ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ തട്ടിയെടുക്കാതിരിക്കാന്‍ 'സ്മാര്‍ട്ട്' ജീന്‍സ് എത്തി....!

Written By:

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനായി 'സ്മാര്‍ട്ട്' ജീന്‍സ് അവതരിപ്പിച്ചു. പേമെന്റ് കാര്‍ഡുകളുടേയും, മൊബൈലില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളുടേയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് തട്ടിയെടുക്കാന്‍ എളുപ്പമാണ്, കാരണം ഇത് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ ജീന്‍സ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലേക്ക് കയറുന്നതില്‍ നിന്ന് ഹാക്കര്‍മാരെ തടയുകയാണ് ചെയ്യുന്നത്.

ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടാതിരിക്കാന്‍ 'സ്മാര്‍ട്ട്' ജീന്‍സ്..!

സുരക്ഷാ സോഫ്റ്റ്‌വയര്‍ കമ്പനിയായ നോര്‍ട്ടണ്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ബീറ്റാബ്രാന്‍ഡുമായി സഹകരിച്ചാണ് വയര്‍ലസ് സിഗ്നലുകള്‍ തടയാന്‍ സാധിക്കുന്ന ജീന്‍സിനും ബ്ലേസറിനും രൂപം കൊടുത്തത്.

ഫെബ്രുവരിയില്‍ വിപണനത്തിന് എത്തുന്ന ജീന്‍സിന് യുഎസ്ഡി 151-ഉം ബ്ലേസറിന് യുഎസ്ഡി 198-ഉം ആണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

English summary
'Smart' Jeans Block Wireless Signals.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot