ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ന് പലതരത്തിലുളള അസാധ്യ പ്രവര്‍ത്തികളും, അസാധാരണ പ്രവര്‍ത്തനങ്ങളും ഏകീകരിക്കപ്പെടുന്ന ഒരു ആധികാരിക രേഖയാണ്. ഈ പുസ്തകത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനുളള വക കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

5 സ്മാര്‍ട്ട്‌ഫോണുകളാണ് ഈ പുസ്തകത്തില്‍ കയറി പറ്റിയിരിക്കുന്നത്. അവയേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

മെക്‌സിക്കോ നഗരത്തില്‍ 2500 പേരെ അണിനിരത്തി രണ്ട് മണിക്കൂര്‍ കൊണ്ട് 746 സെല്‍ഫികള്‍ നിര്‍മിച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ സെല്‍ഫി റിലേ ചെയിന്‍ എന്ന റെക്കോര്‍ഡിന് എല്‍ജി ജി4 അര്‍ഹമായി.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

5.1എംഎം കനമുളള ഫോണ്‍ സെപ്റ്റംബര്‍ 2014-ന് ഇറക്കി ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ എന്ന ലോക റെക്കോര്‍ഡ് കുറച്ച് നാളത്തേക്ക് ജിയോണി ഇലൈഫ് എസ്5.1 കൈയടക്കി.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

ജിയോണി ഇറക്കി ഒരു മാസങ്ങള്‍ക്ക് ശേഷം ഓപ്പൊ 4.85എംഎം കനമുളള ആര്‍5 എത്തിച്ച് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

400 എച്ച്ടിസി വണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സമന്വയിപ്പിച്ച് കമ്പനി ലോകത്തിലെ ഏറ്റവും വലിയ നാനാവര്‍ണങ്ങളിലുളള ചിത്രങ്ങള്‍ രൂപപ്പെടുത്തിയ റെക്കോര്‍ഡിന് അര്‍ഹമായി.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഒക്ടാ കോറില്‍ നിന്ന് ഡെകാ കോറിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുളള ഇന്നത്തെ കാലത്ത് ഈ റെക്കോര്‍ഡ് ഒരു പുതുമ ആയിരിക്കില്ല. 2011-ല്‍ ഡുവല്‍ കോര്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് എല്‍ജി ഒപ്റ്റിമസ് 2എക്‌സ് എന്ന സ്മാര്‍ട്ട്‌ഫോണായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Smartphones that broke Guiness World Records.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot