മാനസിക, ശാരീരിക സമ്മർദ്ദം കണ്ടെത്താൻ ഇപ്പോൾ സ്മാർട്ട്‌ഫോണുകൾ സഹായിക്കും

|

ഇന്നത്തെ ഉപയോക്താക്കൾ സ്മാർട്ട്‌ഫോണുകൾക്കും നിരന്തരമായ സാമൂഹിക ഇടപെടലുകൾക്കും അടിമകളാണ് എന്ന കാര്യത്തിൽ തെല്ലും സംശയമേയില്ല. സ്മാർട്ഫോണോടുള്ള അമിതമായ താൽപര്യം എന്നത് ഇന്ന് ആളുകളിൽ വളരെ സാധാരണമായി കാണുവാൻ സാധിക്കും. സ്മാർട്ട്‌ഫോൺ അടിമകൾ വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, സാമൂഹിക ഉത്കണ്ഠ, ലജ്ജ എന്നിവയ്ക്ക് ഇരകളായേക്കാമെന്ന് മുൻകാല റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്. ഹൃദയമിടിപ്പ്, സമ്മർദ്ദ നില തുടങ്ങിയ സുപ്രധാന പാരാമീറ്ററുകൾ കൃത്യമായി എക്‌സ്‌ട്രാക്റ്റു ചെയ്യാൻ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാമെന്ന് ഇപ്പോൾ ഒരു പുതിയ പഠനം വെളിപ്പെടുത്തുയിരിക്കുകയാണ്. പഠനമനുസരിച്ച്, ഉപയോക്താക്കൾക്ക് ഒരു സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, സുപ്രധാന പാരാമീറ്ററുകൾ എക്‌സ്‌ട്രാക്റ്റു ചെയ്യുന്നതിനായി വേറെ സജ്ജീകരണങ്ങളുടെ ആവശ്യമില്ല എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്ന കാര്യം. സ്മാർട്ഫോണുകളിൽ ഇതിനായി എന്തെല്ലാം ഉൾപ്പെടുത്താമെന്ന് ഒരുപക്ഷെ ഇപ്പോൾ സ്മാർട്ഫോൺ ഗവേഷണലോകം അതിനായി മുന്നേറ്റം കുറിക്കുന്നുണ്ടാകാം.

 

മാനസിക, ശാരീരിക സമ്മർദ്ദം കണ്ടെത്താൻ സ്മാർട്ട്‌ഫോണുകൾ

മാനസിക, ശാരീരിക സമ്മർദ്ദം കണ്ടെത്താൻ സ്മാർട്ട്‌ഫോണുകൾ

ഒരു സ്മാർട്ട്‌ഫോണിനുള്ളിലെ ആക്‌സിലറോമീറ്ററുകൾ മെക്കാനിക്കൽ കാർഡിയാക് പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു സിഗ്നൽ നേടാൻ സഹായിക്കുന്നു. ഇത് ഓരോ സ്പന്ദനത്തിലും സൃഷ്ടിക്കുന്ന ഹൃദയത്തിന്റെ സ്പന്ദനങ്ങൾ രേഖപ്പെടുത്തുന്നു. ഇതിന്റെ സെൻസറുകൾ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ ഇത് അനുഭവപ്പെടുമെന്ന് ഒരു ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. പഠനത്തിൽ, ഇറ്റലിയിലെ പോളിടെക്നിക്കോ ഡി മിലാനോയിൽ നിന്നുള്ള പ്രൊഫസർ എൻറിക്കോ കിയാനിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം രാവിലെ കിടക്കയിൽ നിന്ന് എണിക്കുന്നതിനുമുമ്പ് അടിവയറ്റിൽ സ്മാർട്ട്‌ഫോൺ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സിഗ്നൽ ഉചിതമായി പ്രോസസ്സ് ചെയ്യുന്നതിലൂടെ, ഹൃദയമിടിപ്പിന്റെ തോതും സമ്മർദ്ദ നിലയുമായി ബന്ധപ്പെട്ട സിംപത്തെട്ടിക്-വാഗൽ ബാലൻസ് സജീവമാക്കുന്ന നിലയും അളക്കാൻ കഴിയുമെന്ന് പഠനം പറയുന്നു.

ശാരീരിക സമ്മർദ്ദം
 

ശാരീരിക സമ്മർദ്ദം

ഒരു വശത്ത്, സമ്മർദ്ദത്തിന്റെ വർദ്ധനവ് പിടിച്ചെടുക്കാനുള്ള സ്മാർട്ട്‌ഫോൺ അളക്കുന്ന സൂചകങ്ങളുടെ ശേഷി, ഒരു വശത്ത്, ഒരു ഇലക്ട്രോകാർഡിയോഗ്രാം ഉപയോഗിച്ച് നടത്തിയ അതേ നിരീക്ഷണങ്ങളിലൂടെ ഫലങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ നിർണ്ണയിക്കാൻ കഴിയുമെന്ന് പഠനം വെളിപ്പെടുത്തുന്നു, "ഐ‌എ‌എൻ‌എസ് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യം, മധ്യപ്രദേശിൽ നിന്നുള്ള 16 വയസുള്ള ഒരു വിദ്യാർത്ഥിക്ക് ഹൃദയസ്തംഭനമുണ്ടായതായി റിപ്പോർട്ടുണ്ട്. പബ്‌ജി ആസക്തി കാരണം വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ചില വിദഗ്ധർ ഡിജിറ്റൽ ആസക്തിയെ വികസിപ്പിക്കുമ്പോൾ അത് മനസിലാക്കി അതിനെ നേരിടാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, തങ്ങളുടെ കുട്ടി സ്‌ക്രീനിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ മനസ്സിലാക്കുമ്പോൾ, അവർ കുട്ടിയുമായി ഇത് ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശം നൽകേണ്ടതായിരുന്നു.

മാനസികസമ്മർദ്ദം

മാനസികസമ്മർദ്ദം

ഒരാളുടെ ആരോഗ്യം ലളിതമായി സ്വയം നിരീക്ഷിക്കുന്നതിന് എളുപ്പത്തിൽ ലഭ്യമായ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിനുള്ള പുതിയ വഴികളും സാധ്യതകളും ഇപ്പോൾ ലഭ്യമായി വരികയാണ്. സ്മാർട്ഫോൺ കോൾ ചെയ്യാനും ഗെയിം കളിക്കാനും മാത്രമല്ല, മറിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യരംഗത്തും ഇപ്പോൾ സ്മാർട്ഫോൺ കടന്നുവരുന്നു എന്നതിന്റെ തെളിവാണ് മാനസികവും ശാരീരികവുമായ സമ്മർദ്ദം കണ്ടെത്താൻ സ്മാർട്ട്‌ഫോണുകൾ സഹായിക്കും എന്നുള്ളത്. 'സ്മാർട്ഫോണുകളിൽ ഇനി വരും കാലങ്ങളിൽ ആരോഗ്യവുമായി ബന്ധപ്പെടുത്തി എന്തൊക്കെ സവിശേഷതകൾ ഉൾപ്പെടുത്തും എന്നറിയുവാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. ഒരു ദിനവും സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു സാങ്കേതികതയാണ് സ്മാർട്ഫോൺ. അതുകൊണ്ടുതന്നെ മനുഷ്യരിൽ ഇത് വളരെയധികമായി സ്വാധീനം ചെലുത്തുന്നു. നിഴൽപോലെ കൂടെ കാണുന്ന ഒരു ഉപകരണം തന്നെയാണ് ഈ സ്മാർട്ഫോൺ എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും, ആരോഗ്യവുമായി ബന്ധപ്പെട്ട് ഇനിയെന്തെലാം വരുമെന്ന് കാത്തിരുന്ന് കാണാം.

Most Read Articles
Best Mobiles in India

English summary
Accelerometers found in modern smartphones can help obtain a signal associated with mechanical cardiac activity. This is generated by the heart’s vibrations at every beat, which can be felt by placing the telephone on particular parts of the body.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X