സ്ലിക്‌സ; വേശ്യകളുടെ 'ഫേസ് ബുക്ക്'

Posted By:
  X

  എസ്‌കോര്‍ട്ടുകള്‍ എന്നറിയപ്പെടുന്ന ഹൈ പ്രൊഫൈല്‍ വേശ്യകള്‍ക്കായി അമേരിക്കയില്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്. ഫേസ് ബുക്ക് മാതൃകയിലുള്ള സ്ലിക്‌സ എന്ന ഈ വെബ്‌സൈറ്റില്‍ എസ്‌കോര്‍ട്ടുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകും. എസ്‌കോര്‍ട്ടുകളെ കണ്ടെത്താനും അടുത്തറിയാനും ബുക്ക് ചെയ്യാനും സഹായിക്കുക എന്നതാണ് സൈറ്റിന്റെ പ്രധാന ഉദ്ദേശം. ഒപ്പം എസ്‌കോര്‍ട്ടുകള്‍ക്ക് സ്വയം പ്രമോട്ട് ചെയ്യാനും സാധിക്കും. ഓരോ എസ്‌കോര്‍ട്ടുകള്‍ക്കും അവരുടേതായ പ്രൊഫൈല്‍ പേജുകളുണ്ട് സ്ലിക്‌സയില്‍. അതില്‍ അവരവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍, ഫോട്ടോകള്‍, താല്‍പര്യങ്ങള്‍, കസ്റ്റമേഴ്‌സിനുള്ള പെരുമാറ്റച്ചട്ടം എന്നിവ അടങ്ങിയിരിക്കും. ആവശ്യക്കാര്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ എസ്‌കോര്‍ട്ടുകളെ പരിചയപ്പെടാം. സാധാരണ പോണ്‍ സൈറ്റുകളെ പോലെ ഒരു മൂന്നാംകിട വെബ്‌സൈറ്റല്ല ഇത്. അശ്‌ളീല പരസ്യങ്ങളും മറ്റും ഇതിലില്ല.
  ഓരോ നഗരത്തിലും ലഭ്യമായ എസ്‌കോര്‍ട്ടുകളെ അത്തരത്തില്‍ തരംതിരിച്ചിട്ടുണ്ട്. അവരുടെ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും സൈറ്റില്‍ ലഭ്യമാണ്. ഒപ്പം സമയത്തിന് ഈടാക്കുന്ന ചാര്‍ജിന്റെ വിശദ വിവരങ്ങളും. ആവശ്യക്കാര്‍ക്കും വേണമെങ്കില്‍ സൗജന്യമായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലാതെയും എസ്‌കോര്‍ട്ടുകളെ കണ്ടെത്താം. പരസ്പരം മനസിലാക്കി ഇഷ്ടപ്പെട്ട ആളുകളെ ആവശ്യക്കാര്‍ക്ക് തെരഞ്ഞെടുക്കാമെന്നതാണ് സൈറ്റിന്റെ ഗുണം.

  വായിക്കാം: ഫേസ് ബുക്കിലും ദിലീപിനെ കടത്തിവെട്ടി മഞ്ജു

  വെബ്‌സൈറ്റ് ആരംഭിച്ച് ഏഴുമാസത്തിനിടെ 3000 എസ്‌കോര്‍ട്ടുകളാണ് അംഗങ്ങളായത്. കൂടുതല്‍ പേര്‍ ദിവസവും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും വെബ്‌സൈറ്റ് വക്താവ് പറഞ്ഞു. സൈറ്റില്‍ എസ്‌കോര്‍ട്ടുകളെ തേടുന്ന ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എസ്‌കോര്‍ട്ടുകള്‍ക്ക് വെബ്‌സൈറ്റിലൂടെ സ്വയം പ്രമോട്ട് ചെയ്യാനും മാര്‍ഗങ്ങളുണ്ട്. നിശ്ചിത തുക അടച്ചാല്‍ അവരുടെ ഫോട്ടോയും പ്രൊഫൈലും വെബ്‌സൈറ്റിന്റെ ഹോം പേജില്‍ തെളിയും.

  വെബ്‌സൈറ്റിലൂടെ ഒന്ന് സഞ്ചരിക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  homepage

  ഹോംപേജില്‍ കയറിയശേഷം ഏതുനഗരത്തിലെ എസ്‌കോര്‍ട്ടുകളെയാണ് വേണ്ടെതെന്ന് നോക്കി തെരഞ്ഞെടുക്കാം. പ്രമോഷനുവേണ്ടി പണം നല്‍കുന്ന എസ്‌കോര്‍ട്ടുകളുടെ ചിത്രങ്ങളാണ് ഹോം പേജില്‍ തെളിയുക.

  scroll down

  താഴേക്കു സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ എസ്‌കോര്‍ട്ടുകളുടെ പ്രൊഫൈല്‍ കാണാം.

  Each escort has her own profile page

  ഓരോ എസ്‌കോര്‍ട്ടുകള്‍ക്കും അവരുടേതായ പ്രൊഫൈല്‍ പേജുകളുണ്ട്. ഓരോരുത്തരുടേയും വ്യക്തിത്വത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ഇതില്‍നിന്നു മനസിലാക്കാം.

  Slixa Late Night

  എസ്‌കോര്‍ട്ടുകളെ ആവശ്യമുള്ളവര്‍ക്കു വേണ്ടി സ്ലിക്‌സ ലേറ്റ് നൈറ്റ് എന്ന പേരില്‍ കമ്മ്യൂണിറ്റി ബ്ലോഗും സൈറ്റിലുണ്ട്.

  Slixa Under Cover

  സ്ലിക്‌സ അണ്ടര്‍ കവര്‍ എന്ന പേരില്‍ എസ്‌കോര്‍ട്ടുകള്‍ക്കായും ബ്ലോഗുണ്ട്.

  Discussions

  ബിസിനസ് സംബന്ധമായ ചര്‍ച്ചകളും നിര്‍ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്. ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിലും എസ്‌കോര്‍ട്ടുകള്‍ തല്‍പരരാണ്.

  you can follow your favorite escorts

  ആവശ്യക്കാര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെങ്കിലും അക്കൗണ്ട് തുടങ്ങിയാല്‍ ട്വിറ്റര്‍ മാതൃകയില്‍ എസ്‌കോര്‍ട്ടുകളെ ഫോളോ ചെയ്യാം.

  Get in touch

  പറ്റിയ എസ്‌കോര്‍ട്ടിനെ കണ്ടെത്തിയാല്‍ കൂടുതല്‍ പരിചയപ്പെടാനും ബുക്ക് ചെയ്യാനും സൗകര്യം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  സ്ലിക്‌സ; വേശ്യകളുടെ 'ഫേസ് ബുക്ക്'

  Read more about:

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more