വിന്‍ഡോസ് ഫോണില്‍ സ്‌കൈപ് ആപ്ലിക്കേഷനെത്തി

Posted By: Super

വിന്‍ഡോസ് ഫോണില്‍ സ്‌കൈപ് ആപ്ലിക്കേഷനെത്തി

കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് മൈക്രോസോഫ്റ്റ് നല്‍കിയ വാക്ക് യാഥാര്‍ത്ഥ്യമാക്കി വിന്‍ഡോസ് ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ സ്‌കൈപിന്റെ ഫുള്‍ വേര്‍ഷന്‍ ആപ്ലിക്കേഷനെത്തി. സ്‌കൈപ് 1.0 വേര്‍ഷനാണ് വിന്‍ഡോസ്് മാര്‍ക്കറ്റ്‌പ്ലേസില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്യാനാകുക.

സെര്‍ച്ച്, ആഡ് ന്യൂ കോണ്ടാക്റ്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. ലാന്‍ഡ്‌ലൈനിലേക്ക് വിളിക്കാനുള്ള സൗകര്യം, വീഡിയോ കോളിംഗ്, ഓഡിയോ കോണ്‍ഫറന്‍സ് കോള്‍ പിന്തുണ, കോള്‍ ഇന്‍ പ്രോഗ്രസ് നോട്ടിഫിക്കേഷന്‍, കോണ്ടാക്റ്റ് ബ്ലോക്ക്/അണ്‍ബ്ലോക്ക് തുടങ്ങിയവയാണ് സ്‌കൈപ്  1 വേര്‍ഷനിലെ മറ്റ് സവിശേഷതകള്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനദാതാക്കളായ സ്‌കൈപിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. 850 കോടി യുഎസ്  ഡോളറിനായിരുന്നു ഈ ഇടപാട്.

ഫെബ്രുവരിയില്‍ ആപ്ലിക്കേഷന്റെ ബീറ്റാ വേര്‍ഷന്‍ വിന്‍ഡോസ് ഫോണ്‍ ഉത്പന്നങ്ങളില്‍ ലഭിച്ചിരുന്നു. 18 ഭാഷകളില്‍ ഈ ആപ്ലിക്കേഷന്‍ സേവനം ലഭിക്കും. വിന്‍ഡോസ് ആപ്ലിക്കേഷന്‍ സ്റ്റോറായ മാര്‍ക്കറ്റ്‌പ്ലേസില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ചില പ്രാദേശിക മാര്‍ക്കറ്റ്‌പ്ലേസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ ഇതെത്താന്‍ കുറച്ചുമണിക്കൂറുകള്‍ കൂടിയെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സ്‌കൈപിന്റെ വിന്‍ഡോസ് ആപ്ലിക്കേഷന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നോക്കിയ ലൂമിയ, സാംസംഗ് ഫോക്കസ്, എച്ച്ടിസി ടൈറ്റാന്‍, റഡാര്‍ എന്നീ മോഡലുകള്‍ ഉള്‍പ്പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot