വിസ,പാസ്‌പോര്‍ട്ട് വിവരങ്ങള്‍ക്ക് ആപ്ലിക്കേഷന്‍

By Arathy M K
|

ഇതാ വീണ്ടും പുതിയൊരു ആപ്ലിക്കേഷനുമായി വിദേശ കാര്യവകുപ്പ് വരുന്നു. വിസ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ വഴി ലഭിക്കുന്നതാണ്. ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐഒഎസിലൂടെയുമാണ് ലഭിക്കുക.

ആപ്പിള്‍ ഐഫോണ്‍ 6 സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വിസ,പാസ്‌പോര്‍ട്ട് വിവരങ്ങള്‍ക്ക് ആപ്ലിക്കേഷന്‍

സ്മാര്‍ട്ട് ഫോണ്‍ വഴിയും, ടാബ്ലറ്റു വഴിയും ഈ സേവനം ഉപയോഗിക്കാവുന്നതാണെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. അതുമാത്രമല്ല വിസയെ കുറിച്ചുള്ള സംശയങ്ങള്‍ ഇതിലുടെ ചോദിക്കാന്‍ സാധിക്കുന്നതായിരിക്കും. ഇന്ന് ജനങ്ങളുടെ പലകാര്യങ്ങള്‍ക്കും മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്‌. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുവാന്‍ വിദേശ കാര്യമന്ത്രാലയം ആലോചിച്ചത്‌.

ഈ ആപ്ലിക്കേഷനിലൂടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദേശ മന്ത്രാലയത്തുള്ള പ്രതിനിധിയായിരിക്കും ഉത്തരങ്ങള്‍ നല്‍ക്കുക. ഇന്ന് ദൂരെ ദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നു. ഈ ആപ്ലിക്കേഷന്റെ പ്രചാരണത്തിന് ട്വിറ്ററിന്റെയും, ഫേസ് ബുക്കിന്റെയും സഹായം തേടുമെന്നും ഇവര്‍ അറിയിച്ചു

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X