പ്രണയത്തെ നശിപ്പിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ചൈനക്കാര്‍...!

Written By:

ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രണയത്തെ നശിപ്പിക്കുന്നതായി പഠനം. ചൈനീസ് വിമണ്‍സ് ഫെഡറേഷന്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പ്രണയത്തെ നശിപ്പിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ചൈനക്കാര്‍...!

ഈ പഠനത്തില്‍ പങ്കെടുത്ത ദമ്പതികളില്‍ 60 ശതമാനവും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ ശല്ല്യമാകുന്നതായാണ് പറയുന്നത്. മൊബൈല്‍ പ്രണയത്തിന്റെ ഇലക്ട്രോണിക്ക് ശത്രുവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

28 വയസ്സുവരെയുള്ള 13,000 പേരിലാണ് പഠനം നടത്തിയത്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വനിതാ സംഘടനയാണ് ഓള്‍ ചൈന വിമണ്‍സ് ഫെഡറേഷന്‍.

ആമസോണ്‍ വേനല്‍ക്കാല വില്‍പ്പന മാമാങ്കം: 50% വരെ ഇളവുകളുളള 10 ഫോണുകള്‍...!

പ്രണയത്തെ നശിപ്പിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ചൈനക്കാര്‍...!

വാഷിങ്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കുടുംബങ്ങളുടെ ഒത്തുചേരലില്‍ ഏറ്റവും പ്രശ്‌നം ഉണ്ടാക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ആണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

പ്രണയത്തെ നശിപ്പിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ചൈനക്കാര്‍...!

കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈനീസ് രാഷ്ട്രതലവന്‍ സീ ജിന്‍പിങ് കുടുംബ ബന്ധങ്ങളുടെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസ്താവനകള്‍ നടത്തിയതാണ് ഇത്തരത്തിലുളള ഒരു പഠനത്തിന് പ്രചോദനമായത്.

English summary
Smartphones are killing love in China.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot