80% ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍ നാളെ മുതല്‍..!

|

ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡേ സെയില്‍സ്‌ നാളെ മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 10 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ഈ വില്‍പനയില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്പീക്കറുകള്‍, ഫാഷന്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

 
80% ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍ നാളെ മുതല്

ഇത്തവണ ഫ്‌ളിപ്കാര്‍ട്ട് വിവിധ തരത്തിലുളള ഓണ്‍ലൈന്‍ പേയ്‌മെന്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പര്‍മാര്‍ക്ക് ഇഷ്ടമുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

ഇന്ന് ഇവിടെ ഞങ്ങള്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഓഫറുകളും അവയുടെ ലഭ്യതയുടേയും വിശദാംശങ്ങളാണ് നല്‍കാന്‍ പോകുന്നത്. ഇതില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോ, നോക്കിയ, ഷവോമി, സാംസങ്ങ് എന്നിവയാണ്. മറ്റു ഗാഡ്ജറ്റുകളായ JBL, കാനോണ്‍, നിക്കോണ്‍, ഫിലിപ്‌സ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.

ബിഗ് ബില്ല്യന്‍ ഡേ സെയില്‍ ഓഫറുകള്‍

ബിഗ് ബില്ല്യന്‍ ഡേ സെയില്‍ ഓഫറുകള്‍

. ഫ്‌ളിപ്കാര്‍ട്ട് HDFC ബാങ്കുമായി ചേര്‍ന്ന് ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇളവു നല്‍കുന്നു.

. ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 80% ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. മൊബൈലുകള്‍ക്കും വലിയ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

. ഗാഡ്ജറ്റുകള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍ എന്നിവയ്ക്ക് 80% ഓഫര്‍.

. ഫര്‍ണ്ണിച്ചറുകള്‍, സൗന്ദര്യം, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്ട്‌സ് എന്നിവയ്ക്ക് 50-90% വരെ ഓഫര്‍ നല്‍കുന്നു.

. 9, 10 എന്നീ തീയതികളില്‍ പ്ലസ് അംഗങ്ങള്‍ക്ക് മൂന്നു മണിക്കൂര്‍ മുന്‍പ് അതായത് 9PMന് ആക്‌സസ് ചെയ്യാം.

 

 മൊബൈല്‍ ഓഫറുകള്‍

മൊബൈല്‍ ഓഫറുകള്‍

. 45,990 രൂപയുടെ സാംസങ്ങ് ഗ്യാലക്‌സി എസ്8 ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ വില്‍പനയില്‍ 29,990 രൂപയ്ക്കു ലഭിക്കുന്നു.

. ഓപ്പോ എഫ്9 പ്രോ (6ജിബി റാം), 3000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും കഴിഞ്ഞ് 23,990 രൂപയ്ക്കു ലഭിക്കുന്നു.

. നോക്കിയ 6.1 പ്ലസ് 14,999 രൂപയ്ക്കു വാങ്ങാം.

. ഷവോമി മീ മിക്‌സ് 2 (6ജിബി റാം), 128ജിബി സ്‌റ്റോറേജിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 22,999 രൂപയ്ക്കു വാങ്ങാം. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 37,999 രൂപയാണ്.

. അസ്യൂസ് സെന്‍ഫോണ്‍ 5Zന് 3000 രൂപയുടെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും ചേര്‍ത്ത് ഈ ഫോണ്‍ നിങ്ങള്‍ക്ക് 21,999 രൂപയ്ക്കു ലഭിക്കുന്നു.

. അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 3ജിബി വേരിയന്റിന് 9999 രൂപയും 4ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി വേരിയന്റിന് 12,999 രൂപയുമാണ്.

. ഹോണര്‍ 9N 3ജിബി വേരിയന്റിന് 9999 രൂപയും 4ജിബി റാം വേരിയന്റിന് 11,999 രൂപയുമാണ്.

 

 ഗാഡ്ജറ്റുകളും മറ്റു ആക്‌സറീസുകളും
 

ഗാഡ്ജറ്റുകളും മറ്റു ആക്‌സറീസുകളും

ഗാഡ്ജറ്റുകള്‍ക്കും മറ്റു ആക്‌സറീസുകള്‍ക്കും 80% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഇതില്‍ വ്യത്യസ്ഥ വിഭാഗങ്ങളിലെ ലാപ്‌ടോപ്പുകള്‍ കൂടാതെ ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയും ഓഫറില്‍ ലഭിക്കുന്നു. കൂടാതെ ടാബ്ലറ്റുകള്‍ക്ക് 50% ഓഫറും ഉണ്ട്.

ടിവിയും മറ്റു വീട്ടുപകരണങ്ങളും

ടിവിയും മറ്റു വീട്ടുപകരണങ്ങളും

ACക്ക് 55% വരെ ഓഫര്‍, ടിവിക്ക് 65% വരെ ഓഫര്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ 80% വരെ ഓഫര്‍, മൈക്രോവേവന് 50% വരെ ഓഫര്‍ എന്നിങ്ങനെ നല്‍കുന്നു. കൂടാതെ ഇപ്പോള്‍ വിപണിയിലിറങ്ങിയ ഷവോമിയുടെ 55 ഇഞ്ച് ഷവോമി മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 5 പ്രോയ്ക്കും ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ നല്‍കുന്നു. ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് 12 മണി മുതല്‍ മീ ടിവി ലഭ്യമായിത്തുടങ്ങും.

Most Read Articles
Best Mobiles in India

Read more about:
English summary
Smartphones and other gadgets at up to 80% discount in Flipkart Big Billion Days sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X