സ്‌കൈപ്പ് ആപ് ഡെസ്‌ക്ടോപിലും ഇനി ഉപയോഗിക്കാം...!

Written By:

മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്താലാണ് മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് ആപായ സ്‌കൈപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌കൈപ്പ് വെബിലൂടെ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുന്നു.

സ്‌കൈപ്പ് ആപ് ഡെസ്‌ക്ടോപിലും ഇനി ഉപയോഗിക്കാം...!

യുഎസ്, യുകെ എന്നിവടങ്ങളില്‍ ബീറ്റാ പതിപ്പായാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, ഡെസ്‌ക്ടോപിലും സ്‌കൈപ്പ് ഉപയോഗിക്കാന്‍ ഇതുമൂലം സാധിക്കുന്നതാണ്.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

സ്‌കൈപ്പ് ആപ് ഡെസ്‌ക്ടോപിലും ഇനി ഉപയോഗിക്കാം...!

വരുന്ന ആഴ്ചകള്‍ക്കുളളില്‍ ആഗോളതലത്തില്‍ ഈ സേവനം ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നത്. 2014-ല്‍ തിരഞ്ഞെടുത്ത കുറച്ച് ആളുകള്‍ക്ക് പ്രാഥമിക പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ഉപയോഗിക്കാന്‍ കമ്പനി നിര്‍ദേശം നല്‍കുകയുണ്ടായി.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

സ്‌കൈപ്പ് ആപ് ഡെസ്‌ക്ടോപിലും ഇനി ഉപയോഗിക്കാം...!

skype.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ധാരാളം ആളുകള്‍ വെബ്‌സൈറ്റില്‍ തന്നെ കോള്‍, മെസേജ് എന്നിവ ചെയ്യുന്നതിനുളള സവിശേഷത ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

Read more about:
English summary
Skype Launches Web-Based Client Beta Version.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot