പാടിയുറക്കുന്ന ഹെഡ് ബാന്‍ഡ്

Posted By: Staff

പാടിയുറക്കുന്ന ഹെഡ് ബാന്‍ഡ്

മൊബൈല്‍ ഫോണുകളുടെയും, എംപി3 പ്ലെയറുകളുടെയും പ്രചാരത്തിലുണ്ടായ വര്‍ദ്ധന ആളുകളുടെ ഗാനാസ്വാദന ശീലത്തെ ചില്ലറയൊന്നുമല്ല പരിപോഷിപ്പിച്ചത്.  റേഡിയോയുടടുത്തിരുന്ന് പാട്ടു കേട്ട് സ്വപ്‌നം കണ്ടിരുന്ന തലമുറ അന്യം നിന്നു. ഇന്ന് കേബിളുകളുടെ ബന്ധനങ്ങളില്ലാതെ പാറിനടന്ന് പാട്ടാസ്വദിയ്ക്കാനുള്ള സാധ്യത വരെയായി. യാത്ര ചെയ്യുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം അല്പം പാട്ടിന്റെ അകമ്പടി വേണ്ട നിരവധി ആളുകളുണ്ട്. എന്നാല്‍ ചുറ്റുപാടുമുള്ള ചിലര്‍ക്ക് ഇത് അലോസരമായെന്നും വരാം. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍. ഉദാഹരണത്തിന് നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ അല്പം ശബ്ദത്തില്‍ പാട്ട് വച്ചിട്ട് ഉറങ്ങാന്‍ കിടക്കുന്നു. എന്നാല്‍ നിങ്ങളുടെ ഭാര്യയ്ക്ക് അതൊരു ശല്യമായെന്ന് വരാം. ഹെഡ്‌സെറ്റ് വച്ച് കിടന്നുറക്കവും നടക്കില്ല. കാരണം കേബിളും, ഹെഡ്‌സെറ്റുമെല്ലാം നിങ്ങളുടെ ഉറക്കത്തിന് തടസ്സമാകാം.

എന്നാല്‍ ഇക്കുറി സിഇഎസ്സിന് ഒരു ഹെഡ് ബാന്‍ഡ് അവതരിപ്പിയ്ക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ കാണുന്ന ഈ ഹെഡ്ബാന്‍ഡിന് സ്ലീപ്പ് ഫോണ്‍സ് എന്നാണ് പേര്. സംഗതി ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉള്‍പ്പെടുന്ന സംവിധാനമാണ്. അതായത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നോ മറ്റോ പാട്ട് പ്ലേ ചെയ്ത്, നിങ്ങളുടെ തലയിലണിയുന്ന ഈ ഹെഡ്‌സെറ്റ് വഴി കേള്‍ക്കാം. സുഖസുന്ദരമായി ഉറങ്ങാ. ആര്‍ക്കും ശല്യവുമാകില്ല. നേരത്തേ ലഭ്യമായിരുന്ന സ്ലീപ്പ് ഫോണ്‍സിന് കേബിള്‍ ബന്ധങ്ങളാവശ്യമായിരുന്നു. എന്നാല്‍ വയര്‍ലെസ് പതിപ്പ് ഈ ഏപ്രില്‍ മുതല്‍ വിപണിയിലെത്തും. ഏതാണ്ട് 80 ഡോളര്‍ വില വരും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot