2013ല്‍ വരാന്‍ പോകുന്ന 1080p ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/smartphones-phablets-with-1080p-display-201-2.html">Next »</a></li></ul>

2013ല്‍ വരാന്‍ പോകുന്ന 1080p ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുകള്‍

എച്ച്ടിസി ബട്ടര്‍ഫ്‌ലൈ എന്ന മോഡലിന്റെ പ്രഖ്യാപനത്തിന് ശേഷം ഇപ്പോള്‍ വരാന്‍ പോകുന്ന ഒരുപിടി ഫോണുകളില്‍ 1080p ഡിസ്‌പ്ലേ ജ്വരം പടര്‍ന്നു പിടിച്ചിരിയ്ക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകളില്‍ 720p ഡിസ്‌പ്ലേകള്‍ സാധാരണമാണ്.  1080p എന്ന ഉയര്‍ന്ന റെസല്യൂഷന്‍  ടാബ്ലെറ്റുകളില്‍ കാണാറുണ്ടെങ്കിലും ഫോണുകളില്‍ അത് അധികം ഉപയോഗിച്ചിട്ടില്ല.  ഇനി വരാനിരിയ്ക്കുന്ന ചില മോഡലുകളില്‍ ഇത്രയും മികച്ച റെസല്യൂഷനുള്ള ഡിസ്‌പ്ലേകള്‍ ചേര്‍ത്ത് ഫോണ്‍ സ്‌ക്രീനുകളിലെ ദൃശ്യാനുഭവത്തിന് പുതിയൊരു തലം നല്‍കുകയാണ് കമ്പനികള്‍. ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും കൂടുതല്‍ മിഴിവും,ഭംഗിയും നല്‍കാന്‍ ഇതിനാകും. ഡിസ്‌പ്ലേയുടെ റെസല്യൂഷനിലെ വര്‍ദ്ധനവ് ഫോണ്‍ ഉപയോഗം കൂടുതല്‍ ആയാസരഹിതമാക്കും.

ഏതായാലും 1080p സ്മാര്‍ട്ട്‌ഫോണുകളുടെയും, ഫാബ്ലെറ്റുകളുടെയും ഈ യുഗത്തില്‍, 2013ല്‍ വന്നെത്തും എന്ന് വിശ്വസിയ്ക്കപ്പെടുന്ന 1080p ഡിസ്‌പ്ലേ ഉപകരണങ്ങളിലെ ചില കേമന്മാരെ പരിചയപ്പെടാം. ഇതുവരേയ്ക്കും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇവയില്‍ പലതിന്റെയും സവിശേഷതകളില്‍ വ്യതിയാനമുണ്ടാകാം.


<ul id="pagination-digg"><li class="next"><a href="/news/smartphones-phablets-with-1080p-display-201-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot