സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ പി വില്‍പ്പന ജനുവരി 17 മുതല്‍ ആരംഭിക്കുന്നു

|

സ്മാര്‍ട്രോണ്‍ എന്ന ഇന്ത്യന്‍ ഇലക്ട്രോണിക് കമ്പനി സച്ചിന്‍ നടത്തിയ നിക്ഷേപത്തിന്റെ പേരില്‍ ടെക്‌ലോകത്തെ വളരെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്മാര്‍ട്രോണിന്റെ പുതിയ ഫോണായ ടി ഫോണ്‍ പി ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ കമ്പനിയുടെ മൂന്നാമത്തെ ഫോണാണിത്. കൂടാതെ ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് സൗജന്യമായി ലഭിക്കുന്ന 1 ടിബി ക്ലൗഡ് സ്‌റ്റോറേജ്.

സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ പി വില്‍പ്പന ജനുവരി 17 മുതല്‍ ആരംഭിക്കുന്നു

സ്മാര്‍ട്രോണ്‍ ടി.പിയ്ക്ക് ഇന്ത്യന്‍ വില 7,999 രൂപയാണ്, ഇപ്പോള്‍ പുറത്തിറങ്ങിയ ഷവോമി റെഡ്മി 5Aയും ഇവോമി 1എസുമായാണ് മത്സരത്തിനൊരുങ്ങുന്നത്. സ്മാര്‍ട്രോണ്‍ എത്തുന്നത് കറുത്ത നിറത്തിലാണ്. ജനുവരി 17ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന്റെ ഫ്‌ളാഷ് സെയില്‍ ആരംഭിക്കും.

സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ പി സവിശേഷതകള്‍

ഡിസ്‌പ്ലേയും പ്രോസസറും

ഡിസ്‌പ്ലേയും പ്രോസസറും

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണായ സ്മാര്‍ട്രോണ്‍ ടി.ഫോണ്‍ പിയ്ക്ക് 5.2 ഇഞ്ച് (720X1280) ഐപിഎസ് 2.5ഡി കര്‍വ്വ്ഡ് മെറ്റല്‍ യൂണിബോഡി ഡിസ്‌പ്ലേയാണ്. ഈ ഫോണിന് ശക്തി നല്‍കുന്നത് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 SoC പ്രോസസറും.

ഗ്രാഫിക്‌സിനായി അഡ്രിനോ 505 ജിപിയുവും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3ജിബി റാം, 32 ജിബി ഇന്‍ബിറ്റ് സ്റ്റോറേജുളള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ സ്‌റ്റോറേജ് കൂടുതല്‍ വികസിപ്പിക്കാം. നേരത്തെ പറഞ്ഞതു പോലെ സ്മാര്‍ട്ട്‌ഫോണിനോടൊപ്പം 1ടിബി സൗജന്യ ക്ലൗഡ് സ്റ്റോറേജും ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി

ഈ ഫോണിന്റെ ഫോട്ടോഗ്രാഫിയെ കുറിച്ചു പറയുകയാണെങ്കില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും f/2.2 അപ്പര്‍ച്ചറും എല്‍ഇഡി ഫ്‌ളാഷ് മോഡ്യൂളുമായി പ്രവര്‍ത്തിക്കുന്നു.

5 മെഗാപിക്‌സല്‍ ഫിക്‌സ് ഫോക്കസ് സെല്‍ഫി ക്യാമറ f/2.2 അപ്പര്‍ച്ചറോടു കൂടിയാണ്, ഇതില്‍ ലോ-ലൈറ്റ് ഫ്‌ളാഷും ഉണ്ട്. ക്യാമറ ആപ്ലിക്കേഷനില്‍ ബ്യൂട്ടിഫൈ, എച്ച്ഡിആര്‍, പനോരമ, ടൈം ലാപ്‌സ് തുടങ്ങിയ സവിശേഷതകളില്‍ വരുന്നു. വൈഡ് ആങ്കിള്‍ സെല്‍ഫിക്കായി വൈഡ് സെല്‍ഫി മോഡും ഉണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 845-ന്റെ ശക്തിയില്‍ വണ്‍പ്ലസ് 6; 2018 ജൂണില്‍ വിപണിയിലെത്തുംസ്‌നാപ്ഡ്രാഗണ്‍ 845-ന്റെ ശക്തിയില്‍ വണ്‍പ്ലസ് 6; 2018 ജൂണില്‍ വിപണിയിലെത്തും

ബാറ്ററിയും കണക്ടിവിറ്റികളും

ബാറ്ററിയും കണക്ടിവിറ്റികളും

ബാറ്ററിക്കു വേണ്ടി സ്മാര്‍ട്രോണ്‍ ടി.ഫോണിനു നല്‍കിയിരിക്കുന്നത് 5000എംഎഎച്ച് ബാറ്ററിയാണ്. ബാറ്ററി, OTG റിവേഴ്‌സ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നു, അതായത് മറ്റു ഫോണുകള്‍ക്ക് പവര്‍ ബാങ്കായി പ്രവര്‍ത്തിക്കുന്നു. വൈഫൈ, ബ്ലൂട്ടൂത്ത് (802.11 b/g/n), ബ്ലൂട്ടൂത്ത് v4.1, ജിപിഎസ്, എഫ്എം റേഡിയോ, OTG, മൈക്രോ യുഎസ്ബി എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളാണ്.

Best Mobiles in India

Read more about:
English summary
Smartron t.phone P has been launched in India with a price tag of Rs.7999. T. The smartphone comes in Black colour and will be exclusively available in a flash sale on Flipkart, which will held on January 17 at 12 pm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X