Home
News

ഈ 22 ആപ്പും അ‌ൺഇൻസ്റ്റാൾ ചെയ്ത് വേണേൽ രക്ഷപ്പെട്ടോ! മുന്നറിയിപ്പ് നൽകി ഗൂഗിൾ '​നൈസായി' തടിതപ്പി!

സ്‌ക്രീൻ ഓഫായിരിക്കുമ്പോൾ പോലും ബാറ്ററി ലൈഫ് നശിപ്പിക്കാനും മൊബൈൽ ഡാറ്റ ഉപയോഗിക്കാനും ശേഷിയുള്ള അ‌പകടകാരികളായ ചില ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ഉണ്ടായിരുന്നതായി മക്കഫേ കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഏതൊക്കെ ആപ്പുകളാണ് ഇത്തരത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നത് എന്നതിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

എന്നാലിപ്പോൾ സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഫോണിന്റെ പ്രകടനത്തെ അ‌പകടത്തിലാക്കും വിധം ബാറ്ററി ഉപയോഗിക്കുകയും സുപ്രധാന വിവരങ്ങളിലേക്ക് അ‌ടക്കം കടന്നുകയറുകയും ചെയ്യാൻ ശേഷിയുള്ള 22 ആപ്പുകളുടെ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മക്കഫേയുടെ റിപ്പോർട്ട് വന്നതിനു പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഈ ആപ്പുകൾ നീക്കംചെയ്തിരുന്നു.

ഈ 22 ആപ്പും അ‌ൺഇൻസ്റ്റാൾ ചെയ്ത് വേണേൽ രക്ഷപ്പെട്ടോ!

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കിയതിനാൽ വലിയൊരു വിഭാഗം ആളുകൾ ഈ ആപ്പിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടും. എന്നാൽ ഇതിനോടകം ഏതാണ്ട് 2.5 ലക്ഷം ഡൗൺലോഡുകൾ നടന്നുകഴിഞ്ഞിട്ടുണ്ട്. അ‌ത്രയും ആളുകൾ ഈ ആപ്പ് ഉയർത്തുന്ന അ‌പകട ഭീഷണിയുടെ നിഴലിലാണ്. ഇത് ഒഴിവാക്കണമെങ്കിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവർ അ‌ത് ഫോണിൽനിന്ന് ഒഴിവാക്കണം.

പ്ലേ സ്റ്റോറിൽനിന്ന് ഈ ആപ്പുകൾ നീക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ ഗൂഗിളിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഇനി പ്രവർത്തിക്കേണ്ടത് ഉപയോക്താക്കളാണ്. എത്രയും വേഗം ഫോണിൽനിന്ന് ഈ ആപ്പുകൾ അ‌ൺഇൻസ്റ്റാൾ ചെയ്യുക എന്നതാണ് പോംവഴി. ഫോൺ പ്രവർത്തനം തകരാറിലാക്കുന്ന 22 ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. അ‌വ ഏതൊക്കെയാണ് എന്ന് നോക്കാം.

(1) ജിഹോസോഫ്റ്റ് മൊബൈൽ റിക്കവറി ആപ്പ്( Jihosoft mobile recovery app): ആൻഡ്രോയിഡ് ഫോണുകൾക്കായി സൗജന്യവും സുരക്ഷിതവുമായ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ആപ്പാണിത്. (2) DMB ആപ്പ്: ഇതൊരു ഡിജിറ്റൽ ഡിസ്ട്രിബ്യൂട്ടർ ആപ്പാണ്. (3) ബാരോ ടിവി(Baro TV): ഇതൊരു ​ലൈവ് ടിവി ആപ്പാണ്.

(4) മ്യൂസിക് ഡൗൺലോഡർ (Music Downloader): സൗജന്യമായി മ്യൂസിക് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പാണിത്. (5) ബാരോ(Baro): ഇതൊരു ഡിജിറ്റൽ ഗിഫ്റ്റിംഗ് ആപ്പാണ്. (7) ബാരോ ടിവി(Baro): ഇതൊരു കൊറിയൻ ലൈവ് ടിവി ആപ്പാണ്. (6) മ്യൂസിക് ബഡാ( Music Bada): ഇതൊരു മ്യൂസിക് ഡൗൺലോഡർ ആപ്പാണ്.

(8) റിംഗ്‌ടോൺ ഫ്രീ മ്യൂസിക് (Ringtones Free Music): മ്യൂസിക് റിംഗ്‌ടോണുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ആപ്പാണിത്. (9) ന്യൂസ്​ലൈവ് (NewLive): ഇതൊരു ഓൺലൈൻ ലൈവ് സ്ട്രീമിംഗും ആൻഡ് ഗെയിം ആപ്പ് ആണ്. (10) ബാരോ (Baro): ബാരോമീറ്റർ ആൻഡ് ഡിജിറ്റൽ ആൾട്ടിമീറ്റർ ആപ്പ് ആണിത്. കാലാവസ്ഥാ പ്രവചനവും നടത്തും.

(11) കോംഓൺഎയർ (Com'ONAIR): ഇതൊരു വീഡിയോ സ്വിച്ചിങ് ആൻഡ് ലൈവ് സ്ട്രീമിങ് ആപ്പ് ആണ്. (12) ഓൾ പ്ലെയർ (ALLPlayer): ഇതൊരു മൾട്ടിമീഡിയ കണ്ടന്റ് പ്ലെയർ ആപ്പാണ്. (13) വാച്ച് റിയൽ​ടൈം ടിവി ഡിഎംബി (Watch realtime TV DMB): ഇതൊരു ​ലൈവ് ടിവി ആപ്പാണ്.

(14) ലൈവ്‌പ്ലേ (Liveplay): ​ലൈവ് വീഡിയോകൾ കാണാനും സുഹൃത്തുക്കളുമായി ബന്ധപ്പെടാനും സഹായിക്കുന്ന വിധത്തിലുള്ള ആപ്പാണിത്. (15) സ്ട്രീംകാർ ലൈവ് സ്ട്രീമിംഗ് (StreamKar Live Streaming): ഇതൊരു സോഷ്യൽ സ്ട്രീമിംഗ് ആപ്പാണ്. സുഹൃത്തുക്കളുമായി ഹാംഗ് ഔട്ട് ചെയ്യാനോ പുതിയ ആളുകളുമായി ബന്ധപ്പെടാനോ ഇത് ഉപയോഗിക്കാം.

ഈ 22 ആപ്പും അ‌ൺഇൻസ്റ്റാൾ ചെയ്ത് വേണേൽ രക്ഷപ്പെട്ടോ!

(16) എംഎം മ്യൂസിക്(MMusic): മംഗോളിയൻ സംഗീതം ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു ആപ്പാണിത്. (17) ഓൺ എയർ എയർലൈൻ മാനേജർ(OnAir Airline Manager): എയർലൈൻ കമ്പനി മാനേജ് ചെയ്യാൻ ഈ ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ട് സൃഷ്ടിച്ച് ഈ ആപ്പ് നൽകുന്ന എല്ലാ ഫീച്ചറുകളും ഉപയോഗിക്കാൻ സാധിക്കും.

(18) എടി പ്ലെയർ(AT Player): ഡെഡിക്കേറ്റെഡ് റേഡിയോ പിന്തുണയുള്ള മ്യൂസിക് പ്ലെയർ ആപ്പാണിത്. (19) മ്യൂസിക് പ്ലെയർ-ഓഡിയോ പ്ലെയർ(Music Player-Audio Player): മ്യൂസിക് ഫയലുകളും വീഡിയോകളും എളുപ്പത്തിൽ സെർച്ച് ചെയ്ത് കണ്ടെത്താവുന്ന ആപ്പാണിത്. (20) പബ്ജി മൊബൈൽ കെആർ (PUBG Mobile KR): ജനപ്രിയ PUBG ഗെയിമിന്റെ കൊറിയൻ പതിപ്പാണ് ഇത്.

(21) ട്രോട്ട് മ്യൂസിക് ബോക്സ്-ഫ്രീ ട്രോട്ട് മ്യൂസിക് പ്ലെയർ (Trot Music Box-Free Trot Music Player): ഇതൊരു മ്യൂസിക് പ്ലെയർ ആപ്പാണ്, ഗായകനെ തിരഞ്ഞ് ഇഷ്ടമുള്ള മ്യൂസിക് കേൾക്കാനാകും. (22) കമ്പോസ് മ്യൂസിക് വിത്ത് ഇൻസ്ട്രമെന്റ്സ് (Compose music with instruments): വെർച്വൽ പിയാനോ ഉപയോഗിച്ച് മ്യൂസിക് സൃഷ്ടിക്കാൻ അനുവദിക്കുന്ന ഒരു ആപ്പാണിത്.

More from GizBot

Best Mobiles in India

English summary
Google has removed 22 dangerous Android apps from the Play Store that have the potential to kill battery life and use up mobile data even when the screen is off. But already the downloads of these apps have crossed 2.5 lakhs. Those who have this app installed should uninstall it from their phone to avoid the danger.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X