ലോകത്തിലെ ഏറ്റവും ചെറിയ ഡ്രോണ്‍ ഇതാ...!
ലോകത്തിലെ ഏറ്റവും ചെറിയ ഡ്രോണ്‍ എന്ന വിശേഷണവുമായാണ് സ്‌കെഐ എത്തിയിരിക്കുന്നത്. ഇന്‍ഡോറിലും ഔട്ട്‌സൈഡിലും ചെറിയ വ്യാസത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇതിനകം ഹോളിവുഡ് ചിത്രങ്ങളില്‍ വരെ പരീക്ഷണാര്‍ത്ഥത്തില്‍ ഈ ഡ്രോണ്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

11 ഗ്രാമാണ് തൂക്കം, 100എംഎഎച്ചാണ് ഇതിലെ ബാറ്ററിയുടെ ശേഷി. 7 മുതല്‍ 8 മിനുട്ടു വരെ നീളുന്ന പറക്കല്‍ സമയമാണ് ഈ കൊച്ചു ഡ്രോണ്‍ വാഗ്ദാനം ചെയ്യുന്നത്.

കുട്ടികളുടെ കളിപ്പാട്ടം പോലെ എന്ന് തെറ്റുധരിക്കേണ്ടതില്ല, കാരണം ഏത് ഡ്രോണും പ്രവര്‍ത്തിപ്പിക്കുന്നതു പോലെ ഇതും കൈകാര്യം ചെയ്യാവുന്നതാണ്.

രാത്രിയിലും ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോണിന് എല്‍ഇഡി ലൈറ്റുകളാണ് ഇതിന് സഹായിക്കുന്നത്. മൂന്ന് ഫ്‌ലെറ്റ് മോഡുകളില്‍ ഇത് പറപ്പിക്കാവുന്നതാണ്. ബിഗ്‌നര്‍, അഡ്വാന്‍സ് പൈലറ്റ്, സീസണ്‍ഡ് ഫ്‌ലൈറ്റ് എന്നിങ്ങനെയാണ് ഈ മോഡുകള്‍.
സ്റ്റാക്ക് സോഷ്യല്‍ എന്ന സൈറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയ ഡ്രോണിന് വില 34 ഡോളറാണ് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








