Just In
- 52 min ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 1 hr ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 19 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 21 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
Don't Miss
- News
'എന്റെ വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ച് പോകുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു'; , തുറന്നടിച്ച് നടി രേവതി സമ്പത്ത്
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Finance
2023-24 ൽ ജിഡിപി വളർച്ച കുറയും; 6- 6.8 ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്
- Movies
ദുൽഖറിന്റെ പോക്ക് ഇപ്പോൾ വേറെ ലെവൽ അല്ലേ, അതിന് പിന്നിലെ കാരണം അതാവും!, എന്റെ ഇൻസ്പിരേഷനാണ്: പെപ്പെ
- Automobiles
കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
- Sports
സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്നെസുണ്ടോ? ബാറ്റിങ് സ്റ്റൈലിനെ കുറിച്ച് എല്ലാമറിയാം
ഉള്‍പ്രദേശങ്ങളില്‍ രോഗങ്ങള്‍ പകരുന്നതു തടയാന്‍ സ്മാര്‍ട്ട്ഫോൺ സേവനവും...
സൗത്ത് സഹേറിയന് ആഫ്രിക്ക അടക്കമുള്ള സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഉള്‍പ്രദേശങ്ങളിലെ ജനങ്ങളില്‍ രോഗങ്ങള്‍ പകരുന്നതു തടയാനും, രോഗങ്ങളെ പരിചരിക്കാനും ശ്രമിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ടെക്സ്റ്റ് മെസ്സേജ്
ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും ടെക്സ്റ്റ് മെസ്സേജ് ഉപയോഗിച്ചും കോള്‍ ചെയ്തും നേരിട്ട് ബന്ധപ്പെടുത്തുന്നതുമായ പരീക്ഷണങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇത് അടിയന്തര സാഹചര്യത്തില്‍ എത്രയും വേഗം സേവനം ലഭ്യമാക്കുന്നതിന് അവസരമൊരുക്കും. അവശ്യമെങ്കില്‍ മെഡിക്കല്‍ ടെസ്റ്റുകളും ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി ചെയ്തുനല്‍കും.

മൊബൈല്‍ ഫോണിലൂടെത്തന്നെ അറിയിക്കും
സോഷ്യല്‍ മീഡിയയില്‍ അന്യോഷിച്ച് സമയം കളയാന്‍ മാത്രമല്ല, ഇത്തരത്തില്‍, പൊതുജനങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമായ പ്രവര്‍ത്തനങ്ങളും നടത്താന്‍ മൊബൈല്‍ ഫോൺ വഴി സാധിക്കുമെന്ന് തെളിയിക്കുകയാണ് ഇവർ. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി രോഗപരിശോധന നടത്തി അതിന്റെ ഫലം മൊബൈല്‍ ഫോൺ മാർഗേണ അറിയിക്കും. ഉള്‍പ്രദേശങ്ങളിൽ താമസിക്കുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സഹായമാണ്.

പുതിയ സംരംഭത്തിനു തുടക്കമിടുന്നത്.
ബ്രിട്ടനിലെ ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനിലും, സൗത്ത് ആഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വസുലു-നറ്റാലിലുമുള്ള ഗവേക്ഷകരാണ് ഈ പുതിയ സംരംഭത്തിന് വഴിയൊരുക്കിയത്. ഉള്‍പ്രദേശങ്ങളിലെ രോഗികള്‍ക്ക് തങ്ങളുടെ ആരോഗ്യ-സംരക്ഷണത്തിനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമാണിതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. രോഗ-പരിശോധനാ ഫലമടക്കമുള്ള സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോൺ മാർഗേണയായിരിക്കും അറിയിക്കുക.

പുതിയ സേവനം
എച്ച്.ഐ.വി അടക്കമുള്ള രോഗമുള്ളവരില്‍ പലരും ആശുപത്രിയിലെത്താന്‍ മടിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് ഈ പുതിയ സേവനം ഉപയോഗപ്പെടുത്താം. ആരും അറിയാതെ തന്നെ ആവശ്യമായ ശുശ്രുഷ ലഭിക്കും. അവശ്യ മരുന്നുകള്‍ വീട്ടിലെത്തിക്കാനും ഇടയ്ക്കിടെ ആരോഗ്യ പരിശോധന നടത്താനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പുതിയ ആരോഗ്യ വിപ്ലവം സഹായിക്കും.

പുതിയ സംവിധാനം വഴിയൊരുക്കും
ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയിൽ ഇരുന്ന് കൊണ്ടുതന്നെ രോഗിയെ പരിചരിക്കാനും ഈ പുതിയ സംവിധാനം വഴിയൊരുക്കും. ഇതിനായി പല മൊബൈലുകളിലും സെന്‍സറുകൾ ലഭ്യമാണ്. ഇതുപയോഗിച്ച് ശ്വസനം അളക്കാനും ഹാര്‍ട്ട്-റേറ്റ് മോണിറ്ററിംഗ് സെന്‍സര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പളക്കാനും കഴിയും. നിലവില്‍ പുറത്തിറങ്ങുന്ന ഒരുവിധം എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാണ്.

ശാസ്ത്രജ്ഞര്‍ പറയുന്നത്.
രക്ത പരിശോധന പോലും വീട്ടിലിരുന്ന് നടത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രക്തത്തുള്ളിയുടെ ഫോട്ടോ സ്കാന്‍ ചെയ്ത് തൊട്ടടുത്തുള്ള ക്ലിനിക്കില്‍ കൈമാറി അവിടുന്ന് ലഭിക്കുന്ന ഫലം ഡോക്ടര്‍ക്ക് അയയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. പരിശോധനാ ഫലം വിലയിരുത്തി മൊബൈലിലൂടെത്തന്നെ വേണ്ട നിര്‍ദേശങ്ങള്‍ ഡോക്ടര്‍ നല്‍കും.

ഗവേഷണത്തിനു വഴിയൊരുക്കിയത്
"ഇന്ന് സാമ്പത്തിക രംഗത്ത് വലിയ വിപ്ലവമാണ് മൊബൈല്‍ ഫോണുകള്‍ സൃഷ്ടിക്കുന്നത്. മൊബൈല്‍ ബാങ്കിംഗും ഇ-വാലറ്റ് ആപ്പുകള്‍ നാൾക്കുനാൾ ഉയർന്നുവരുന്ന കാഴ്ച്ചയാണ് കാണുവാനായി സാധിക്കുന്നത്. എന്തുകൊണ്ട് മൊബൈല്‍ ഫേണുകളെ ആരോഗ്യ രംഗത്തും പ്രയോജനപ്പെടുത്തിക്കൂടാ എന്ന കാഴ്ചപ്പാടാണ് ഈ പുത്തന്‍ ഗവേഷണത്തിന് വഴിയൊരുക്കിയത്", ഇംപീരിയല്‍ സര്‍വകലാശാല പ്രതിനിധി മോളി സ്റ്റീവന്‍സ് പറയുന്നു.

പുത്തന്‍ സംവിധാനമെത്തിക്കാന്‍ കഴിയില്ല
എന്നാല്‍ മൊബൈല്‍ ഫോണിൻറെ സേവനം എത്തിപ്പെടാത്ത പ്രദേശങ്ങള്‍ ഏറെയുണ്ട്. ഇവിടെയെല്ലാം ഈ പുതിയ സംവിധാനമെത്തിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഈ സാഹചര്യം എങ്ങനെ മറികടക്കുമെന്ന ആലോചന കൂടി നടത്തുന്നുണ്ട് ഗവേഷകര്‍. പുതിയ പദ്ധതി വിജയകരമായാല്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് ഈ പ്രദേശങ്ങളിൽ മൊബൈല്‍ ഫോണ്‍ സേവനം എത്തിക്കാനാകും എന്ന പ്രതീക്ഷയും ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു.

വെല്ലുവിളി ഉയര്‍ത്തുന്നു.
ഇതിനെല്ലാം മുൻപേ ചെയ്യേണ്ടത് പൊതുജനങ്ങളുടെ വിശ്വസ്തത പിടിച്ചുപറ്റുക എന്നുള്ളതാണ്. ആശുപത്രിയിലെത്തി മാത്രം ചികിത്സിച്ചിരുന്ന ഉള്‍നാട്ടിലെ ജനങ്ങള്‍ പുതിയ സേവനത്തെ എപ്രകാരം സ്വീകരിക്കുമെന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470