2019-ലെ സൂപ്പര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പുരസ്‌കാരം ഈ സ്‌മാർട്ട്ഫോൺ ബ്രാൻഡിന്
ഈ വർഷത്തെ സൂപ്പര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പുരസ്‌കാരം എന്ന ബഹുമതി ലഭിച്ചത് സ്മാര്‍ട്ഫോണ്‍ നിർമാണ ബ്രാൻഡായ വണ്‍പ്ലസിന്. ഗുണമേന്മയിലും ഉപഭോക്താക്കൾ കൂടുതൽ സ്വീകരിക്കുന്നതിൽ മുന്നിലുള്ള ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന വലിയൊരു ബഹുമതിയാണിത് ഇപ്പോൾ വൺപ്ലസിന് ലഭിച്ചിരിക്കുന്നത്. വിവിധ തിരഞ്ഞെടുപ്പുകളിലൂടെയാണ് സൂപ്പര്‍ ബ്രാന്‍ഡ്‌സ് ഇന്ത്യ പുരസ്‌കാരം വണ്‍പ്ലസിനെ തേടിയെത്തിയത്.

വണ്‍പ്ലസ് ബ്രാന്‍ഡിന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് എന്ന സ്ഥാനം ലഭിച്ചിരുന്നു. മറ്റെല്ലാ ബ്രാന്‍ഡുകള്‍ക്ക് ലഭിച്ച പോയിന്റുകളിൽ പ്രഥമമായി 5% സ്ഥാനങ്ങളില്‍ വണ്‍പ്ലസ് ഉയർന്ന സ്‌ഥാനം കരസ്ഥമാക്കി. 2019-ലെ സൂപ്പര്‍ ബ്രാന്‍ഡായി വണ്‍പ്ലസിനെ തെരഞ്ഞെടുത്തതില്‍ ഏറെ ആഹ്ളാദമുണ്ടെന്ന് വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

വണ്‍പ്ലസ് 7 പ്രോ
ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസത്തിൻറെ ഒരു പ്രതിഫലമാണ് ഈ പുരസ്‌കാരമെന്നും ഈ നേട്ടം കൈവരിക്കാന്‍ ഞങ്ങളെ സഹായിച്ച ഉപഭോക്താക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും വികാസ് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് വണ്‍പ്ലസ് നല്‍കുന്നതെന്നും, പുതിയതായി ഇറങ്ങുന്ന സോഫ്റ്റ് വെയറുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്നും കമ്പനി ശ്രദ്ധിക്കുകയും ഉറപ്പുവരുത്താറുണ്ട്.

വണ്‍പ്ലസ് 7
ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആന്‍ഡ്രോയിഡിൻറെ കസ്റ്റമൈസ്ഡ് പതിപ്പായ വണ്‍പ്ലസ് ഓക്‌സിജന്‍ ഒഎസ് സ്‌ക്രീന്‍ റെക്കോര്‍ഡ്, സെന്‍ മോഡ്, ഫ്‌നാറ്റിക് മോഡ് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ഓക്‌സിജന്‍ ഒഎസില്‍ ലഭ്യമാണെന്നും വികാസ് അഗര്‍വാള്‍ പറഞ്ഞു. വണ്‍പ്ലസിൻറെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നിവ 2019 മെയ് 14-ന് അവതരിപ്പിച്ചിരുന്നു. 32,999 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍പ്ലസ് 7 മോഡലില്‍ ഏറ്റവും മികച്ച കരുത്തേറിയ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു.

വണ്‍പ്ലസ് ഓക്‌സിജന്‍ ഒഎസ്
കൂടാതെ സ്‌ക്രീന്‍ അണ്‍ലോക്ക്, ഡോള്‍ബി ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ വണ്‍പ്ലസ് 7ൻറെ സവിശേഷതകളാണ്. 48,999 രൂപ മുതല്‍ ലഭ്യമായ വണ്‍പ്ലസ് 7 പ്രോയില്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ഡിസ്‌പ്ലേയും ഹാര്‍ഡ്വെയറും സോഫ്റ്റ്‌വെയറും ചേർത്ത് ഏറ്റവും മികച്ച പ്രീമിയം ഉപഭോക്തൃ അനുഭവം നല്‍കുന്നു.


Click it and Unblock the Notifications








