ആറ്‌ മെയ്‌സു സ്‌മാര്‍ട്‌ഫോണുകള്‍ 2018 ആദ്യപകുതിയോടെ പുറത്തിറക്കും

Posted By: Archana V

മെയ്‌സു ഈ വര്‍ഷം എതിരാളികളെ അപേക്ഷിച്ച്‌ കൂടുതല്‍ ഫോണുകള്‍ പുറത്തിറക്കിയിരുന്നില്ല. മാത്രമല്ല, പുറത്തിറക്കിയ ഡിവൈസുകള്‍ക്ക്‌ മറ്റ്‌ ചൈനീസ്‌ സ്‌മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും കഴിഞ്ഞിട്ടില്ല.

ആറ്‌ മെയ്‌സു സ്‌മാര്‍ട്‌ഫോണുകള്‍ 2018 ആദ്യപകുതിയോടെ പുറത്തിറക്കും

എന്നാല്‍, വരും വര്‍ഷം കാര്യങ്ങള്‍ തികച്ചും വ്യത്യസ്‌തമായിരിക്കും എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ ആറ്‌ പുതിയ സ്‌മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കമ്പനി. ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ ആയിരിക്കും അഞ്ച്‌ ഫോണുകളെയും പ്രവര്‍ത്തിപ്പിക്കുക എന്നാണ്‌ ജിസ്‌മോചൈന റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ആറാമത്തേതില്‍ സാംസങ്‌ എക്‌സിനോസ്‌ ചിപ്‌സെറ്റ്‌ ആയിരിക്കും ഉണ്ടായിരിക്കുക. വരാനിരിക്കുന്ന എക്‌സിനോസ്‌ 9810 എസ്‌ഒസി ആയിരിക്കും ചിപ്‌സെറ്റ്‌ എന്നും അവകാശപ്പെടുന്നുണ്ട്‌.

2018 ല്‍ മെയ്‌സു പതിനഞ്ചാവാര്‍ഷികം ആഘോഷിക്കും. ഇതോടൊപ്പം മെയ്‌സു 15 പ്ലസ്‌ എന്നപേരില്‍ പ്രത്യേക സ്‌മാര്‍ട്‌ഫോണ്‍ പതിപ്പും കമ്പനി പുറത്തകിറക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സ്‌പ്രിങ്‌ സീസണോടെ ഇത്‌ വിപണിയില്‍ എത്തിയേക്കുമെന്നാണ്‌ കരുതുന്നത്‌ .

ഇന്ത്യയില്‍ ഹോണര്‍ 8 പ്രോ, ഹോണര്‍ 6X എന്നിവയ്ക്ക് 4000 രൂപ വരെ ഡിസ്‌ക്കൗണ്ട്

മെയ്‌സുവില്‍ നിന്നുള്ള പ്രത്യേക പതിപ്പിന്റെ ചിത്രങ്ങളും വില വിവരങ്ങളും ഓണ്‍ലൈനില്‍ അടുത്തിടെ എത്തിയിരുന്നു. ഷവോമി മി മിക്‌സ്‌ 2 വില്‍ കാണപ്പെടുന്നത്‌ പോലെ ട്രൈ-ബെസെല്‍-ലെസ്സ്‌ ആശയത്തില്‍ ഫുള്‍സ്‌ക്രീന്‍ ഡിസൈനോട്‌ കൂടിയായിരിക്കും മെയ്‌സു സ്‌മാര്‍ട്‌ ഫോണ്‍ എത്തുന്നത്‌.

മുന്‍വശത്തെ പാനലില്‍ ഡിസ്‌പ്ലെ മാത്രമായിരിക്കും ഉണ്ടായിരിക്കുക. സെല്‍ഫി ക്യമറ സെന്‍സര്‍ താഴത്തെ ബെസലില്‍ ആയിരിക്കും .

ഈ വര്‍ഷം പുറത്തിറക്കിയ ബെസെല്‍ലെസ്സ്‌ സമാര്‍ട്‌ഫോണുകളില്‍ താഴ്‌ത്തെ ബെസെല്‍ നേര്‍ത്തതായതിനാല്‍ ഫിംഗര്‍പ്രിന്റ്‌സെന്‍സറുകള്‍ പുറക്‌ വശത്താണ്‌ സ്ഥാപിച്ചിരുന്നത്‌. എന്നാല്‍ മെയ്‌സു 15 പ്ലസില്‍ സെന്‍സര്‍ ഡിസ്‌പെപ്ലെയ്‌ക്ക്‌ താഴെയായി സാധാരണ സ്ഥാനത്ത്‌ തന്നെ ആയിരിക്കും എന്നാണ്‌ കരുതുന്നത്‌.

പുറക്‌ വശത്ത്‌ സമാന്തരമായുള്ള ഇരട്ട ക്യാമറകളോട്‌ ആയിരിക്കും ഡിവൈസ്‌ എത്തുക.മെയ്‌സു പ്രോയിലേത്‌ പോലെ ക്യാമറ സെന്‍സറിന്‌ താഴെയായി ഫോക്കസ്‌, ഫ്‌ളാഷ്‌ എന്നിവ റിങ്‌ ഡിസൈനിലായിരിക്കും ഉണ്ടാവുക. മെയ്‌സു ബ്രാന്‍ഡിങ്‌ ക്യാമറയ്‌ക്ക്‌ താഴെയായി കാണപ്പെടും . താഴെയായി ആന്റിന ലൈന്‍ ഉണ്ടായിരിക്കും.

നിലവില്‍ ലഭ്യമാകുന്ന വിവരം അനുസരിച്ച്‌ സ്‌മാര്‍ട്‌ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില വില 2999 യുവാന്‍( ഏകദേശം 29,000 രൂപ ) , ഉയര്‍ന്ന പതിപ്പിന്റെ വില 3499 യുവാന്‍( ഏകദേശം 34,000 രൂപ) എന്നിങ്ങനെ ആയിരിക്കും.

Read more about:
English summary
Meizu is rumored to launch six smartphones in the first half of the next year. One of these phones is said to be a special edition model.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot