Home
News

രൂപയുടെ മൂല്യത്തകര്‍ച്ച; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കൂടിയേക്കും

By Bijesh

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വില വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ മൂന്നുമാസത്തിനിടെ രൂപ റെക്കോഡ് തകര്‍ച്ച നേരിട്ട സാഹചര്യത്തിലാണ് ഇടത്തരം ഫോണ്‍ നിര്‍മാതാക്കള്‍ വിലവര്‍ദ്ധനവിനെ കുറിച്ച് ചിന്തിക്കുന്നത്.

കാര്‍ബണ്‍, ലാവ, മാക്‌സ്, മൈക്രോമാക്‌സ് തുടങ്ങി ആഭ്യന്തര വിപണിയെ ലക്ഷ്യം വച്ച് ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികളെയാണ് രൂപയുടെ തകര്‍ച്ച ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കൂടിയേക്കും

ചൈനയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും പാര്‍ട്‌സുകള്‍ വാങ്ങി ഇന്ത്യയില്‍ വച്ച് ഫോണ്‍ നിര്‍മിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്. ഡോളറിലാണ് ഇടപാടുകള്‍ നടക്കുന്നതെന്നതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ നഷ്ടമാണ് ഇവര്‍ക്കുണ്ടാകുന്നത്.

നിലവില്‍ തന്നെ ഈ കമ്പനികള്‍ 10 മുതല്‍ 12 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. ഇനിയും കൂടാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 10 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം ലാവ ഡയരക്ടര്‍ എസ്.എന്‍. റായിയും പറഞ്ഞിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം കമ്പനിയുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.

മറ്റു കമ്പനികളും ഇതേ പാതയാണ് പിന്തുടരുന്നത്. കാര്‍ബണ്‍ മൊബൈലും 5 മുതല്‍ പത്തുശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഷഹീന്‍ ദേവ്‌സരെ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവുണ്ടായാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നുമാണ് മൈക്രോമാകസ് സി.ഇ.ഒ അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലര്‍മാരായ മൊബൈല്‍ സ്‌റ്റോറിന്റെ സി.ഇ.ഒ പറയുന്നത് സാംസങ്ങ്, സോണി, എച്ച്.ടി.സി, നോക്കിയ തുടങ്ങിയ കമ്പനികള്‍ നിലവില്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ നോക്കിയ ഇത് നിഷേധിച്ചു.

അതേസമയം ബ്ലാക്ക്‌ബെറിയും ആപ്പിളും ഇതുവരെ വില വര്‍ദ്ധനവിനെ കുറിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല.

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ് എന്നിവയെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X