7500 രൂപയ്ക്ക് 4GB റാം, 32 GB സ്റ്റോറേജ് ഫോണുമായി സ്മാര്‍ട്രോണ്‍

By: Lekshmi S

പുതുനിര സ്മാര്‍ട്ട്‌ഫോണുകളുമായി വിപണി പിടിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ സ്മാര്‍ട്രോണ്‍. ടി. ഫോണ്‍ പി എന്ന് പേരിട്ടിരിക്കുന്ന ഫോണിന് വില 9000-ല്‍ താഴെയായിരിക്കും.

7500 രൂപയ്ക്ക് 4GB റാം, 32 GB സ്റ്റോറേജ് ഫോണുമായി സ്മാര്‍ട്രോണ്‍

ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി വന്‍ കിഴിവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്ന 4GB റാമും 32 GB സ്റ്റോറേജുമുള്ള സ്മാര്‍ട്ട്‌ഫോണിന്റെ വില 7500 രൂപ മാത്രം. ഇതിന്റെ യഥാര്‍ത്ഥ വില 12999 രൂപയാണ്. 64 GB സ്റ്റോറേജ് ശേഷിയുള്ള മോഡലിന് വിലക്കിഴിവ് ലഭ്യമല്ല.

മനോഹരമായ രൂപകല്‍പ്പനയും വിലയ്‌ക്കൊത്ത സവിശേഷതകളുമാണ് സ്മാര്‍ട്രോണ്‍ എസ്ആര്‍ടി. ഫോണ്‍ ഉറപ്പുനല്‍കുന്നു. 1920 * 1080 പിക്‌സല്‍ 5.5 ഇഞ്ച് FHD ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസ്സര്‍, 4GB റാം, അഡ്രിനോ 510 ഗ്രാഫിക്‌സ് യൂണിറ്റ് എന്നിവയും ഉപയോക്താക്കളെ തൃപ്തിപ്പെടുത്തും. tronX പ്ലാറ്റ്‌ഫോര്‍മോട് കൂടിയ അനന്തമായ സംഭരണശേഷിയും എടുത്തുപറയേണ്ട ഒരു ഗുണമാണ്.

ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം 30 ശതമാനം അധിക വേഗത ഫോണിന് നല്‍കുന്നു. PDAF, f/2.0 എന്നിവയോട് കൂടിയ 13 MP പിന്‍ക്യാമറയും വൈഡ് ആംഗിള്‍ ലെന്‍സുള്ള 5MP സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്. ക്വിക്ക് റീചാര്‍ജ് 2.0 സാങ്കേതികവിദ്യയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 3000 mAh ബാറ്ററി ഇളക്കി മാറ്റാന്‍ കഴിയും.

സാംസങ്ങ് ഫോണുകളില്‍ വന്‍ ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍

4G VoLTE, ബ്ലൂടൂത്ത് 4.1, എന്‍എഫ്‌സി, ഡ്യുവല്‍ സിം, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ചാര്‍ജിംഗ് എന്നിവയും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്മാര്‍ട്രോണ്‍ എസ്ആര്‍ടി. ഫോണിന്റെ രൂപകല്‍പ്പന ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം. ഫോണിന്റെ ബോഡി പോളികാര്‍ബണേറ്റ് കൊണ്ട് നിര്‍മ്മിച്ചതായതിനാല്‍ ഭാരം കുറവാണ്.English summary
At the time of the launch, the 32GB variant of the Smartron srt.phone was priced at Rs. 12,999.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot