സമാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക; കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം

Posted By:

സ്മാര്‍ട്ട്‌ഫോണിന്റെ അമിതമായ ഉപയോഗം യുവാക്കളില്‍ കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കണ്ടെത്തല്‍. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന യുവാക്കളില്‍ 50 ശതമാനത്തോളം പേര്‍ക്ക് മയോപിയ എന്നറിയപ്പെടുന്ന ഷോര്‍ട് സൈറ്റ് ഉണ്ടാകുമെന്നും പറയപ്പെടുന്നു.

സമാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക; കാഴ്ചശക്തി നഷ്ടപ്പെട്

യു.കെയിലെ പ്രശസ്ത നേത്രരോഗ വിദഗ്ധനായ ഡേവിഡ് അലംബിം ആണ് പഠനങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മയോപിയ ബാധിച്ചവരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതും 20 വയസുമുതലുള്ളവരിലാണ് ഏറ്റവും കൂടുതലെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ ഇതേ രീതിയില്‍ പോയാല്‍ 2033 ആകുമ്പോഴേക്കും യുവാക്കളില്‍ പകുതിയോളം പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനിടയുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന മിക്കവരും 30 സെന്റിമീറ്റര്‍ അകലത്തില്‍ മാത്രമാണ് സ്‌ക്രീന്‍ വയ്ക്കുന്നത്. ചിലര്‍ 18 സെന്റിമീറ്റര്‍ അകലത്തില്‍ വച്ചുപോലും വീഡിയോകളും സിനിമകളും കാണുന്നുണ്ട്.

ഗെയിമുകള്‍ക്കും മറ്റുമായി, ഏഴുവയസു മുതല്‍ പ്രായമുള്ള കുട്ടികളാണ് കൂടുതലായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ഇത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കും. ചെറിയ കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധക്കണമെന്നും ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot