മരുന്ന് നല്‍കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രിത ക്യാപ്‌സ്യൂളുകള്‍

|

ബ്ലൂടൂത്ത് വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ക്യാപ്‌സ്യൂള്‍ എംഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. സാധാരണ ഗുളികകള്‍ പോലെ കഴിക്കാന്‍ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത. സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് അനുസരിച്ച് ഇവയ്ക്ക് മരുന്നുകള്‍ പുറത്തുവിടാനാകും. മാത്രമല്ല സെന്‍സറുകളുടെ സഹായത്തോടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് അവ റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

 

3-D പ്രിന്റിംഗ് സാങ്കേതികവിദ്യ

3-D പ്രിന്റിംഗ് സാങ്കേതികവിദ്യ

3-D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യാപ്‌സ്യൂളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഈ കണ്ടുപിടുത്തം ഏറെ പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. ഒരുമാസക്കാലം ശരീരത്തിനകത്ത് സ്ഥിതി ചെയ്യാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ അതിനുശേഷം പൊടിഞ്ഞ് പുറത്തുപോകും.

ക്യാപ്‌സ്യൂളുകളിലെ സെന്‍സറുകള്‍

ക്യാപ്‌സ്യൂളുകളിലെ സെന്‍സറുകള്‍

ക്യാപ്‌സ്യൂളുകളിലെ സെന്‍സറുകള്‍ ഉപയോഗിച്ച് ഹൃദയസ്പന്ദന നിരക്ക്, ശ്വാസോച്ഛ്വാസ നിരക്ക്, ശരീരത്തിന്റെ താപനില മുതലായവ മനസ്സിലാക്കാന്‍ കഴിയും. ശരീരത്തെ ബാധിക്കുന്ന അണുബാധകള്‍, അലര്‍ജി മുതലായവ തുടക്കത്തില്‍ തന്നെ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ പ്രയോഗിക്കാനുള്ള ശേഷിയും ക്യാപ്‌സ്യൂളുകള്‍ക്കുണ്ട്.

ഗവേഷകര്‍ വ്യക്തമാക്കുന്നു.
 

ഗവേഷകര്‍ വ്യക്തമാക്കുന്നു.

ബ്ലൂടൂത്ത് വയര്‍ലെസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നതിനാല്‍ രോഗിക്ക് വളരെ അടുത്ത് വച്ച് മാത്രമേ ക്യാപ്‌സ്യൂള്‍ നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍ മറ്റുള്ളവര്‍ ഇത് ദുരുപയോഗം ചെയ്യുമെന്ന ഭയം വേണ്ട. Y ആകൃതിയിലുള്ള ക്യാപ്‌സ്യൂളിലെ വിവിധ അറകളിലായി രോഗിക്ക് ആവശ്യമുള്ള നിരവധി മരുന്നുകള്‍ നിറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ക്യാപ്‌സ്യൂള്‍

ക്യാപ്‌സ്യൂള്‍

നിലവില്‍ ചെറിയൊരു സില്‍വര്‍ ഓക്‌സൈഡ് ബാറ്ററിയിലാണ് ക്യാപ്‌സ്യൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഊര്‍ജ്ജ സ്രോതസ്സ് മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ് ഗവേഷകരിപ്പോള്‍. എക്‌സ്‌റ്റേണല്‍ ആന്റിന, വയറിനുള്ള ആസിഡ് എന്നിവ ഇതിനായി ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് വരുകയാണ്.

ഗവേഷകര്‍.

ഗവേഷകര്‍.

മൃഗങ്ങളിലുള്ള പരീക്ഷണ ഘട്ടത്തിലാണ് ക്യാപ്‌സ്യൂള്‍ ഇപ്പോള്‍. രണ്ടുവര്‍ഷത്തിനകം മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എംഐടിയിലെ ഗവേഷകര്‍.

Best Mobiles in India

Read more about:
English summary
Smartphone Controlled Ingestible Capsule to Deliver Drugs

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X