Home
News

ചാർജർ പൊട്ടിത്തെറിച്ച് മരിച്ചത് അച്ഛനും മകളും! ഇനിയെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..

By Shafik

വീണ്ടും വീണ്ടും സ്മാർട്ഫോൺ പൊട്ടിത്തെറിച്ചും ചാർജർ പൊട്ടിത്തെറിച്ചുമുള്ള മരണങ്ങൾ നമ്മുടെ നാട്ടിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ തമിഴ്‌നാട്ടിൽ നിന്നാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതും രണ്ടു പേരാണ് സ്മാർട്ഫോൺ ചാർജർ വില്ലനായ സംഭവത്തിൽ മരണപ്പെട്ടത്. തമിഴ്നാട്ടിൽ ചെന്നൈയിൽ താമ്പരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്.

സംഭവം ചെന്നൈയിൽ

സംഭവം ചെന്നൈയിൽ

90 വയസ്സുള്ള വൃദ്ധനും 60 വയസ്സ് പ്രായമുള്ള അവരുടെ മകളുമാണ് സ്മാർട്ഫോൺ ചാർജർ പൊട്ടിത്തെറിച്ചത് കാരണം മരണപ്പെട്ടത്. ഹബീബ് മുഹമ്മദ് (90), മകൾ മുഹറമിഷ (60) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തത് പ്രകാരം ഇവർ ഉപയോഗിച്ചിരുന്നത് അടുത്തിടെ വാങ്ങിയ ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണായിരുന്നു.

ചാർജ്ജിലിട്ടു കിടന്നു..

ചാർജ്ജിലിട്ടു കിടന്നു..

രണ്ടുപേരും പഴവിൽപ്പനക്കാരായിരുന്നു. രാത്രി രണ്ടുപേരും ഫോൺ ചാർജ്ജിലിട്ട ശേഷം ഉറങ്ങുകയായിരുന്നു. ഫോൺ ചാർജ്ജിലിട്ട പോലെ തന്നെ മോസ്കിറ്റോ കോയിലുകളും ഇവർ കത്തിച്ചുവെച്ചിരുന്നു. ഒരുപക്ഷെ ഇതിൽ നിന്നും ഫോൺ ചാർജർ വഴി തീ പടർന്നതാകും എന്ന നിഗമനത്തിലാണ് പോലീസ്.

രണ്ടുപേരും മരണത്തിന് കീഴടങ്ങി

രണ്ടുപേരും മരണത്തിന് കീഴടങ്ങി

സംഭവം കണ്ടുനിന്ന അയൽവാസികൾ ഇവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹബീബ് രാവിലെത്തന്നെ മരണപ്പെടുകയായിരുന്നു. എന്നാൽ മകൾ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകി കുറച്ചു കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഫോൺ ചാർജർ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത് എന്ന പ്രസ്താവന വൈകാതെ തന്നെ താംബരം പോലീസ് സ്റ്റേഷൻ പുറത്തുവിടുകയുമുണ്ടായി.

കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവം

കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവം

ഇതിനു സമാനമായ രീതിയിൽ കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവം കൂടെ നടന്നിരുന്നു. Cradle Fund സിഇഒ ആയ നസ്രിൻ ഹസ്സൻ മരണത്തിന് കീഴടങ്ങിയതും ഇത്തരത്തിലുള്ള ഒരു സംഭവം കാരണമായിട്ടായിരുന്നു. രണ്ടു സ്മാർട്ഫോണുകൾ കിടപ്പുമുറിയിൽ ചാർജ്ജിലിട്ട ശേഷം ഉറങ്ങിക്കിടക്കവെയായിരുന്നു ദാരുണമായ ദുരന്തം നസ്രിനെ തേടിയെത്തിയത്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇത്തരത്തിൽ ദുരന്തങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നമ്മൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് മുമ്പ് ഗിസ്‌ബോട്ട് നിങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു. ഇനിയും വായിക്കാത്തവർക്ക് ആ കാര്യങ്ങൾ താഴെ നിന്നും വായിക്കാം.

ഒറിജിനൽ മാത്രം ഉപയോഗിക്കുക

ഒറിജിനൽ മാത്രം ഉപയോഗിക്കുക

പൊതുവെ ഫോണിൽ നിന്നും വരുന്ന വൈദ്യുതി ഒരാളുടെ മരണത്തിന് കാരണം ആകില്ലെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരത്തിൽ ഫോൺ വില്ലനാകാറുണ്ട്. അതിന് പ്രധാന കാരണം പലപ്പോഴും മോശം ചാർജറുകളോ ഹെഡ്സെറ്റുകളോ ചിലപ്പോൾ ഫോണുകൾ തന്നെയോ ആകാറുമുണ്ട്. എന്തായാലും ഇത്തരത്തിൽ മൊബൈൽ ചാര്ജിലിട്ട ശേഷം അതുപയോഗിച്ച് ഹെഡ്സെറ്റ് വഴി പാട്ടുകേൾക്കുകയും മറ്റും ചെയ്യുന്നവർ ചുരുങ്ങിയത് അത് ഒറിജിനൽ ഹെഡ്സെറ്റ് അല്ലെങ്കിൽ ചാർജർ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യം കൂടെ ഒന്ന് ശ്രദ്ധയിൽ വെക്കുന്നത് നന്നാകും.

കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക

കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക

ഒരു ഫോണിനെ സംബന്ധിച്ചെടുത്തോളം അതിന്റെ ഒറിജിനൽ ചാർജർ ഉപയോഗിക്കുന്ന ഗുണം വേറെയൊന്നിനും കിട്ടില്ല. ഓരോ ഫോണിലും കൃത്യമായ അളവിലും തോതിലും ചാർജ്ജ് ചെയ്യാനും ബാറ്ററിയുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയുടെ ഒറിജിനൽ ചാർജ്ജറിന് മാത്രമേ സാധിക്കുകയുള്ളൂ. ഒറിജിനല്‍ നഷ്ടപെട്ടാൽ പറ്റുമെങ്കിൽ കമ്പനി ചാര്‍ജര്‍ തന്നെ വാങ്ങുക.

അല്ലെങ്കിൽ ഒറിജിനലിനോട് നീതിപുലർത്തുന്ന നിലവാരമുള്ള ചാർജ്ജറുകളുമാവാം. യാതൊരു കാരണവശാലും പിൻ ഒന്ന് തന്നെയല്ലേ എന്നും കരുതി കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക. ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ ഫോൺ കുറച്ചു അധികം നാൾ കയ്യിലിരിക്കണം എങ്കിൽ ഇത് പിന്തുടരുക.

 

നേരം വെളുക്കുവോളം ഫോൺ ചാർജ്‌ജിലിടാതിരിക്കുക

നേരം വെളുക്കുവോളം ഫോൺ ചാർജ്‌ജിലിടാതിരിക്കുക

നമ്മളിൽ പലരും ചെയ്തുപോരുന്ന ഒരു ശീലം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ അങ്ങ് ചാർജിലിടും. രാവിലയാകുമ്പോഴേക്കും ചാർജ്ജിങ് ഒക്കെ എപ്പോഴോ ഫുൾ ആയി ഫോൺ ചൂടായി കിടക്കുന്നുണ്ടാകും. ഫോൺ മാത്രമല്ല, ചാർജ്ജറും. ഈ ശീലം എന്ന് നിർത്തുന്നുവോ അന്ന് നമ്മുടെ ഫോണിന്റെ ആയുസ്സ് വർദ്ധിച്ചുകൊള്ളും.

എന്നാൽ ഇന്നിറങ്ങുന്ന പല മൊബൈലുകളും ചാർജ്ജ് ഫുൾ ആയാൽ പിന്നീട് കയറാതിരിക്കുന്ന സൗകര്യത്തോട് കൂടിയാണ് വരുന്നത്. അതിനാൽ അത്ര പ്രശ്നമില്ല. പക്ഷെ അപ്പോഴും ചാർജർ ഓണിലാണെന്ന കാര്യം നമ്മൾ മറക്കരുത്. കഴിവതും കിടക്കുമ്പോൾ ചാർജിലിടുന്നത് ഒഴിവാക്കുന്നത് തന്നെയാവും എല്ലാം കൊണ്ടും നല്ലത്. ഒപ്പം ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും ഇത് തന്നെയാണ് നല്ലത്.

 

ഒന്ന് കുറയുമ്പോഴേക്കും വീണ്ടും ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കുക

ഒന്ന് കുറയുമ്പോഴേക്കും വീണ്ടും ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കുക

പലരുടെയും ശീലമാണിത്. എപ്പോഴും 100 ശതമാനം, അല്ലെങ്കിൽ 90 ശതമാനത്തിന് മേൽ ചാർജ് ഫോണിൽ സൂക്ഷിക്കണം എന്നത് എന്തോ വല്ല അവാർഡും കിട്ടാനുള്ള പ്രവൃത്തി പോലെ ചെയ്തുപോരും. ഇടയ്ക്കിടെ ഇങ്ങനെ ഫോണ്‍ ചാര്‍ജിങ് ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഒരു പരിധിയിൽ എത്തുമ്പോൾ ഓഫ് ചെയ്ത് ഉപയോഗിക്കാം.

സ്മാർട്ഫോൺ മൂലമുണ്ടായ പല ദുരന്തങ്ങൾക്കും ലോകം സാക്ഷിയായിട്ടുണ്ട്. അവയിൽ ചിലത് താഴെ വായിക്കാം.

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത് ഏറെ ദൗർഭാഗ്യകരമായ ഒന്നായിരുന്നു.തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

1 ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ

1 ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ

രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും അങ്ങോട്ടും ഇങ്ങോട്ടുമായി പരസ്പരം ചാർജ്ജ് ചെയ്യൽ സാധ്യമാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഓടിജി കേബിൾ ഉയഅയോഗിക്കാം

2 പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്

2 പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്

OTG കേബിളിന്റെ സഹായത്തോടെ നിങ്ങൾക്ക് പോർട്ടബിൾ ഹാർഡ് ഡിസ്ക് അല്ലെങ്കിൽ ബാഹ്യ സ്റ്റോറേജ് ഫോണുമായി കണക്റ്റ് ചെയ്യാം. കേബിൾ ഉപയോഗിച്ച് ഫോണിൽ നിന്നും ബാഹ്യ സ്റ്റോറേജിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാവുന്നതുമാണ്.

3 ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്

3 ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്

OTG കേബിൾ വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ഒരു ഗെയിം കണ്ട്രോളറുമായി ബന്ധിപ്പിക്കാൻ സാധ്യമാകും. ഇന്ന് ഇറങ്ങുന്ന പല ആൻഡ്രോയിഡ് ഗെയിമുകളും ഇത്തരത്തിലുള്ള ഗെയിംപാഡിനെ പിന്തുണയ്ക്കുന്നുമുണ്ട്.

4 USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്

4 USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് ഒരു യുഎസ്ബി അധിഷ്ഠിത എൽഇഡി ലൈറ്റ് കണക്റ്റുചെയ്യാനാകും. ഇനി ഫോണിന് ഫ്രണ്ട് ഫ്ലാഷ് ഫീച്ചർ ഇല്ലെങ്കിലും രാത്രിയിൽ ചിത്രങ്ങൾ എടുക്കുന്നതിന് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കാം.

5 LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്

5 LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്

നിങ്ങളുടെ മൊബൈലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നേരിട്ട് ആസ്വദിക്കാവുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനായി ഒരുവശം LAN കേബിൾ പിൻ പിന്തുണയ്ക്കുന്ന OTG കേബിൾ വാങ്ങണം. ശേഷം കണക്റ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

6 രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്

6 രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്

സാംസങ് ഫോൺ ആണെങ്കിൽ അതിലെ SmartSwitch അപ്ലിക്കേഷൻ സഹായത്തോടെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കോൾ ഹിസ്റ്ററി, എസ്എംഎസ്, കോൺടാക്റ്റുകൾ എന്നിവയെല്ലാം തന്നെ OTG കേബിൾ സഹായത്തോടെ മാറ്റാൻ സാധിക്കും.

7 കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്

7 കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു പ്രധാന സൗകര്യം. നിങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണത്തിലേക്ക് യുഎസ്ബി മൗസും കീബോർഡും എല്ലാം തന്നെ കണക്റ്റുചെയ്യാനാകും എന്നത് തന്നെ. കൂടുതൽ ബ്രൗസിംഗ് എല്ലാം തന്നെ നടത്തുന്നവർക്കോ അധികമായി ടൈപ്പ് ചെയ്യേണ്ടവർക്കോ എല്ലാം തന്നെ ഇത് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

 8 ക്യാമറ ബന്ധിപ്പിക്കുന്നതിന്

8 ക്യാമറ ബന്ധിപ്പിക്കുന്നതിന്

OTG കേബിൾ ഉപയോഗിച്ച് ക്യാമറ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കണക്ട് ചെയ്യാം. ഇനി എപ്പോഴും കമ്പ്യൂട്ടർ വഴി നിങ്ങളുടെ ക്യാമറ കണക്ട് ചെയ്യേണ്ട ആവശ്യം വരില്ല. ആവശ്യമുള്ള ചിത്രങ്ങൾ കാണാനും നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദവുമാകും.

9 പ്രിന്റ് ചെയ്യാൻ.

9 പ്രിന്റ് ചെയ്യാൻ.

OTG കേബിളിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ പ്രിന്റർ കണക്റ്റ് ചെയ്യുക. ശേഷം printshare എന്ന ആപ്പിൾ ഡൗണ്ലോഡ് ചെയ്ത് ആവശ്യമായ ഡ്രൈവറുകൾ ആപ്പ് തന്നെ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ശേഷം നിങ്ങൾക്ക് പ്രിന്റ് ചെയ്ത് തുടങ്ങാം.

10 യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്

10 യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്

നേരത്തെ എൽഇഡി ലൈറ്റ് കണക്റ്റ് ചെയ്യുന്നത് പറഞ്ഞില്ലേ. അതുപോലെയുള്ള മറ്റൊരു സൗകര്യമാണിത്. OTG കേബിൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ യുഎസ്ബി ഫാനും കണക്റ്റുചെയ്യാം. നല്ല ചൂടിലാണ് ഫോൺ എങ്കിൽ ഒന്ന് തണുപ്പിക്കാൻ ഇത് സഹായകമാകും.

Best Mobiles in India

English summary
Smartphone Explotion Chennai 2 People Kills.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X