നാല്‍ സാധാരണ ഫീച്ചര്‍ ഫോണുകളില്‍ 5 അല്ലെങ്കില്‍ 9 അല്‍പസമയം അമര്‍ത്തിപ്പിടിച്ചാല്‍ മതി.

#3. ആദ്യമായി 112 എന്ന എമര്‍ജന്‍സി നമ്പര്‍ ഹിമാചല്‍ പ്രദേശിലാണ് അവതരിപ്പിച്ചത്.

#4. എമര്‍ജന്‍സി സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) വെബ്‌സൈറ്റ് വഴിയും അടിയന്തര സേവനങ്ങള്‍ തേടാം. ഈ സൈറ്റില്‍ അടിയന്തര മെയില്‍/ എസ്ഒഎസ് അയക്കാനുളള സംവിധാവനും ഉണ്ട്.

#5. കൂടാതെ '112 ഇന്ത്യ' എന്ന മൊബൈല്‍ ആപ്പും ഉപയോഗിക്കാം.

#6. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ജിയോണീ എഫ് 205 പ്രോ വിപണിയിലെത്തി; വില 5,890 രൂപജിയോണീ എഫ് 205 പ്രോ വിപണിയിലെത്തി; വില 5,890 രൂപ

Best Mobiles in India

Read more about:
English summary
ഇന്ത്യയിലുടനീളം എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഇനി ഒരേ ഒരു നമ്പര്‍.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X