സ്മാര്‍ട്രോണ്‍ പുതിയ ഉത്പന്നങ്ങളുമായി എത്തുന്നു ഏപ്രില്‍ അവസാനത്തില്‍

Posted By: Samuel P Mohan

ഈ വര്‍ഷം ജനുവരിയിലാണ് സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അതിനു ശേഷം മറ്റു നാലു പുതിയ ഉത്പന്നങ്ങള്‍ ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാന്‍ പോവുകയാണ് കമ്പനി.

സ്മാര്‍ട്രോണ്‍ പുതിയ ഉത്പന്നങ്ങളുമായി എത്തുന്നു ഏപ്രില്‍ അവസാനത്തില്‍

പുതിയ ഉത്പന്നങ്ങളായ ടി.ബുക്ക്, ടി-ബാന്‍ഡ്, ടീ.ഫോണ്‍ ഗോള്‍ഡന്‍ വേരിയന്റ്, ടീ-ബൈക്ക് എന്നിവയാണ് കമ്പനി അവതരിപ്പിക്കാന്‍ പോകുന്നത്. ടി-ബൈക്ക് ഒഴികേ, മറ്റെല്ലാ ഉത്പന്നങ്ങളും ഫ്‌ളിപ്ാര്‍ട്ടിലൂടെ നിങ്ങള്‍ക്കു ലഭ്യമാകും. എന്നാല്‍ ടി-ബൈക്ക് കമ്പനിയുടെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

സ്മാര്‍ട്രോണ്‍ srt.ഫോണിന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റും പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിയത്. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ 32ജിബി വേരിയന്റിന് 12,999 രൂപയും 64ജിബി വേരിയന്റിന് 13,999 രൂപയുമാണ്. ഇതിന്റെ 4ജിബി റാമിന് 7300 രൂപയും 64ജിബി വേരിയന്റിന് 8,999 രൂപയുമാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ tronXTM, tronXLifeTM എന്നിവ കമ്പനി അവതരിപ്പിച്ചു. സ്മാര്‍ട്രോണ്‍ അവതരിപ്പിച്ച TronX Home എന്നതിലൂടെ നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ലോക്കിംഗ് സംവിധാനം, സുരക്ഷാ അപ്‌ഡേറ്റുകള്‍, വീട്ടുപകരണങ്ങള്‍, വെളളം, വൈദ്യുതി എന്നീ സേവനങ്ങള്‍ നിയന്ത്രിക്കാനും ഇതു സഹായിക്കും.

TronX Infra എന്നത് AI അസിസ്റ്റന്റ് സംവിധാനമായ സ്മാര്‍ട്രോണിന്റെ B2B ലംബമായതാണ്, BMS പോലുളള നിരീക്ഷണത്തിന്റേയും മാനേജ്‌മെന്റ് സേവനങ്ങള്‍, സുരക്ഷ, ലൈറ്റ്‌നിംഗ്, കാലാവസ്ഥ, നിരീക്ഷണം, കെട്ടിടനിര്‍മ്മാണം, റീട്ടെയില്‍, ട്രക്കിംഗ്, ലോജിസ്റ്റിക് മുതലായവയുടെ പരിധിയില്‍ പെടുന്നു.

ഫേസ്ബുക്ക് എല്ലായിപ്പോഴും സൗജന്യമായിരിക്കും, മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നു..!

കമ്പനിയുടെ പുതിയ ഉത്പന്നത്തിനായി കാത്തിരിക്കാം. ഉത്പന്നങ്ങള്‍ ആകര്‍ഷകമാക്കാനായി കമ്പനി ലോഞ്ച് ഓഫറുകളും അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.

English summary
Exclusive: Smartron to launch t-band, golden variant of t.Phone P, t-Bike and new version of t-book by this month

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot