സ്‌കൈപ്പ്-ഫോണ്‍ വിളി രാജ്യത്ത് നവംബര്‍ 10-ന് അവസാനിക്കും

Written By:

ഇന്ത്യയ്ക്കകത്ത് ഫോണ്‍ വിളിക്കുന്നത് നവംബര്‍ 10 മുതല്‍ സ്‌കൈപ്പ് അവസാനിപ്പിക്കും. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം സ്‌കൈപ്പ് അവസാനിപ്പിക്കുന്നത്. ടെലകോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) നിലപാടുകളാണ് ഉടമസ്ഥരായ മൈക്രോസോഫ്റ്റിനെ ഈ നിലപാടില്‍ എത്തിച്ചത്.

ഇന്ത്യയ്ക്കകത്തുനിന്ന് ഇന്ത്യയിലെ തന്നെ മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും വിളിക്കാനുള്ള സേവനമാണ് സ്‌കൈപ്പ് നിര്‍ത്തുന്നത്. സ്‌കൈപ്പില്‍നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇനിയും ഇന്ത്യയില്‍ തുടരാന്‍ സാധിക്കും.

ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുള്ള സൗകര്യത്തിനും മാറ്റമുണ്ടാകില്ല. രാജ്യത്തിനകത്തെ എസ്എംഎസ് സേവനങ്ങള്‍ നിലനിര്‍ത്തുമെന്നും മൈക്രോസോഫ്റ്റിന്‌റെ അറിയിപ്പില്‍ പറയുന്നു.

സ്‌കൈപ്പ്-ഫോണ്‍ വിളി രാജ്യത്ത് നവംബര്‍ 10-ന്   അവസാനിക്കും

സ്‌കൈപ്പ്, വൈബര്‍, വാട്‌സ്ആപ്പ്, വീചാറ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രായ് നീക്കമാണ് മൈക്രോസോഫ്റ്റിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്റര്‍നെറ്റ് കോളിങ് പോലെ സമാന്തര ടെലികോം സംവിധാനങ്ങള്‍ ഉണ്ടാകുന്നത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നു എന്ന ടെലികോം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ ട്രായുടെ പുതിയ നീക്കം.

ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിന്റെ ചെലവില്‍ ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്‌കൈപ്പിലുണ്ട്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot