ഇനി സ്മാര്‍ട്ട് വാച്ചുകളുടെ കാലം

By Bijesh
|

ഒരു പതിറ്റാണ്ട് അരങ്ങുവാണ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും പിന്നാലെ ടെക് വിപണി മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്. സ്മാര്‍ട്ട് വാച്ചുകള്‍. ആപ്പിള്‍ ആണ് ഐ വാച്ചിലൂടെ സ്മാര്‍ട്ട് വാച്ച് എന്ന ആശയം കൊണ്ടുവന്നതെങ്കിലും സാംസങ്ങ് ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികള്‍ ഇപ്പോള്‍ ഇതിനു പിന്നാലെയാണ്.

 

ആപ്പിള്‍ ഐ വാച്ചിനു മുമ്പേ സാംസങ്ങിന്റെ ഗാലക്‌സി ഗിയര്‍ ആന്‍ഡ്രോയ്ഡ് വാച്ച് ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോടൊപ്പം മറ്റു മുന്‍നിര കമ്പനികള്‍ മുതല്‍ വിപണിയില്‍ ഇതുവരെ കാലുറപ്പിക്കാത്ത ചെറിയ കമ്പനികള്‍ വരെ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

ഭാവിയിലെ സ്മാര്‍ട്ട് വാച്ചുകള്‍ ഏതെല്ലാമെന്ന് നോക്കാം.

Samsung Galaxy Gear

Samsung Galaxy Gear

അഭ്യൂഹങ്ങള്‍ ശരിയാവുകയാണെങ്കില്‍ സെപ്റ്റംബര്‍ നാലിന് ഗാലക്‌സി നോട്ട് 3യോടൊപ്പം സാംസങ്ങിന്റെ ആദ്യ സ്മാര്‍ട്ട്‌വാച്ച് ഗാലക്‌സി ഗിയര്‍ പുറത്തിറങ്ങും.

Apple iWatch

Apple iWatch

കുറച്ചുകാലമായി ഐ വാച്ചിനെ കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ആപ്പിള്‍ ഐ വാച്ച് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്നും ഉടന്‍ പുറത്തിറക്കുമെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

 

Google/Motorola Smartwatch

Google/Motorola Smartwatch

ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസുമായി രംഗപ്രവേശം ചെയ്ത ഗൂഗിള്‍ ഉടന്‍തന്നെ സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മിക്കുമെന്ന നേരത്തെ പറഞ്ഞുകേട്ടിരുന്നു. അതോടൊപ്പം മോട്ടറോളയുടെ മോട്ടോ എക്‌സ് സ്മാര്‍ട്ട് ഫോണിനു സമാനമായി സെന്‍സറുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ച് മോട്ടറോള പുറത്തിറക്കുമെന്നും അഭ്യുഹമുണ്ട്.

 

Microsoft Smartwatch
 

Microsoft Smartwatch

മൈക്രോസോഫ്റ്റ് സ്മാര്‍ട്ട് വാച്ച് ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് ടെക് ലോകത്ത് സംസാരമുണ്ടായിരുന്നു. ശരീരത്തില്‍ ധരിക്കാവുന്ന ചെറിയ ടച്ച് സ്‌ക്രീന്‍ ഉപകരണം നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.

 

LG ‘G Watch’

LG ‘G Watch’

കമ്പനി ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും ജി സീരീസില്‍ സ്മാര്‍ട്ട് വാച്ച് നിര്‍മിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജി വാച്ച് എന്ന പേരില്‍ ട്രേഡ് മാര്‍ക്ക് ലഭ്യമാവാന്‍ കമ്പനി അപേക്ഷ നല്‍കിയതായും അറിയുന്നു.

 

Sonostar Smartwatch

Sonostar Smartwatch

ഈ വര്‍ഷം ജൂണില്‍ നടന്ന കംമ്പ്യൂടെക്‌സ് ട്രേഡ് ഷോയില്‍ സോണോസ്റ്റാര്‍ സ്മാര്‍ട്ട് വാച്ച് പ്രദര്‍ശനത്തിനെത്തിയിരുന്നു. 1.73 ഇഞ്ച് വലിപ്പത്തിലുള്ള ടച്ച്‌സ്‌ക്രീന്‍ വാച്ച് ബ്ലൂടൂത്തിലൂടെ ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിവയുമായി ബന്ധിപ്പിക്കാനും കോളുകള്‍, മെസേജ്, ഇ മെയില്‍ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കാനും സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 180 ഡോളറാണ് വില.

 

Kreyos Meteor SmartWatch

Kreyos Meteor SmartWatch

ക്രയോസ് മീറ്റിയോര്‍ സ്മാര്‍ട്ട്‌വാച്ച് ഈവര്‍ഷം നവംബറില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ബ്ലൂടൂത്ത് വഴി ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വാച്ചില്‍ സ്പീക്കര്‍ ഫോണുമുണ്ട്. 140 ഡോളര്‍ ആയിരിക്കും വില.

 

inWatch One

inWatch One

ചൈനീസ് കമ്പനിയായ യിങ്കു ടെക്‌നോളജിയാണ് ഇന്‍വാച്ച് നിര്‍മിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്ില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ബ്ലൂടൂത്ത്, ജി.പി.എസ്., കാമറ തുടങ്ങിയ സംവിധാനങ്ങളുണ്ട്. സംസാരിക്കാനും സാധിക്കും. 300 ഡോളറാണ് വില.

 

Geak Watch

Geak Watch

ചൈനീസ് നിര്‍മാതക്കളില്‍ നിന്നു വരുന്ന മറ്റൊരു സ്മാര്‍ട്ട് വാച്ചാണ് ഗീക്‌വാച്ച്. വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്്, എഫ്.എം. സൗകര്യങ്ങളുള്ള വാച്ചില്‍ 1 GHz പ്രൊസസറാണുള്ളത്. 4 ജി.ബി. മെമ്മറിയും 512 എം.ബി് റാമുമുണ്ട്. 330 ഷോളറാണ് വില.

 

Agent Smartwatch

Agent Smartwatch

ഡിസംബറില്‍ ഇറങ്ങുമെന്നു കരുതുന്ന ഏജന്റ് സ്മാര്‍ട്ട് വാച്ചില്‍ ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

 

Hyetis Crossbow

Hyetis Crossbow

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഹെയ്റ്റിസ് നിര്‍മിക്കുന്ന സ്മാര്‍ട്ട് വാച്ചില്‍ 41 എം.പി. കാമറ, ടച്ച് സ്‌ക്രീന്‍, ബ്ലൂടൂത്ത്, വൈ-ഫൈ, ജി.പി.എസ്. സംവിധാനങ്ങളുണ്ടാവും. 1200 കോളറായിരിക്കും വില.

 

ഇനി സ്മാര്‍ട്ട് വാച്ചുകളുടെ കാലം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X