ലൈംഗികാതിക്രമം തടയാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ യു.എസില്‍ പുറത്തിറങ്ങി. പൊതുസ്ഥലങ്ങളിലും മറ്റും വച്ച് പീഡനശ്രമമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം മേയറുടെ ഓഫീസിലേക്ക് സന്ദേശമയയ്ക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ലൈംഗികാതിക്രമം തടയാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

ഡിജിറ്റല്‍ മാപിന്റെ സഹായത്തോടെയാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. അക്രമം നടക്കുന്ന സ്ഥലത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ ഇതിലൂടെ അധികൃതര്‍ക്ക് മനസിലാക്കാം. ഉടന്‍തന്നെ ആ സ്ഥലത്തെ പോലീസുമായി ബന്ധപ്പെട്ട് ഇരകളെ രക്ഷിക്കാനും സാധിക്കും. ന്യൂയോര്‍ക്കിലാണ് നിലവില്‍ ഇത് പരീക്ഷിക്കുന്നത്.

നേരത്തെ സമാനമായ ആപ്ലിക്കേഷന്‍ കണ്ടുപിടിച്ചിരുന്നെങ്കിലും അതിക്രമം നടക്കുന്ന സ്ഥലം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചിരിന്നില്ല. പുതിയ ആപ്ലിക്കേഷന്‍ ആ കുറവുകൂടി പരിഹരിച്ചാണ് ഇറക്കിയിരിക്കുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot