Just In
- 13 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 15 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 16 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 18 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- News
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വരുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നല്കുന്ന സൂചനകള്‍
- Sports
IND vs NZ: ഏകദിനത്തില്‍ ഫ്ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം
- Automobiles
ലാഭത്തിലേക്ക് ചിറകുവിരിച്ചു പറന്ന് വിസ്താര എയർലൈൻസ്
- Lifestyle
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Movies
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
വിൻഡോസ് 11 യൂസേഴ്സിന് ലഭിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുകൾ
വിൻഡോസ് 11 യൂസേഴ്സിന് ഒരൽപ്പം സന്തോഷം നൽകുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. കമ്പനി അവരുടെ ഏറ്റവും പുതിയ തലമുറയിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ഏതാനും ഫീച്ചറുകൾ കൂടി ചേർക്കുകയാണ്. സുരക്ഷ, പ്രൊഡക്റ്റിവിറ്റി ഫീച്ചറുകളാണ് ഇവ. വിൻഡോസ് 11 ഒഎസിലേക്കുള്ള പ്രധാനപ്പെട്ട അപ്ഡേറ്റുകളാണ് ഇവയെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. വോയ്‌സ് കമാൻഡുകൾ, ആപ്പ് കൺട്രോൾസ് എന്നിവയാണ് വിൻഡോസ് 11ൽ ലഭ്യമാകുന്ന പുതിയ ഫീച്ചറുകളിൽ ചിലത്. വിൻഡോസ് 11 ഒഎസിൽ ലഭ്യമാകുന്ന പുതിയ അപ്ഡേറ്റുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഹാക്കർ അലർട്ട്
മെച്ചപ്പെടുത്തിയ ഫിഷിങ് ഡിറ്റക്ഷനും കൂടുതൽ പ്രൊട്ടക്ഷൻ ഫീച്ചറുകളും വിൻഡോസ് 11 ഒഎസിലെ പുതിയ അപ്ഡേറ്റിനൊപ്പം ലഭിക്കും. മൈക്രോസോഫ്റ്റ് ഡിഫൻഡർ സ്മാർട്ട് സ്ക്രീനിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ വരുന്നത്. യൂസേഴ്സ് അവരുടെ മൈക്രോസോഫ്റ്റ് ക്രെഡൻഷ്യലുകൾ മാൽവെയർ ആപ്പുകളിലോ ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളിലോ നൽകിയാൽ അവർക്ക് അലർട്ടുകൾ ലഭിക്കുന്നതാണ് ഹാക്കർ അലർട്ട് ഫീച്ചർ.

സ്മാർട്ട് ആപ്പ് കൺട്രോൾ
വിൻഡോസ് 11 ഒഎസിൽ വരുന്ന മറ്റൊരു സെക്യൂരിറ്റി അപ്ഡേറ്റ് സ്മാർട്ട് ആപ്പ് കൺട്രോൾ ഫീച്ചറിലാണ്. ഈ സംവിധാനത്തിന് കൂടുതൽ കരുത്ത് പകരുകയാണ് പുതിയ അപ്ഡേറ്റിലൂടെ കമ്പനി ചെയ്യുന്നത്. മൈക്രോസോഫ്റ്റിന്റെ എഐ മോഡലിന് ഒപ്പം കോഡ് സൈനിങും ഉപയോഗിച്ചാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇത് വഴി വിശ്വസനീയമായ ആപ്പുകൾ മാത്രം പ്രവർത്തിക്കുന്നുവെന്നും വിശ്വസനീയമല്ലാത്ത ആപ്പുകൾ ഡിഫോൾട്ടായി ബ്ലോക്ക് ചെയ്യപ്പെടുമെന്നും ഉറപ്പാക്കാൻ സാധിക്കും.

സിസ്റ്റം വൈഡ് ലൈവ് ക്യാപ്ഷൻ
വിൻഡോസ് 11 ഒഎസിലേക്ക് സിസ്റ്റം വൈഡ് ലൈവ് ക്യാപ്ഷൻ ഫീച്ചറും പുതിയ അപ്ഡേറ്റിനൊപ്പം വരുന്നു. അക്സസബിലിറ്റി ഫീച്ചർ എന്ന നിലയ്ക്കാണ് ഇത് ഉപയോക്താക്കൾക്ക് ലഭിക്കുക. കേൾവിക്ക് വൈകല്യങ്ങൾ ഉള്ളവർക്കും പ്രാദേശിക ഭാഷകൾ പഠിക്കാൻ ശ്രമിക്കുന്നവർക്കും ഈ പുതിയ സിസ്റ്റം വൈഡ് ലൈവ് ക്യാപ്ഷൻ ഫീച്ചർ ഉപയോഗപ്രദം ആകും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വോയ്‌സ് ആക്‌സസ് വഴി കമാൻഡുകൾ നൽകുക
വിൻഡോസ് 11 ഒഎസിലെ വോയ്‌സ് ആക്സസ് ഫീച്ചർ, പരിമിതമായ ചലന ശേഷിയുള്ള ഉപയോക്താക്കളെയും കാർപൽ ടണൽ സിൻഡ്രോം പോലെയുള്ള ആവർത്തിച്ചുള്ള സ്ട്രെസ് പരിക്കുകൾ ഉള്ളവർക്കും ഏറെ ഉപകാരപ്രദം ആകുന്ന ഫീച്ചർ ആണ്. ഇത്തരം സാഹചര്യങ്ങളിൽ ഉള്ളവർക്ക് അവരുടെ വിൻഡോസ് 11 ഡിവൈസുകൾ വോയ്സ് ഉപയോഗിച്ച് നിയന്ത്രിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. യൂസേഴ്സിന് അവരുടെ പിസി / ലാപ്‌ടോപ്പുകളിലേക്ക് കമാൻഡുകൾ നൽകാനും മറ്റ് പല ജോലികൾ നിർവഹിക്കാനും വോയ്സ് ആക്സസ് ഫീച്ചർ സഹായിക്കും.

ഫയൽ എക്സ്പ്ലോററിന് ക്ലൗഡ് പവറും ടാബ്സ് ഓപ്ഷനും
വിൻഡോസ് ഫയൽ എക്സ്പ്ലോററിന് ക്ലൌഡ് ശേഷികൾ കൂടി നൽകുകയാണ് മൈക്രോസോഫ്റ്റ് പുതിയ അപ്ഡേറ്റിലൂടെ. ക്ലൗഡ് ശേഷിയുള്ള ഫയൽ എക്സ്പ്ലോറർ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ യൂസേഴ്സിന് അവരുടെ പിസിയിലെ ഡാറ്റയും ഫയലുകളും ഒരു കേന്ദ്രീകൃത സ്ഥലത്ത് എളുപ്പത്തിൽ കണ്ടെത്താനും ആക്സസ് ചെയ്യാനും സാധിക്കുന്നു. ഫയൽ എക്സ്പ്ലോററിൽ ടാബ്സ് ഓപ്ഷനും മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്. യൂസേഴ്സിന് ഫയൽ എക്സ്പ്ലോററിൽ ഫയലുകൾ പിൻ ചെയ്യാനും ടാബുകൾ സൃഷ്ടിക്കാനും കഴിയും.

വിൻഡോസ് 11 നും വിൻഡോസ് 365നും ഇടയിലുള്ള ഇന്റഗ്രേഷൻ
വിൻഡോസ് 11 ഒഎസിനും ക്ലൗഡ് ബേസ്ഡ് വിൻഡോസ് 365നും ഇടയിൽ പുതിയ ഇന്റഗ്രേറ്റഡ് ഫീച്ചറുകൾ നൽകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലൗഡ് പിസിക്കും ലോക്കൽ പിസിക്കും ഇടയിൽ തടസമില്ലാത്ത ഡാറ്റ മൂവ്മെന്റിനും ഓഫ്‌ലൈനായി പ്രവർത്തിക്കാനും സിസ്റ്റം ഓൺലൈനിലാകുമ്പോൾ ഡാറ്റ നഷ്‌ടം ഉണ്ടാകാതെ തന്നെ ക്ലൌഡിലേക്ക് ഇന്റഗ്രേറ്റ് ചെയ്യാനുമുള്ള ശേഷിയാണ് വിൻഡോസ് 11 നും വിൻഡോസ് 365നും ഇടയിലുള്ള ഇന്റഗ്രേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.

വീഡിയോ മീറ്റിങുകൾക്കുള്ള പുതിയ ഫീച്ചറുകൾ
വീഡിയോ മീറ്റിങുകൾക്കും പുതിയ അപ്ഡേറ്റിൽ ഫീച്ചറുകൾ ലഭിക്കുന്നു. വോയ്സ് ക്ലാരിറ്റി, വോയ്സ് ഫോക്കസ്, പോർട്രെയിറ്റ് ബാക്ക്ഗ്രൈൌണ്ട് ബ്ലർ, ഐ കോൺടാക്‌റ്റ്, ഓട്ടോമാറ്റിക് ഫ്രെയിമിങ് ഫീച്ചറുകൾ എന്നിവയാണ് വിൻഡോസ് 11ൽ യൂസേഴ്സിന് ലഭിക്കുന്ന പുതിയ വീഡിയോ മീറ്റിങ് ഫീച്ചറുകൾ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470